Follow KVARTHA on Google news Follow Us!
ad

എം.എം. മണിക്ക് പങ്കെടുക്കാന്‍ സി.പി.എം. ജില്ലാകമ്മിറ്റിയോഗം ജില്ലയ്ക്ക് പുറത്ത് ചേര്‍ന്നു

എം.എം. മണിക്കുവേണ്ടി സി.പി.എം. ജില്ലാകമ്മറ്റിയോഗം ജില്ലയ്ക്ക് പുറത്ത് ചേര്‍ന്നു. അഞ്ചേരി ബേബി വധക്കേസുമായി District, Speech, Meeting, Attempt, Thursday, Area, Etnry, Kvartha, Malayalam Vartha, Malayalam News.

തൊടുപുഴ: എം.എം. മണിക്കുവേണ്ടി സി.പി.എം. ജില്ലാകമ്മിറ്റിയോഗം ജില്ലയ്ക്ക് പുറത്ത് ചേര്‍ന്നു. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് തൊടുപുഴ മണക്കാട് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള കേസില്‍ ജാമ്യത്തിലിറങ്ങിയ സി.പി.എം. ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണി ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നുള്ള ജാമ്യ വ്യവസ്ഥയുള്ളതിനാല്‍ മണി യോഗത്തില്‍ പങ്കെടുക്കണമെന്നുള്ള ജില്ലയിലെ നേതാക്കളുടെ ആഗ്രഹത്തെത്തുടര്‍ന്ന് യോഗം പാലയില്‍ നടക്കുകയായിരുന്നു.

വ്യാഴാഴ്ച സി.പി.എം. പാലാ ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി ചേര്‍ന്നത്. രാവിലെ ആരംഭിച്ച യോഗം വൈകിട്ട് അഞ്ച് വരെ നീണ്ടു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം, ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ.പി. മേരി, എം.എം. മണി, ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

District, Speech, Meeting, Attempt, Thursday, Area, Etnry, Kvartha, Malayalam Vartha, Malayalam News.
ഇടുക്കി ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള കേസുകളും പ്രക്ഷോഭ പരിപാടികളും യോഗം അവലോകനം ചെയ്യുകയുണ്ടായി. പാലായ്ക്കടുത്തുള്ള കിടങ്ങൂരിലെ തറവാട്ടുവീട്ടിലാണ് എം.എം. മണിയുടെ ഇപ്പോഴത്തെ താമസം. എം.എം. മണിക്ക് വരുവാനുള്ള സൗകര്യാര്‍ത്ഥമാണ് സി.പി.എം ഇടുക്കി ജില്ലാ കമ്മറ്റി പാലയില്‍ ചേര്‍ന്നത്.

Keywords: District, Speech, Meeting, Attempt, Thursday, Area, Etnry, Kvartha, Malayalam Vartha, Malayalam News, M.M. Mani, CPM District Committee Meeting, Thodupuzha, CPM, Kerala.

Post a Comment