എല്‍ഐസി എജന്റ്‌സ് ബിസിനസ് ബന്ദ് ഫെബ്രുവരി 8ന്

 


ADVERTISEMENT

കോഴിക്കോട്: എല്‍­ഐസി-എഒഐ, എഐഎല്‍-ഐഎഎഫ് എന്നീ സംഘടനകള്‍ അടങ്ങുന്ന എല്‍ഐസി ഏജന്റ്‌സ് കോ­ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ബന്ദ് ഫെബ്രുവ­രി എട്ടിന് നടക്കും. എല്‍ഐസി മാനേജ് മെന്റിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും എല്‍ഐസി വിരുദ്ധവും ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്നതുമായ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ഐസി എജന്റുമാരുടെ സംഘടനകള്‍ ബിസിനസ് ബന്ദ് നടത്തുന്ന­ത്.

ഇന്‍ഷുറന്‍സ് ബില്‍ പിന്‍ വലിക്കുക, വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡയറക്ട് സെയിത്സ് എക്‌സിക്യൂട്ടീവ് നിയമനം പിന്‍വലിക്കുക, ഡയറക്ട് മാര്‍ക്കറ്റിങ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നത്. ദേശവ്യാപകമായി അന്ന് എല്‍ഐസിയുടെ ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുന്നില്‍ പകല്‍ 9 മുതല്‍ 5 വരെ ധര്‍ണ്ണ നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
എല്‍ഐസി എജന്റ്‌സ് ബിസിനസ് ബന്ദ് ഫെബ്രുവരി 8ന്

Keywords: Organization, LIC, Branch, Union, Agents, Kozhikkode, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia