» » » » » » » സുകുമാര്‍ അഴിക്കോടിനായി വിലാസിനി ടീച്ചറുടെ ബലിതര്‍പ്പണം

തിരുവനന്തപുരം: സുകുമാര്‍ അഴിക്കോടിന്റെ വിടവാങ്ങലിന് ഒരുവര്‍ഷം പൂര്‍ത്തിയായ ശനിയാഴ്ച തനിക്ക് എന്നും പ്രിയപ്പെട്ടനായിരുന്ന അഴിക്കോട് മാഷിന്റെ ആത്മശാന്തിക്കായി വിലാസിനി ടീച്ചര്‍ ബലിതര്‍പ്പണം നടത്തി.

അവര്‍ തലസ്ഥാന നഗരിയിലെ തിരുവല്ലം പരശുരാമക്ഷേത്രത്തിലെത്തിയാണ് മാഷിനുവേണ്ടി ബലിയിട്ടത്. മകരമാസത്തിലെ തിരുവോണ നക്ഷത്രദിവസമാണ് മാഷ് മരിച്ചത്. നാളനുസരിച്ച് നോക്കുമ്പോള്‍ ഒരു വര്‍ഷം തികയും. മാഷിനുവേണ്ടി തൃശൂരില്‍ അന്നദാനത്തിനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. മാഷിന് മക്കള്‍ ആരും ഇല്ലാത്തതിനാലാണ് താന്‍ ബലിയിടുന്നത്.

തന്റെ ജീവിതാവസാനം വരെ മാഷിനുവേണ്ടി ബലിതര്‍പ്പണം നടത്തുമെന്ന് വിലാസിനി ടീച്ചര്‍ പറഞ്ഞു.

Keywords: Sukumar Azhikode, Death anniversary, Vilasini Teacher, Temple, Thiruvallam, Life, End, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal