Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 2

ഇ­രു­പത്തി­നാലു വര്‍ഷത്തെ പ്രവാസ ജീവി­ത­ത്തില്‍ എത്ര തവണ വിമാന യാത്ര ചെ­യ്തുവെന്ന് കൃത്യ­മായി ഓര്‍മ്മി­ക്കു­ന്നി­ല്ല. ഓരോ യാത്രയും പുതിയ പുതിയ എത്രയോ ആള്‍ക്കാ­രു­മായി ബന്ധ­പ്പെ­ടാനും Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha.
­രു­പത്തി­നാലു വര്‍ഷത്തെ പ്രവാസ ജീവി­ത­ത്തില്‍ എത്ര തവണ വിമാന യാത്ര ചെ­യ്തുവെന്ന് കൃത്യ­മായി ഓര്‍മ്മി­ക്കു­ന്നി­ല്ല. ഓരോ യാത്രയും പുതിയ പുതിയ എത്രയോ ആള്‍ക്കാ­രു­മായി ബന്ധ­പ്പെ­ടാനും അവ­രുടെ അനു­ഭ­വ­ങ്ങള്‍ പങ്ക് വെയ്ക്കാനും കഴിഞ്ഞു എന്നത് ജീവി­ത­ത്തിലെ വലിയ അനു­ഗ്ര­ഹ­മായി തോന്നി­യി­ട്ടു­ണ്ട്.

ആദ്യ കാല­യാ­ത്ര­കള്‍ അധി­കവും മുംബൈയ് വഴി­യാണ് ചെയ്യേണ്ടി വന്ന­ത്... കരി­പ്പൂര്‍ വിമാ­ന­ത്താവ­ളവും മംഗ­ലാ­പുരം (ബ­ജ്‌പെ) വിമാ­നത്താ­വളവും വഴി­യുള്ള വിദേശ യാത്ര­കള്‍ അടു­ത്ത­കാ­ല­ത്താ­ണല്ലോ ആരം­ഭി­ച്ച­ത്. അത് വരെ കേര­ള­ത്തിലെ യാത്ര­ക്കാ­രുടെ പ്രധാന വിദേശ യാത്രാ കേന്ദ്രം മു­ംബൈ ആയി­രു­ന്നു. ആ യാത്ര­കള്‍ ഏറെ ആ­സ്വാ­ദ്യക­ര­മാ­ണ്.

രാവിലെ തുട­ങ്ങുന്ന യാത്ര കാസര്‍കോട് നിന്ന് ഒരു ദിവസം കൊണ്ട് മുംബൈ­യില്‍ എത്തും. പ്രഭാത കുളിര്‍ക്കാ­റ്റില്‍ നോക്കി മഞ്ഞില്‍ പൊതിഞ്ഞു കര്‍ണാ­ട­ക­യുടെ മനോ­ഹ­ര­മായ ഗ്രാമീണ ഭംഗി മ­ന­സിനെ ആന­ന്ദി­പ്പി­ക്കു­ന്ന­താ­ണ്. വെയില്‍ തെളി­യു­മ്പോള്‍ മഞ്ഞിന്റെ മതില്‍ മെല്ലേ മാ­യും. പിന്നെ തെളിഞ്ഞ പ്രകൃ­തി... മലയും വയലും കാടും എല്ലാം വേഗ­ത­യില്‍ ഓടി അകലും. മ­ന­സില്‍ വീടും നാടും വിവിധ ചിത്ര­ങ്ങളും തെളി­യും. ഉമ്മ, ബാപ്പ, ഭാര്യ, കുട്ടി­കള്‍... എല്ലാം പല ഭാവ­ങ്ങള്‍ പക­രും. ഓരോ ബസ് യാത്രയും നൊമ്പ­ര­ങ്ങ­ളുടെ രാ­ഗ­വീചി­കള്‍ മീട്ടും. ഉച്ച ഊണ് കഴി­ഞ്ഞാല്‍ പിന്നെ ബസ്സിലെ ടി.­വി. യില്‍ തെളി­യുന്ന സിനി­മയും കണ്ട് അറി­യാതെ മയ­ക്ക­ത്തി­ലെയ്ക്ക് വഴുതി വീഴും. സ്വപ്ന­ങ്ങ­ളില്‍ അപ്പോഴും മധു­ര­മായ അവധി ആഘോ­ഷ­ത്തിന്റെ വര്‍ണ ചിത്ര­ങ്ങ­ളാ­യി­രി­ക്കും.

യാത്ര­ക്കി­ട­യില്‍ പല­പ്പോഴും ദീര്‍ഘ­യാ­ത്ര­ക്കാരെ പല­രം­ഗ­ത്തുള്ളവരും കൊള്ള­യ­ടി­ക്കു­ന്നു. എന്നാല്‍ മാന്യ­മായ കൊള്ള­യ­ടി­ന­ട­ത്തു­ന്നത് ഹോട്ടല്‍ കച്ച­വ­ട­ക്കാ­രാ­ണ്. സാധാ­രണ ഊണ് ഇത്തരം അധിക ഹോട്ടലിലും ഉണ്ടാ­കി­ല്ല. ബിരി­യാ­ണിയും നെയ്‌ച്ചോറും, മട്ട­നും, ചിക്കനും ഇതാണ് തട്ടി­പ്പിന്റെ വഴി. വിശന്ന് വലഞ്ഞ് എത്തു­ന്ന ബസ് യാത്ര­ക്കാര്‍ക്ക് എന്തെ­ങ്കിലും കഴി­ക്കാതെ പറ്റി­ല്ല. കൊള്ള ലാഭം വാ­ങ്ങിക്കൊണ്ട് ഇഷ്ട­പ്പെ­ടാത്ത ഭക്ഷണം നല്‍കുക എന്നത് വഴിയോര ഹോട്ടല്‍കാരുടെ രീതി­യാ­ണ്. ഇതിന് എല്ലാ ഒത്താ­ശയും ചെയ്തു കൊടു­ക്കു­ന്നത് ബസ്് ജീവ­ന­ക്കാ­രാ­ണ്. അവര്‍ക്ക് സൗജന്യ ഭക്ഷ­ണവും പിന്നെ മിന്നു­ങ്ങ­ണ­മെ­ങ്കില്‍ അതും ഹോട്ടല്‍ ഉട­മ­കള്‍ സംഘ­ടി­പ്പിച്ച് കൊടു­ക്കും.

ഇത്തരം യാത്രാ­ബ­സുകള്‍ അവര്‍ക്ക് സൗജ­ന്യ­ങ്ങള്‍ നല്‍കുന്ന ഹോട്ട­ലു­കള്‍ക്ക് മുന്നില്‍ മാത്രമേ യാത്ര­ക്കാരെ എത്തി­ക്കു­ക­യു­ള്ളു. അതു കൊണ്ട് മറ്റ് വ­ഴി­കള്‍ കാണാതെ ഇത്ത­ര­ക്കാ­രുടെ പിടിച്ച്പറിയ്ക്ക് യാത്രക്കാര്‍ ബലി­യാ­ടാ­കു­ന്നു... ഗള്‍ഫ് യാത്ര­യുടെ ചൂഷണം ഇവിടെ ആരം­ഭി­ക്കു­ന്നു. യാത്ര­യുടെ ഓരോ ഘട്ട­ങ്ങള്‍ പിന്നി­ടു­മ്പോഴും വലിയ വലിയ ച­തിക്കുഴി­ക­ളാ­ണ് യാത്ര­ക­ളിലും ഒളിഞ്ഞ് കിട­ക്കു­ന്ന­ത്. യാത്രയ്ക്ക് ഒരു­ക്ക­ങ്ങള്‍ നട­ത്തു­മ്പോഴും ചില തട്ടി­പ്പു­കള്‍ അര­ങ്ങേ­റാറു­ണ്ട്. ബസ്് യാത്ര­ക്കാ­രുടെ ടിക്ക­റ്റ് കാലേകൂട്ടി എടു­ത്തി­ല്ലെ­ങ്കില്‍ ചില­പ്പോള്‍ ആവ­ശ്യ­ത്തിന്റെ ഗൗരവം മ­ന­സി­ലാക്കി നിശ്ചിത നിര­ക്കിന്റെ ഇരട്ടി തന്നെ ചില ട്രാവല്‍ ഏജന്‍സി ഇടാ­ക്കി­യെന്നു വരാം. വിസ­യുടെ കാലാ­വധി ക­ഴി­യാന്‍ പോകു­മ്പോഴും അവധി തീരാന്‍ ചുരുങ്ങിയ സമയം ഉള്ള­പ്പോഴും യാത്ര പല വിധ­ത്തില്‍ മാറ്റി വേക്കേണ്ടി വരു­മ്പോഴും ഇത്തരം പകല്‍ കൊള്ള­കള്‍ക്ക് പാത്ര­മാ­കേണ്ടി വരു­ന്നു. ആവ­ശ്യ­മ­റിഞ്ഞ് കഴുത്തു മുറി­ക്കാന്‍ പല ഏജന്‍സിക്കും നല്ല മിടു­ക്കാ­ണ്.

Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha.
ബസ് യാത്ര­ക്കി­ട­യില്‍ മറ്റു ചില ചതി­കു­ഴി­കളും ഉണ്ടാ­കാ­റു­ണ്ട്. റോഡു ടാക്‌സ് അട­യ്ക്കാതെ ബസ് ഓടി­ക്കു­ന്ന­വര്‍, മുഴു­വന്‍ സ്റ്റേറ്റുകളും കടന്നു പോകേണ്ട പെര്‍മിറ്റ് ഇല്ലാത്ത യാത്ര­കള്‍ ഇതെല്ലാം വളരെയധികം ബുദ്ധി­മു­ട്ടു­കള്‍ വരുത്തി തീര്‍ക്കാ­റു­ണ്ട്. പല­പ്പോഴും ചെക്ക് പോസ്റ്റു­ക­ളില്‍ കൈകൂലി നല്‍കി ഇത്ത­ര­ക്കാര്‍ രക്ഷ­പ്പെ­ടു­മെ­ങ്കിലും ചില അവ­സ­ര­ങ്ങ­ളില്‍ പിടി­ക്ക­പ്പെ­ടു­ന്നു. ടാക്‌സ് അട­ക്കാതെ പിടി­ക്ക­പ്പെ­ടു­ന്ന ബസുകള്‍ ചെക്ക് പോസ്റ്റു­ക­ളില്‍ കുറേ നേരം നിര്‍ത്തി­യി­ടേണ്ടി വരു­ന്നു. ഒരു ദിവസം കൊണ്ട് എത്തി­പ്പെ­ടേണ്ട യാത്ര അങ്ങനെ ഏറെ സ­മ­യദൈര്‍ഘ്യം എടു­ക്കും.

ഒരു അവ­ധിക്കാലം കഴിഞ്ഞ യാത്ര­യില്‍ രാവിലെ തന്നെ സന്തോ­ഷ­ത്തോടെ ബസ്സില്‍ പുറ­പ്പെട്ട്, ഊണ് കഴിച്ച് യാത്ര തുടര്‍ന്നു. കര്‍ണാ­ടക കടന്നു പിന്നെയും ബസ് നീങ്ങി. അധികം താമ­സി­യാതെ ബസ്് നിന്നു. യാത്ര­ക്കാര്‍ എല്ലാ­വരും ഉറ­ക്ക­ത്തി­ലാ­ണ്... മയക്കം വിട്ട് കണ്ണ് തുറന്ന് പുറ­ത്തേയ്ക്ക് ശ്ര­ദ്ധിച്ചു. സമയം വൈകു­ന്നേരമാകു­ന്നു. എന്താണ് ബസ്് നിര്‍ത്തി­യ­ത്. ചുറ്റും നോക്കി. വലിയ ആള്‍ താമ­സ­മി­ല്ലാത്ത സ്ഥല­മാ­ണ്. എതിരെ വ­ന്ന ബസും നിര്‍ത്തി­യി­ട്ടു­ണ്ട്.

എല്ലാ­വരും വെപ്രാ­ള­ത്തോടെ പുറത്ത് ഇറ­ങ്ങി. ബസ് ജീവ­ന­ക്കാര്‍ തമ്മില്‍ ദൂരെ മാറി നിന്ന് രഹ­സ്യ­മായി എന്തോ ചര്‍ച്ച ചെയ്യു­ക­യാ­ണ്. ഞാനും പുറത്ത് ഇറ­ങ്ങി. വിജ­ന­മായ പ്രദേ­ശ­മാണ്. അടു­ത്തെങ്ങും ചെറിയ കട­പോലും കാണു­ന്നി­ല്ല. ആളു­കള്‍ യാത്രാക്ഷീണം അക­റ്റാന്‍ റോഡ­രി­ക്കില്‍ ചുറ്റി നട­ന്നു. ചിലര്‍ മൂത്ര­മൊ­ഴി­ച്ചു. ബസ് ജീവ­ന­ക്കാരുടെ സംഭാ­ഷണം അപ്പോഴും അവ­സാ­നി­ച്ചി­രു­ന്നി­ല്ല. അല്പ­സ­മ­യ­ത്തിന് ശേഷം ബസ് ഡ്രൈവര്‍ യാത്ര­ക്കാ­രുടെ അടുത്ത് വന്നു. ചെറിയ മൗന­ത്തിന് ശേഷം പറ­ഞ്ഞു. വഴി­യില്‍ സ്‌പോയല്‍ സ്‌ക്കൗട്ടിന്റെ പരി­ശോ­ധന ഉണ്ട്. ഈ ബസിന് അടുത്ത സ്റ്റേറ്റില്‍ കട­ക്കാ­നുള്ള പെര്‍മിറ്റ് ഇല്ല. അത് കൊണ്ട് എല്ലാ­വരും കുറച്ച് സമയം ബസില്‍ തന്നെ ഇരി­ക്ക­ണം. ഞങ്ങ­ളുടെ ഒരു ബസ് ഉടനെ വ­രും. അതില്‍ യാത്ര തുട­രാം. ഞങ്ങള്‍ അമ്പ­തി­ല­ധികം യാ­ത്ര­ക്കാര്‍ അധി­ക­പേ­രും പിറ്റേ ദിവസം മുംബൈ­യില്‍ നിന്നും പോകാ­നുള്ള വിമാ­ന­ ടി­ക്ക­റ്റു­മായി യാത്ര തിരി­ച്ച­വര്‍. എന്ത് ചെയ്യും. ഈ പെരു­വ­ഴി­യില്‍.

പലരും ദേഷ്യ­പ്പെട്ടു തു­ടങ്ങി. ബസ് ജീവ­ന­ക്കാര്‍ കമ്പനി മുത­ലാ­ളി­യില്‍ കുറ്റം ചുമത്തി ഒഴിഞ്ഞു മാറി. ഡ്രൈവര്‍ പറ­യു­ന്നത് അനു­സ­രി­ക്കു­ക­യ­ല്ലാതെ വേറെ മാര്‍ഗമി­ല്ലാതെ യാത്ര­ക്കാര്‍ വല­ഞ്ഞു. ഒരു ചായയോ, ഒരു തുള്ളി വെള്ളമോ കിട്ടാന്‍ വഴി ഇല്ലാത്ത സ്ഥല­ത്താണ് എത്തി­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. പുക­വ­ലി­ക്കാര്‍ ദേഷ്യ­പ്പെട്ടു തു­ടങ്ങി. പലരും തെറി­അ­ഭി­ഷേകം ആരം­ഭിച്ചു. ഒന്നിനും പ്രതി­ക­രി­ക്കാതെ ഡ്രൈവര്‍ ബസിനു­ള്ളില്‍ ഇരു­ന്നു. യാത്ര­ക്കാ­രില്‍ ഒരു കുടുംബം ഉണ്ട്. അച്ഛനും അമ്മയും ഒരു കൊച്ചു കുട്ടി­യും. കുറെ സമയം മര­ച്ചു­വ­ട്ടില്‍ എല്ലാ­വരും കഥ­പ­റ­ഞ്ഞു. കൊച്ചു കുട്ടി­യുടെ കളി തമാ­ശ­കള്‍ ആസ്വ­ദിച്ചു സമയം കളഞ്ഞു. കുട്ടി കളിച്ചു മടു­ത്ത­പ്പോള്‍ എന്തോ വാശി­പി­ടിച്ച് ഉറക്കെ കര­ച്ചില്‍ ആരം­ഭി­ച്ചു. അമ്മ­യുടെ ഒരു വിദ്യയും കുട്ടിയെ സമാ­ധാ­നി­പ്പി­ച്ചി­ല്ല. കണ്ടു നില്‍ക്കു­ന്ന­വ­രുടെ മുഖത്തും കുട്ടി­യുടെ നിര്‍ത്താ­തെ­യുള്ള കര­ച്ചില്‍ അ­സ്വ­സ്ഥത പടര്‍ത്തി.

നടന്നും ഇരുന്നും മടുത്ത യാത്ര­ക്കാ­രില്‍ അധി­ക­പേരും ദുഃഖ­ത്തോടെ ബസി­ന­കത്ത് കേറി ഉറ­ങ്ങാന്‍ ശ്രമി­ച്ചു. ഞാനും മറ്റു ചിലരും ചേര്‍ന്നു അല്‍പം ദൂരെ നടന്നു നോക്കി. ചാ­യയോ,­മ­റ്റെ­ന്തെ­ങ്കിലും കിട്ടുമോ എന്ന­റി­യാ­നുള്ള വഴി­കള്‍ തേടി. ഏക­ദേശം അര­കിലോ മീറ്റര്‍ നട­ന്ന­പ്പോള്‍ ഒരു കട കണ്ടു. കൂടെ വന്ന ആള്‍ ഒരാള്‍ സിഗ­രറ്റ് വാങ്ങി പുക­ച്ചു. ഞാനും മറ്റു­ള്ള­വരും യാത്ര­യില്‍ ഞങ്ങള്‍ക്ക് പറ്റിയ വിഷ­മ­സന്ധി കട­ക്കാ­ര­നോടു പറഞ്ഞു അയാള്‍ മനു­ഷ്യ­പ്പറ്റുള്ള സോമ­നാഥ ഗൗഡ എന്ന ആളാ­ണ്. ഞങ്ങള്‍ക്ക് രാത്രി കഴി­ക്കാന്‍ എന്തെ­ങ്കിലും ഏര്‍പ്പാട് ചെയ്തു തര­ണം. അയാള്‍ അല്പ­സ­മയം ചിന്തി­ച്ച­ശേഷം പറ­ഞ്ഞു. ഭക്ഷണം ഉണ്ടാക്കി തരാന്‍ എനിക്ക് പറ്റി­ല്ല. ഇവിടെന്ന് അല്പം താഴോട്ട് പോയാല്‍ ജാന­കി­അ­ക്ക­യുടെ വീടാണ്. അവരും മകനും മാത്ര­മാണ് അവിടെ താമ­സം. നിങ്ങള്‍ അവ­രോട് കാര്യ­ങ്ങള്‍ പറഞ്ഞു നോക്ക്. ചില­പ്പോള്‍ അവര്‍ സഹാ­യി­ക്കും. ഞങ്ങളുടെ പ്രതീക്ഷ പിന്നെ ജാനകി അക്ക­യി­ലേക്ക് നീണ്ടു. എന്തും സഹി­ച്ചല്ലേ പറ്റു. ഞങ്ങള്‍ വേഗ­ത­യില്‍ കട­ക്കാ­രന്‍ കാണിച്ച വഴി­യില്‍ കൂടി നട­ന്നു.

ഞങ്ങള്‍ കാര്യ­ങ്ങള്‍ പറ­ഞ്ഞ­പ്പോള്‍ ജാനകി അക്ക ആദ്യം മറു­പടി ഒന്നും പറ­ഞ്ഞി­ല്ല. പിന്നെയും ഞങ്ങ­ളുടെ ദയ­നീയ അവസ്ഥ മന­സി­ലാ­ക്കി­യ­പ്പോള്‍ അവര്‍ സമ്മ­തി­ച്ചു. നിങ്ങള്‍ പച്ച­ക്ക­റിയും മൈദ­പ്പൊ­ടിയും വാങ്ങി വാ, ഞാന്‍ ദോശയും സാമ്പാറും ഉണ്ടാക്കി തരാം. അവര്‍ പറ­യുന്ന കന്നട ഭാഷ സോമ­നാഥ ഗൗഡ­യാണ് ഞങ്ങള്‍ക്ക് മ­ന­സിലാക്കി തന്ന­ത്. അല്പം ആശ്വാ­സ­ത്തോടെ ബസിന­ടു­ത്തേക്ക് നട­ന്നു. യാത്ര­ക്കാ­രോട് ഭക്ഷണം ശരി­യായ കാര്യ­മ­റി­യി­ച്ച­പ്പോള്‍ എല്ലാ­വ­രു­ടെയും മുഖത്ത് സന്തോഷം നിറ­ഞ്ഞു. മണി­ക്കൂ­റു­കള്‍ കഴി­ഞ്ഞ­പ്പോള്‍ സോമ­നാഥ ഗൗഡയും ജാനകി അക്കയും മകനും ഞങ്ങളെ ഭക്ഷ­ണ­ത്തിന് ക്ഷണി­ക്കാന്‍ വന്നു. എല്ലാ­വരും ആന­ന്ദ­ത്തോടെ നട­ന്നു. ചൂട് ദോശ ആര്‍ത്തി­യോടെ കഴിച്ചു. വലിയ വലിയ പാര്‍ട്ടി­ക­ളില്‍ പങ്ക് ചേരു­മ്പോഴും മ­ന­സില്‍ ജാനകി അക്ക­യുടെ ഭക്ഷ­ണ­ത്തിന്റെ രുചി മറ­ക്കാന്‍ പറ്റാ­ത്ത­താ­ണ്. രാത്രി വൈകി മറ്റൊരു ബസില്‍ തുടര്‍­ന്നു.


-ഇബ്രാഹിം ചെര്‍ക്കള

Also Read:യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 3

Keywords: Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha.

Post a Comment