Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 5

പ്രവാസ ജീവി­ത­ത്തിന് മുമ്പ് അധിക യാത്ര­കളും ട്രെയി­നി­ലാ­യി­രു­ന്നു. വാഹ­ന­ങ്ങ­ളില്‍ യാത്ര ചെയ്യു­ന്ന­തിലും എന്തു­കൊ­ണ്ടും സ്വത­ന്ത്രവും സുഖ­ക­ര­വു­മാണ് Airport, Mumbai, Ibrahim Cherkala, Article, Police men, Dubai, Travel scenes, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport, Train Journey, Thalassery, Travelogue, Malayalam Story,
പ്രവാസ ജീവി­ത­ത്തിന് മുമ്പ് അധിക യാത്ര­കളും ട്രെയി­നി­ലാ­യി­രു­ന്നു. വാഹ­ന­ങ്ങ­ളില്‍ യാത്ര ചെയ്യു­ന്ന­തിലും എന്തു­കൊ­ണ്ടും സ്വത­ന്ത്രവും സുഖ­ക­ര­വു­മാണ് ടെയ്രിന്‍ യാത്ര­കള്‍. എത്ര ദൂര­യാ­ത്ര­യാ­യാലും മടുപ്പ് അനുഭവപ്പെടി­ല്ല. അത് പോലെ ഗ്രാമ­ങ്ങ­ളില്‍ക്കൂടി കട­ന്നു­പോ­കുന്ന റെ­യില്‍പാത­കള്‍. വയലും കുന്നും പുഴയും കടലും എല്ലാം സുന്ദ­ര­മായ വര്‍ണ­ക്കാ­ഴ്ച­കള്‍ ഒരു­ക്കു­ന്നു. അത് കൂടാതെ സഹ­യാ­ത്ര­ക്കാ­രു­മായി സംസാ­രിച്ചിരിരി­ക്കാന്‍ അവ­സരം കിട്ടും. പല­ത­ര­ക്കാ­രു­മായി ചേര്‍ന്നുള്ള ഈ യാത്ര­കള്‍ ഏറെ അനു­ഭ­വ­ങ്ങള്‍ സമ്മാ­നി­ക്കു­ന്നു.

രാവി­ലെ­യുള്ള യാത്ര­ക­ളില്‍ അധി­കവും അടുത്ത പട്ട­ണ­ങ്ങ­ളില്‍ ജോലി­ക്കായി പോകുന്ന ഉദ്യോ­ഗ­സ്ഥ­ന്മാരും പഠി­ക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥി­ക­ളു­മാണ് ഉണ്ടാ­വു­ക. ആദ്യ­കാല വണ്ടി­കള്‍ കല്‍ക്കരി ഉപ­യോ­ഗിച്ച് ഓടുന്ന പുക­വ­ണ്ടി­ക­ളാ­ണെ­ങ്കില്‍ ഇന്ന് ഡീസല്‍ വണ്ടി­കളും ഇല­ക്ട്രിക് വണ്ടി­കളും എല്ലാ­മായി രൂപാ­ന്തരം പ്രാപി­ച്ചു. വേഗ­ത­യുടെ കാര്യ­ത്തിലും വലിയ മാറ്റ­ങ്ങള്‍ ഉണ്ടാ­യി. യാത്രാ ചിലവ് കുറ­ഞ്ഞു­കിട്ടും എന്ന­താണ് ഇന്നും ട്രെയിന്‍ യാത്ര­ക്കാ­രുടെ തിര­ക്കിന് പ്രധാന കാര­ണം.

 Ibrahim Cherkala, Article, Police men, Dubai, Travel scenes, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport, Train Journey, Thalassery, Travelogue, Malayalam Story, Travel scenes, Jeep Journey in Kerala, Kasargod, Kozhikodeകോഴി­ക്കോ­ടന്‍ ഗ്രാമ­ങ്ങ­ളി­ലേയും കണ്ണൂര്‍ ജില്ല­യിലെ ചില ഭാഗ­ങ്ങ­ളി­ലു­മാണ് അ­ധി­കവും അക്കാ­ലത്ത് യാത്ര­ചെ­യ്യേ­ണ്ടി­വ­ന്നി­രു­ന്ന­ത്. ലക്ഷ്യ സ്ഥല­ങ്ങള്‍ക്ക് അല്പം അകലെ വരെ തീവ­ണ്ടി­യില്‍ എത്താന്‍ പറ്റും. പിന്നെ ബസ്സി­ലാണ് യാത്ര­കള്‍. കേര­ള­ത്തിന്റെ പല ഗ്രാമ­ങ്ങ­ളിലും ആദ്യ­കാല യാത്ര­ക­ളില്‍ ബസ്സി­ലേ­ക്കാള്‍ പ്രാധാന്യം ജീപ്പു­കള്‍ക്ക് ഉണ്ടായിരു­ന്നു. പട്ട­ണ­ങ്ങ­ളിലെ നല്ല റോഡു­ക­ളില്‍ മാത്രം സര്‍വീസ് നട­ത്താ­നാണ് ബസ്സു­ട­മ­കള്‍ക്ക് ഇഷ്ടം. ഉള്‍നാ­ടന്‍ ഗ്രാമ­ങ്ങ­ളിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡു­ക­ളി­ലൂടെ സഞ്ച­രി­ക്കാന്‍ ജീപ്പു­ക­ളെ­യാണ് ആശ്ര­യി­ക്കു­ക. ഇന്ന് ഓട്ടോ­റി­ക്ഷ­കള്‍ ഈ സ്ഥാനം കൈയ്യ­ട­ക്കി­യി­രി­ക്കു­ന്നു. കോഴി­ക്കോട് ജില്ല­യിലെ പല ഗ്രാമ പാത­ക­ളിലും ആളു­കളെ കുത്തി­നി­റച്ച് തുള്ളി­ച്ചാടി പോകുന്ന ജീപ്പ് യാത്ര­യുടെ രസ­ക­ര­മായ ഓട്ടം മനോ­ഹ­ര കാ­ഴ്ച­യാ­ണ്. യാത്ര­ക്കാരെ കൂടാതെ അവര്‍ ചന്ത­ക­ളില്‍ നിന്നും വാങ്ങുന്ന സാധ­ന­ങ്ങളും ചന്ത­യില്‍ വില്‍ക്കാന്‍ കൊണ്ടു­പോ­കുന്ന സാധ­നവും ഇത്തരം ജീപ്പിന്റെ മുകള്‍ ഭാഗത്ത് കെട്ടി­വെ­ച്ചി­രി­ക്കും. ആടും, കോഴി­യും, പട്ടിയും എല്ലാം കാ­ണും.

തീവണ്ടി യാ­ത്ര­ക­ളില്‍ ഏറ്റവും ബുദ്ധി­മു­ട്ടി­ക്കു­ന്നത് നാടോടികളാണ്. അവര്‍ കൂട്ട­ത്തോടെ കേറി­യാല്‍ കുറേ ഭാണ്ഡ­ക്കെ­ട്ടു­കളും ചെറുതും വലു­തു­മായ കുട്ടി­കളും ഏത് തിര­ക്കിലായാലും തള്ളി­ക്കേ­റിപ്പറ്റും. ടിക്കറ്റ് പോലും എടു­ക്കാതെ കേറി­പ്പ­റ്റുന്ന നാടോടിക­ളും, രോഗി­കളും യാച­കരും തീവ­ണ്ടി­യാ­ത്ര­യില്‍ ഏറെ അരോ­ചകം സൃഷ്ടി­ക്കു­ന്നു. ഇതു­പോലെ കേര­ള­ത്തില്‍ എത്തുന്ന അന്യ­ദേ­ശ­തൊ­ഴി­ലാ­ളി­കളും ട്രെയിന്‍ യാത്ര­യില്‍ തിക്കി­ത്തി­ര­ക്കിയും കൈയേ­റ്റ­ങ്ങള്‍ ചെയ്തും പ്രശ്‌ന­ങ്ങള്‍ സൃഷ്ടി­ക്കാ­റു­ണ്ട്. ഒരു­അ­റ്റത്ത് നിന്ന് മറ്റേ അറ്റം വരെ നട­ക്കാ­നുള്ള സ്വാതന്ത്ര്യം മുത­ലെ­ടുത്ത് കുറ്റ­വാ­ളി­കളും കള്ള­ന്മാരും എല്ലാം തീവ­ണ്ടി­യാ­ത്ര­യില്‍ താങ്ക­ളുടെ കാര്യ­ങ്ങള്‍ എളു­പ്പ­ത്തില്‍ സാധി­ക്കു­ന്നു.

അടുത്ത കാല­ത്തായി ദീര്‍ഘ­യാ­ത്ര­ക്കാരെ തന്ത്ര­പ­ര­മായി മയക്കി കൊള്ള­ന­ട­ത്തു­ന്ന­വരും, പീഢി­പ്പി­ക്കു­ന്ന­വരും വര്‍ദ്ധി­ച്ചി­രി­ക്കു­ന്നു. സൗഹൃദം കാണിച്ചു അടു­ത്തു­കൂ­ടുന്ന സഹ­യാ­ത്രി­കര്‍ പല­പ്പോഴും കൂടെ ഭക്ഷണം കഴി­ക്കാന്‍ ക്ഷണി­ക്കു­കയും ബിസ്‌ക­റ്റു­ക­ളിലും ജ്യൂസു­ക­ളിലും മയക്കുമരു­ന്ന­ു­കള്‍ കലര്‍ത്തി­യാണ് വില­പി­ടി­പ്പുള്ള സാധ­ന­ങ്ങള്‍ കൈക്ക­ലാക്കി രക്ഷ­പ്പെ­ടു­ന്ന­ത്. ഇതു­കൊണ്ട് യഥാര്‍ത്ഥ സ്‌നേഹം പോലും തിരി­ച്ച­റി­യു­വാന്‍ കഴി­യാതെ ഇന്ന് സഹ­യാ­ത്രി­ക­നോട് അല്‍പം അകലം പാലിച്ചു യാത്ര­ചെ­യ്യാന്‍ നിര്‍ബ­ന്ധി­ത­രാ­കു­ന്നു.

യാത്ര­യിലെ  ബുദ്ധി­മു­ട്ട് സൃഷ്ടിച്ചിരുന്ന യാച­ക­സം­ഘ­ങ്ങള്‍ പോലെ തന്നെ ഭക്ഷ­ണ­വില്‍പ­ന­ക്കാരും ഏറെ പ്രയാസങ്ങള്‍ സൃഷ്ടി­ക്കു­ന്നു. എല്ലാ സുര­ക്ഷയും നമ്മുടെ ഭര­ണാ­ധി­കാ­രി­കള്‍ പ്രസം­ഗി­ക്കു­മ്പോഴും യാത്ര­ക്കാ­രുടെ പ്രശ്‌ന­ങ്ങള്‍ പരി­ഹ­രി­ക്ക­പ്പെ­ടു­ന്നില്ല എന്ന­താണ് യാഥാര്‍ത്ഥ്യം. ഇത്ര­യ­ധികം ലാഭം ഉ­ണ്ടാക്കുന്ന പൊതു­മേ­ഖലാ സ്ഥാപ­ന­മാ­യിട്ടും യാത്ര­ക്കാ­രന് സ്വസ്ഥ­മായി യാത്ര ചെയ്യാനുള്ള  അവ­കാശം നല്‍കാറി­ല്ല. വൃത്തി­യുടെ കാര്യ­ത്തി­ലും, അതു­പോലെ സുര­ക്ഷി­ത­ത്വ­ത്തിന്റെ കാര്യ­ത്തിലും ഈ വലിയ യാത്രാ­മാര്‍ഗം ഏറെ മുന്നോട്ട് പോകാ­നു­ണ്ട്.

കാലാ­കാ­ല­ങ്ങ­ളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധി­പ്പി­ക്കാന്‍ തിടുക്കം കാണി­ക്കുന്ന സര്‍ക്കാര്‍ യാത്ര­ക്കാ­രന്റെ സൗക­ര്യ­ങ്ങള്‍ വര്‍ദ്ധി­പ്പി­ക്കുന്ന കാര്യ­ത്തില്‍ അന്ധത നടി­ക്കു­ന്നു. മെട്രോ­യുടെ പേരില്‍ കാണിക്കുന്ന ഈ ബഹ­ള­ങ്ങളും നാട­ക­ങ്ങളും സ്വന്തം പോക്കറ്റ് എങ്ങനെ നിറയ്ക്കാം എന്ന ഉന്ന­ത­രുടെ കളി­കള്‍ മാത്ര­മാ­ണ്. മറ്റെ­ല്ലാ­രം­ഗത്തും പോലെ ഇവി­ടെയും അഴി­മതി വലിയ ശാപ­മാ­യി­തു­ട­രു­ന്നു. ലോക­രാ­ഷ്ട്ര­ങ്ങള്‍ ചെറിയ കാല­യ­ള­വില്‍ ഏറെ മുന്നോട്ടു കുതി­ക്കു­മ്പോഴും ഇന്ത്യ സ്വാത­ന്ത്ര്യ­ത്തിന്റെ നൂറ്റാ­ണ്ടു­കള്‍ ആഘോ­ഷി­ക്കു­ന്നത് പി­ന്നോ­ക്ക­ങ്ങ­ളുടെ തനി­വര്‍ത്ത­ന­ത്തി­ലാ­ണ്. നിത്യ­സം­ഭ­വ­മായി മാറിയ റോഡ് അപ­ക­ട­ങ്ങള്‍ എത്രയോ ജീവ­നു­കള്‍ തട്ടി­യെ­ടു­ക്കു­മ്പോഴും തീവ­ണ്ടി­പ്പാത ഇര­ട്ടി­പ്പി­ക്കലും പര­മാ­വധി സൂക്ഷ­മ­തയും അപ­ക­ട­ങ്ങള്‍ കുറ­യ്ക്കാന്‍ സഹാ­യി­ക്കു­ന്നു.

പല യാത്ര­യിലും തിടു­ക്ക­പ്പെട്ടു മാത്ര­മാണ് റെയില്‍വേ സ്റ്റേഷ­നില്‍ ഓടി എത്താ­റു­ള്ള­ത്. അധിക വണ്ടി­കളും സമയം തെറ്റി എത്തു­ന്ന­തു­കൊണ്ട് പല­പ്പോഴും അല്‍പം വൈകി­യെ­ത്തി­യാലും വണ്ടി കിട്ടാ­റു­ണ്ട്. കണ്ണൂര്‍ ജില്ല­യിലെ ഒരു ഗ്രാമ­ത്തില്‍ ജോലി ചെയ്തി­രുന്ന കാലത്ത് ആഴ്ച­യില്‍ ഒരു പ്രാവശ്യം നാട്ടി­ലെ­ക്കുള്ള യാത്ര അധി­കവും തീവ­ണ്ടി­യി­ലാ­ണ്. ഒരു സന്ധ്യയ്ക്ക് സമയം വൈകിയ വെപ്രാ­ള­ത്തോടുകൂടി കിതച്ചു സ്റ്റേഷ­നില്‍ എത്തി. ടിക്കറ്റ് കൗണ്ട­റില്‍ വലിയ ക്യൂ ഇല്ല. കാസര്‍കോട് ഭാഗ­ത്തേക്ക് വണ്ടി ഉണ്ടോ, ടിക്കറ്റ് ആവ­ശ്യ­പ്പെ­ട്ടു­കൊണ്ട് ചോദി­ച്ചു. പ്ലാറ്റ്‌ഫോ­മില്‍ നില്‍ക്കുന്ന വണ്ടി. ഉടനെ പുറ­പ്പെ­ടും. ഉത്ത­ര­ത്തോ­ടൊപ്പം ടിക്കറ്റ് വാങ്ങി ബാക്കിയും കിട്ടി. തിടു­ക്ക­പ്പെട്ടു മുന്നില്‍ കണ്ട വണ്ടി­യില്‍ ചാടി­ക്ക­യ­റി. അകത്ത് കട­ക്കു­ന്ന­തിന് മുമ്പ് തന്നെ വണ്ടി ഓ­ടിത്തു­ട­ങ്ങി. നല്ല തിര­ക്കാ­ണ്. എവി­ടെ­യെ­ങ്കിലും ഒന്ന് ഇരിക്കാം, ഇല്ലെ­ങ്കില്‍ സൗക­ര്യ­ത്തില്‍ നില്‍ക്കാം എന്ന ചിന്ത­യോടെ മുന്നോട്ട് നട­ന്നു. അല്‍പം നീങ്ങി­യ­പ്പോള്‍ ഒരു സീറ്റ് ഒത്തു­കി­ട്ടി. ആശ്വാ­സ­ത്തോടെ ഇരു­ന്നു. അടുത്ത് ഇരി­ക്കുന്ന ആളോട് സംസാ­രിച്ചു തുട­ങ്ങി. ''എങ്ങോട്ട് പോകുന്നു'' കോഴി­ക്കോ­ട്ടേക്ക് അയാ­ളുടെ മറു­പ­ടി­കേട്ട് ഒന്ന് തറ­പ്പി­ച്ചു­നോ­ക്കി. ''നിങ്ങള്‍ എവി­ടേക്കാ?'', ''കാസര്‍കോട്''. പെട്ടെന്ന് മറു­പടി ഉണ്ടാ­യി. അപ്പോള്‍ അയാള്‍ ഒന്നു ചെറു­തായി ചിരി­ച്ചു. ഇത് തെക്കോ­ട്ടേക്ക് പോകുന്ന വണ്ടി അല്ലേ?

 Ibrahim Cherkala, Article, Police men, Dubai, Travel scenes, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport, Train Journey, Thalassery, Travelogue, Malayalam Story, Travel scenes, Jeep Journey in Kerala, Kasargod, Kozhikodeഎനിക്ക് പറ്റിയ അമളി മന­സ്സി­ലാക്കി ഒന്ന് ഞെട്ടി. എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരി­ക്കു­മ്പോ­ഴേക്കും വണ്ടി തല­ശ്ശേ­രി­യില്‍ എത്തി­ക്ക­ഴി­ഞ്ഞു. തിടു­ക്ക­ത്തില്‍ ഇറ­ങ്ങി. ഒരേ സമ­യത്ത് രണ്ട് വണ്ടി­കള്‍ സ്റ്റേഷ­നില്‍ ഉണ്ടാ­യി­രു­ന്നു. വെപ്രാ­ള­ത്തില്‍ മുന്നില്‍ കണ്ട വണ്ടി­യില്‍ ഓടി­ക്കേ­റി­യ­താണ് പ്രശ്‌ന­മാ­യ­ത്. വലിയ സ്റ്റേഷ­നു­ക­ളില്‍ ഇതിലും കൂടു­തല്‍ ബുദ്ധി­മു­ട്ടു­കള്‍ നേരി­ടു­ന്നു. ടിക്കറ്റ് എടു­ക്കു­മ്പോള്‍ തന്നെ എത്ര നമ്പര്‍ പ്ലാറ്റ്‌ഫോ­മി­ലാണ് വണ്ടി നില്‍ക്കുന്നതെന്ന് മന­സ്സി­ലാ­ക്കി­യി­രി­ക്ക­ണം. തല­ശ്ശേ­രി­യില്‍ ഇറ­ങ്ങി. രാത്രി ഏറെ കഴി­ഞ്ഞാണ് മറ്റൊ­രു വണ്ടി വട­ക്കോ­ട്ടേക്ക് വന്ന­ത്. അതു­വരെ ക്ഷമ­യോടെ സ്റ്റേഷ­നിലെ ബെഞ്ചില്‍ ഇരി­ക്കേണ്ടി വന്നു. ആ സമ­യത്ത് യാത്ര ചെയ്ത് പട്ട­ണ­ത്തില്‍ എത്തി­യാല്‍ സ്വന്തം ഗ്രാമ­ങ്ങ­ളില്‍ എത്തി­പ്പെ­ടാന്‍ പറ്റി­ല്ലല്ലോ? തല­ശ്ശേ­രിയില്‍ തന്നെ പാതി­രാ­ത്രിക്ക് യാത്ര­യായി കാസര്‍കോട് എത്തി­യ­പ്പോള്‍ നിശ­ബ്ദ­മായ റെയില്‍വേ­സ്റ്റേ­ഷ­നില്‍ പിന്നെയും പ്രഭാ­ത­ത്തി­നായി കാത്തി­രി­ക്കേ­ണ്ടി­വ­ന്നു.

അതിന് ശേഷ­മുള്ള യാത­ക­ളില്‍ എപ്പോഴും വണ്ടി­യില്‍ കേറു­ന്ന­തിന് മുമ്പ് തന്നെ എങ്ങോ­ട്ടാണ് പോകു­ന്ന­തെന്ന് അന്വേ­ഷി­ക്കും. യാത്ര­യില്‍ കഴി­യു­ന്നതും അല്‍പം മുമ്പ് തന്നെ സ്റ്റേഷ­നില്‍ എത്താനും ശ്ര­മി­ക്കും. അനു­ഭ­വ­മാ­ണല്ലോ ഗുരു.

Airport, Mumbai, Ibrahim Cherkala, Article, Police men, Dubai, Travel scenes, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport, Train Journey, Thalassery, Travelogue, Malayalam Story, Travel scenes. -ഇബ്രാഹിം ചെര്‍ക്കള

Also Read:

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6

Keywords: Ibrahim Cherkala, Article, Police men, Dubai, Travel scenes, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport, Train Journey, Thalassery, Travelogue, Malayalam Story, Travel scenes, Jeep Journey in Kerala, Kasargod, Kozhikode

Post a Comment