Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 3

Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha. Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പ്രവാ­സ­ത്തിന്റെ ആദ്യ നാളു­ക­ളില്‍ അധി­കവും രണ്ടു വര്‍ഷത്തില്‍ ഒരി­ക്കല്‍ മാത്ര­മാണ് നാട്ടി­ലേക്ക് തിരിച്ചു വരവ് തര­പ്പെ­ടാ­റു­ള്ള­ത്. കുടും­ബവും നാടും തീര്‍ക്കുന്ന മനോ­ഹ­ര­മായ ഓര്‍മ്മ­ക­ളില്‍ വിര­ഹ­നൊ­മ്പ­ര­ങ്ങ­ളുടെ നെടു­വീര്‍പ്പു­ക­ളില്‍ തള്ളി നീക്കുന്ന ദീര്‍ഘ­മായ അത്തരം വര്‍ഷ­ങ്ങളെ പറ്റി ചിന്തി­ക്കു­മ്പോള്‍ പല­പ്പോഴും അത്ഭുതം തോന്നി­യി­ട്ടു­ണ്ട്. ഓരോ ദിവ­സ­ങ്ങള്‍ക്കും എന്ത് ദീര്‍ഘ­മാ­യി­രു­ന്നു. നാട്ടില്‍ പോകാ­നുള്ള സമയം അടുത്തു എന്ന തിരി­ച്ച­റി­വ് നല്‍കുന്ന സുഖം. മൂന്ന് മാസം മുമ്പെ­ങ്കിലും ഒരു­ക്ക­ങ്ങള്‍ തുട­ങ്ങും. പിന്നെ നാട്ടിലേയ്ക്ക് എഴു­തുന്ന ഓരോ എഴു­ത്തിലും ഫോണ്‍ കോളിലും നാട്ടിലെ ബന്ധു­കള്‍ക്ക് വേണ്ടുന്ന സമ്മാ­ന­ങ്ങള്‍ എന്തെ­ല്ലാ­മാ­ണെന്ന് അന്വേ­ഷ­ണ­ങ്ങളും അറി­യി­പ്പു­കളും മാത്ര­മാ­ണ്. ജയില്‍ ശിക്ഷ കഴിഞ്ഞു ഇറ­ങ്ങുന്ന പ്രതി­യുടെ മാന­സി­കാ­വസ്ഥ ആവര്‍ത്തിച്ചു അനു­ഭ­വി­ക്കുന്നവരാണ് പ്രവാ­സി­കള്‍. ഓരോ മട­ക്ക­യാ­ത്രയും അവര്‍ക്ക് നല്‍കു­ന്നത് ഓരോ വാസ­ന്ത­ത്തിന്റെ സന്തോഷ പൂക്കാ­ലം.

മടക്ക­യാ­ത്രയ്ക്ക് ഒരു­ക്ക­ം കൂട്ടി മാസ­ങ്ങള്‍ കൊണ്ട് പലതും വാങ്ങി­ത്തുട­ങ്ങി. വിമാന യാത്ര­യില്‍ അനു­വ­ദി­ക്കു­ന്ന­തിലും അധി­ക­സാ­ധ­ന­ങ്ങള്‍ വാങ്ങി കുട്ടി പല­പ്പോഴും എയര്‍പോര്‍ട്ടില്‍ എത്തു­മ്പോള്‍ ഏറെ വിഷ­മ­ങ്ങള്‍ നേരി­ടേണ്ടി വരു­ന്നു. അധി­ക­ഭാരം ഉള്ള ലഗേജ് ഉണ്ടാ­യാല്‍ ചാര്‍ജ്് അട­ക്കേണ്ടി വരും. ഇത് ഭയന്ന് അധിക യാത്ര­യിലും ഞാന്‍ നിശ്ചിത തൂക്കം കണ­ക്കാ­ക്കി­യാണ് യാത്ര ചെയ്യാ­റു­ള്ള­ത്. പക്ഷെ എന്നാലും പലപ്പോഴും രണ്ടും മൂന്നും കിലോ അധി­ക­മാ­യി­രി­ക്കും. തുക്കം നോക്കുന്ന ചില ഉദ്യോ­ഗ­സ്ഥ­ന്മാര്‍ കണ്ണ­ട­യ്ക്കും. ഈ അവ­ധി­യിലെ യാത്ര­യില്‍ കൃത്യ­മായ സാധനങ്ങ­ളു­മായി തന്നെ­യാണ് യാത്രയ്ക്ക് ഒരു­ക്കി­യ­ത്. എന്നാലും ഒരു ഉള്‍ഭയം ഉണ്ടാ­യി­രു­ന്നു. അങ്ങനെ കൂടെ യാത്ര ചെയ്യുന്ന അധി­ക­ ല­ഗേജ് ഇല്ലാത്തവരെ നോക്കും, ക്യൂ വില്‍ എന്റെ തൊട്ടു മുന്നില്‍ നില്‍ക്കുന്ന ആളുടെ കൈയില്‍ ചെറിയ ബോക്‌സ് മാത്ര­മാണ് ഉള്ള­ത്. ആളോട് സംസാ­രിച്ച് പരി­ച­യ­പ്പെട്ട് ''സൂപ്പി­മാ­സ്റ്റര്‍'' ഗള്‍ഫി­ലുള്ള മകളെ കാണാന്‍ വിസി­റ്റിംഗ് വിസ­യില്‍ വന്ന­താ­ണ്. ഓരോ കാര്യ­ങ്ങളും സംസാ­രിച്ച് ലഗേ­ജിന്റെ കാര്യ­ങ്ങളും പറ­ഞ്ഞു. സൂപ്പി മാസ്റ്റര്‍ സന്തോ­ഷ­ത്തോടെ എന്റെ പെട്ടിയും ആയാ­ളുടെ സാധ­ന­ങ്ങളും ഒന്നിച്ചു തന്നെ തൂക്ക­ത്തിനു കൊടു­ത്തു. പക്ഷെ ഭാഗ്യ­ത്തിന് അധി­ക­മൊ­ന്നു­മി­ല്ല.

Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha. Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airportപിന്നെ­യുള്ള വിമാ­ന­യാ­ത്ര­യുടെ കാത്തി­രി­പ്പിന് ഞങ്ങള്‍ ഒന്നിച്ചു ഇരുന്നു കഥ­കള്‍ കൈമാ­റി. വിദ്യാ­ഭ്യാ­സവും രാഷ്ട്രീ­യവും ജാതി മത ചിന്തയും എല്ലാം ചര്‍ചയില്‍ കടന്നു പോയി. സൂപ്പി മാസ്റ്റര്‍ക്ക് എന്റെ പല അഭി­പ്രാ­യ­ങ്ങള്‍ക്കും യോജി­പ്പാ­ണ്. മനു­ഷ്യ­മ­ന­സ്സിന് മതില്‍ തീര്‍ക്കുന്ന ഒന്നിനും ഈ ജീവി­ത­ത്തില്‍ സ്ഥാന­മി­ല്ല. ഗള്‍ഫ് ജീവി­ത­ത്തിന്റെ രീതി­കള്‍ മാസ്റ്റര്‍ക്ക് ഏറെ മന­ശാന്തി നല്‍കുന്നതാണെന്ന് അദ്ദേ­ഹ­ത്തിന്റെ വാക്കു­ക­ളില്‍ നിന്നും മന­സ്സി­ലാ­യി. എതെല്ലാം രാജ്യ­ക്കാര്‍, മത­ക്കാര്‍, വേഷ­ക്കാര്‍, ഭാഷ­ക്കാര്‍, എല്ലാം മറന്ന് ഒരേ മുറി­യില്‍ ഒരു കുടും­ബ­മായി കഴി­യുന്ന ഈ ജീവിതം എത്ര സുന്ദ­ര­മാ­ണ്. ഇതാണ് യാഥാര്‍ത്ഥ മനുഷ്യ ലോകം. പുഞ്ചി­രി­യോടെ മാസ്റ്റര്‍ അത് പറ­യു­മ്പോള്‍ നാട്ടില്‍ നട­ക്കുന്ന ചെറിയ പ്രശ്‌ന­ങ്ങള്‍ക്ക് പോലും ജാതി­യുടെയും മത­ത്തിന്റെ നിറം നല്‍കി മനു­ഷ്യനെ തമ്മില്‍ കൊല്ലി­ക്കുന്ന ശക്തി­കള്‍ക്ക് എതിരെ സൂപ്പി മാസ്റ്റര്‍ രോഷം കൊ­ണ്ടു.

വിമാ­ന­ത്തില്‍ അടു­ത്ത­ടുത്ത സീറ്റ് തന്നെ കിട്ടി­യത് കൊണ്ട് യാത്ര­ക്കി­ട­യിലും മാസ്റ്റര്‍ പല­കാ­ര്യ­ങ്ങളെ പറ്റിയും സംസാ­രം തുടര്‍ന്നു. ഞാന്‍ പലപ്പോഴും അധികം സംസാ­രി­ക്കാന്‍ നില്‍കാ­ത്ത­വ­നാ­ണെ­ങ്കിലും സൂപ്പി മാസ്റ്റ­റോട് തോന്നിയ പ്രത്യേക താല്‍പര്യം കൊണ്ട് വാചാ­ല­നാ­യി.
വിമാനം പതുക്കെ ഉയര്‍ന്നു പിന്നെ ആകാ­ശ­പ­ര­പ്പില്‍ വേഗ­ത­യില്‍ പറ­ന്നു. ഭക്ഷണം കഴിച്ച് എല്ലാ­വരും മയ­ക്ക­ത്തി­ലേയ്ക്ക് വഴു­തി. നാടിന്റെ സ്വപ്ന­ങ്ങള്‍ ഞെട്ടി ഉണര്‍ന്ന­പ്പോള്‍ അടുത്ത സീറ്റില്‍ സൂപ്പി മാസ്റ്റര്‍ നല്ല ഉറ­ക്ക­ത്തി­ലാ­ണ്. വിമാ­ന­ത്തിന്റെ വേഗത കുറ­ഞ്ഞു. മുംബൈ­യില്‍ ഇറ­ങ്ങാന്‍ പോകു­ന്ന­തായി അറിപ്പ് വന്നു. യാത്ര­ക്കാര്‍ എല്ലാം മയ­ക്ക­ത്തില്‍ നിന്നു ഉണര്‍­ന്നു.

വിമാനം മേല്ലെ മേല്ലെ താണു. ശര­വേ­ഗ­ത്തില്‍ താഴെ നിലത്ത് ലാന്‍ഡ് ചെയ്തു. വട്ടം കറ­ങ്ങി. യാത്ര­ക്കാര്‍ക്ക് പുറത്തു ഇറ­ങ്ങാ­നുള്ള തിടു­ക്ക­മാ­യി. രണ്ടു വര്‍ഷവും അതില്‍ അധി­കവും എല്ലാം സഹിച്ചു മരു­ഭൂ­മി­യില്‍ ചൂടിലും തണുപ്പിലും ബുദ്ധി­മു­ട്ടി­നാ­ളു­കള്‍ കഴിച്ചു കൂട്ടി­യാലും യാത്ര­യിലെ ഓരോ നിമി­ഷത്തിലും എല്ലാ­വര്‍ക്കും തിടു­ക്ക­മാ­ണ്. ജനിച്ച നാടും സ്വന്തം വീടും ഒന്നു കാണാന്‍ ഉറ്റ­വര്‍ക്കൊപ്പം ചെന്ന് അണ­യാന്‍ ഉള്ള വ്യഗ്ര­ത.

സൂപ്പി മാസ്റ്റര്‍ക്ക് പിന്നാലെ ഞാനും തിടു­ക്ക­ത്തില്‍ നട­ന്നു. എമി­ഗ്രേ­ഷന്‍ പരി­ശോ­ധന കഴി­ഞ്ഞു. ലഗേജി­നായി ക്ഷമ­യോടെ കാത്തു നിന്നു. സൂപ്പി മാസ്റ്റര്‍ നാട്ടിലെ ജോലിയെ പറ്റിയും വിട്ടില്‍ എത്തി ചെയ്യാ­നുള്ള നൂറു­കൂട്ടം കാര്യ­ങ്ങളെ പറ്റിയുംനിര്‍ത്താതെ സംസാ­രിച്ചു കൊണ്ടി­രു­ന്നു. ഞങ്ങ­ളുടെ ലഗേജ് എത്തി പെട്ടി­കള്‍ വൈല്‍റ്റില്‍ നിന്നും എടുത്ത് ട്രോളി­യില്‍ വെക്കാന്‍ സൂപ്പി മാസ്റ്ററെ സഹാ­യി­ച്ചു.രണ്ടു­പേരും കസ്റ്റം­സ് ചെ­ക്കിങ്ങി­നായി ക്യൂവില്‍ നിന്നു. ഓരോ­രു­ത്തരും നീങ്ങി ആവ­ശ്യ­ത്തിനും അനാ­വ­ശ്യ­ത്തിനും ദേഷ്യ­ത്തില്‍ സംസാ­രി­ക്കുന്ന ഉദ്യോ­ഗ­സ്ഥ­ന്മാര്‍ എതോ കുറ്റ­വാ­ളി­കളെ പോലെ യാത്രക്കാരോട് പെരു­മാ­റു­ന്ന­വര്‍.

അന­ധി­കൃ­ത­മായി ഒന്നു­മി­ല്ലെ­ങ്കിലും ഓരോ യാത്ര­ക്കാ­ര­നോടും അനാ­വശ്യ ചോദ്യ­ങ്ങള്‍ ഉന്ന­യിച്ച് വിഷ­മി­പ്പിച്ചു പല­രെയും ഓരോന്നും പറഞ്ഞു മാറ്റി നിര്‍ത്തി ദേഹ പരി­ശോ­ധന നട­ത്താന്‍ പോലീ­സി­നോട് ആവ­ശ്യ­പ്പെ­ടു­ന്നു. ശബ്ദം താഴ്ത്തി പറയും കൈയില്‍ ഉള്ളത് കൊടുത്ത് വേഗം പോകാന്‍ നോക്ക്. പോലീസുകാര്‍ യാത്ര­ക്കാ­രുടെ പോക്ക­റ്റില്‍ കൈയിട്ടു കിട്ടു­ന്നത് എടു­ക്കു­ന്നു. ഞങ്ങ­ളുടെ ഊഴ­വു­മെ­ത്തി. സൂപ്പി മാസ്റ്റര്‍ അധികം പറ­യാന്‍ നില്‍കാതെ ഒരു തുക പാസ്‌പോര്‍ട്ടില്‍ തന്നെ വെച്ചു കൊടു­ത്തു. ഞാനും ചെറിയ സംഖ്യ ഓഫീ­സ­റുടെ കൈയില്‍ കൊടുത്തു. അധികം ചോദ്യം ചെയ്യാതെ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനു­വ­ദി­ച്ചു. ഗേറ്റ് കടന്ന് സന്തോ­ഷ­ത്തോടെ ഞാന്‍ വേഗ­ത­യില്‍ ട്രോളി തള്ളി പുറ­ത്തേക്ക് നട­ന്നു. പല യാത്ര­കള്‍ ചെയ്തത് കൊണ്ട് എനിക്ക് അറിയാം വിമാ­ന­താ­വ­ള­ത്തി­ന­കത്തു നിന്ന് എത്രയും പെട്ടെന്ന് പുറത്ത് കട­ക്കാന്‍ പറ്റി­യാല്‍ അതാണ് സുര­ക്ഷി­തത്വം. ഇല്ലെ­ങ്കില്‍ പോലീസ് മുതല്‍ തൂപ്പു­കാര്‍ വരെ ഉള്ളവരുടെ പിടിച്ചു പറിക്ക് നില്‍ക്കേണ്ടി വരും.

ഗേറ്റ് കടന്ന എറെ നേരം കാത്ത് നിന്നെ­ങ്കിലും സൂപ്പി മാസ്റ്ററെ കാണു­ന്നി­ല്ല. മുംബൈ­യില്‍ വലിയ പരി­ച­യ­മി­ല്ലാ­ത്ത­തു­കൊണ്ട് പട്ട­ണ­ത്തിലെ ലോഡ്ജി­ലെയ്ക്കും നാട്ടിലെ യാത്ര­യിലും കൂടെ ചേര്‍ക്ക­ണ­മെന്ന് മാസ്റ്റര്‍ ആദ്യമേ പറ­ഞ്ഞി­രു­ന്നു. ഞാന്‍ അദ്ദേ­ഹത്തെ പ്രതീ­ക്ഷിച്ചു നിന്നു. ഒരു മണി­ക്കൂര്‍ കഴി­ഞ്ഞിട്ടും കാണാ­ത്ത­പ്പോള്‍ ട്രോളി മറ്റൊരു യാ­്രക്കാ­രനെ എല്‍പിച്ച ഞാന്‍ മാസ്റ്ററെ തിരക്കി മടങ്ങി ചെ­ന്നു. അല്‍പ­സ­മ­യത്തെ തിര­ച്ചി­ലിന് ശേഷം ആള്‍ക്കൂ­ട്ട­ത്തിന് നടു­വില്‍ തേങ്ങി­ക്ക­ര­ഞ്ഞു വെപ്രാ­ള­പ്പെട്ടു നില്‍ക്കുന്ന സൂപ്പി­മാ­സ്റ്ററെ കണ്ടു ഞാന്‍ ഞെട്ടി­പ്പോ­യി. തിടു­ക്ക­ത്തില്‍ അടു­ത്തു­എ­ത്തി. അയാ­ളുടെ കൈ പിടിച്ചു അത്ഭു­ത­ത്തോടെ ചോദിച്ചു, എന്ത് പറ്റി? മാസ്റ്റര്‍ക്ക് തേങ്ങല്‍ അട­ക്കാന്‍ പാടു­പെ­ട്ടു. ''എന്റെ പാസ്‌പോര്‍ട്ടും വില­പ്പെട്ട സാധ­ന­ങ്ങളും അട­ങ്ങിയ ബാഗ് കാണു­ന്നില്ല.'' ചുറ്റും പോലീ­സു­കാരും മറ്റ് ഉദ്യോ­ഗ­സ്ഥ­ന്മാരും എല്ലാം നിസ്സ­ഹാ­യ­ത­യോടെ നോക്കി നില്‍ക്കു­ക­യാ­ണ്. ''എന്തു­ചെയ്യും'' ഒരു തീരു­മാ­ന­ത്തില്‍ എത്താന്‍ പറ്റാതെ ഞാന്‍ പക­ച്ചു­നി­ന്നു. ''പല­രു­ടെയും ഡ്രാഫ്റ്റും ചിലര്‍ ഏല്‍പ്പിച്ച സ്വര്‍ണ്ണാ­ഭ­ര­ണ­ങ്ങളും എന്റെ പാസ്‌പോര്‍ട്ടും കുറേ രേഖ­കളും എല്ലാം അതില്‍ ഉണ്ട്. ഇനി എന്ത് ചെയ്യും. ഞാന്‍ അവ­രോട് എന്ത് മറു­പടി പറയും'' മാസ്റ്റര്‍ തേങ്ങി­ക്ക­ര­ഞ്ഞു. ശരീരം വിറ­പൂ­ണ്ടു.

ഒരു ഉയര്‍­ന്ന ഉ­ദ്യോ­ഗ­സ്ഥ­നോട് കാര്യ­ങ്ങള്‍ വിശ­ദീ­ക­രി­ച്ചു. അയാള്‍ എല്ലാം കേട്ട് പരാതി എഴുതി നല്‍കാന്‍ പറ­ഞ്ഞു. സൂപ്പി മാസ്റ്റര്‍ ബാഗില്‍ ഉണ്ടാ­യി­രുന്ന സാധ­ന­ങ്ങ­ളും, പൈസ­യുടെ കണക്കും എല്ലാം എഴുതി നല്‍കി. പക്ഷെ, അപ്പോഴും തേങ്ങല്‍ അട­ങ്ങി­യി­രു­ന്നി­ല്ല. ഞാന്‍ എത്രയോ കാലം ജോലി ചെയ്താ­ലാണ് എല്ലാ കട­ങ്ങളും വീട്ടാന്‍ പറ്റു­ക. അവ­രുടെയൊക്കെ മുന്നില്‍ ഒരു കള്ള­നാ­യി നില്‍ക്കേ­ണ്ടി­വ­രു­മെന്ന് ഓര്‍ക്കു­മ്പോള്‍ ഭ്രാന്ത് പിടി­ക്കു­ക­യാ­ണ്. എന്റെ ആശ്വാസ വാക്കു­കള്‍ക്കൊന്നും മാസ്റ്ററെ സമാ­ധാ­നി­പ്പി­ക്കാന്‍ കഴി­ഞ്ഞി­ല്ല. ഓഫീസര്‍ ഉടനെ കണ്ടു­പി­ടിച്ച് എത്തി­ക്കാ­മെന്ന് ഉറ­പ്പു­നല്‍കി. എന്നാല്‍ മുംബൈ പോലുള്ള എയര്‍പോര്‍ട്ടില്‍ ഇത്തരം സംഭ­വ­ങ്ങള്‍ പലതും നട­ക്കാ­റു­ണ്ട്. കുറ്റ­വാ­ളി­കള്‍ ഒരി­ക്കലും പിടി­ക്ക­പ്പെ­ടാ­റി­ല്ല. വേലി തന്നെ വിള തിന്നു­മ്പോള്‍ എവി­ടെ­യാണ് നീതി ലഭി­ക്കു­ക. പിന്നീ­ടുള്ള യാത്ര­ക­ളില്‍ പല­പ്പോഴും സൂപ്പി മാസ്റ്ററെ ഓര്‍മ്മി­ക്കാ­റു­ണ്ട്.

Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha. Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport

-ഇബ്രാഹിം ചെര്‍ക്കള

Also Read:
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 4

Keywords: Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha. Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport

Post a Comment