മഅദനി മോചന സമ്മേളനത്തില്‍ ബി.ജെ.പി. നേതാവ് മടിക്കൈ കമ്മാരനും

 


ADVERTISEMENT

കാസര്‍കോട്:പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ മൊചിപ്പിക്കണമെന്നാവശ്യപെട്ടു ജനുവരി 30ന് വൈകുന്നേരം മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന മാനിഷാദാ മനുഷ്യാവകാശ സമ്മേളനത്തില്‍ ബി.ജെ.പി. നേതാവും മുഖ്യാതിഥികളില്‍ ഒരാളായി പങ്കെടുക്കുന്നു.

ബി.ജെ.പി. ദേശീയ സമിതി അംഗവും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മടിക്കൈ കമ്മാരനാണ് മഅ്ദനിയുടെ മോചന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ അന്യായമായി ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനിയെ രണ്ട് വര്‍ഷത്തിലധികമായി തടവില്‍ പാര്‍പിച്ചിരിക്കുകയാണെന്നാണ് പരിപാടിയുടെ സംഘാടകാരായ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം (ജെ.എം.എഫ്) ഭാരവാഹികള്‍ ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.

കര്‍ണാടക സര്‍ക്കാറാണ് കൃത്രിമമായി തയ്യാറാക്കിയ തിരക്കഥ പ്രകാരം മഅ്ദനിയെ തുല്യതയില്ലാത്തവിധം തടവില്‍ പീഡിപ്പിക്കുന്നതെന്നാണ് ഫോറത്തിന്റെ ആരോപണം. മനുഷ്യാവകാശ സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് നിര്‍വഹിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളും ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും മത സംഘടനാ നേതാക്കളും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
മഅദനി മോചന സമ്മേളനത്തില്‍ ബി.ജെ.പി. നേതാവ് മടിക്കൈ കമ്മാരനുംമടിക്കൈ കമ്മാരനെ പരിപാടിയിലേക്ക് ക്ഷണിച്ചതായി ജെ.എം.എഫ്. ജില്ലാ ചെയര്‍മാന്‍ അസീസ് കടപ്പുറം വെളിപ്പെടുത്തി. പരിപാടിയിലേക്ക് ക്ഷണിച്ചകാര്യം മടിക്കൈ കമ്മാരനും സ്ഥിരീകരിച്ചു. എന്നാല്‍ നോട്ടീസില്‍ തന്റെ പേര് വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കമ്മാരന്‍ പറഞ്ഞു.

മഅ്ദനിക്ക് നീതിനല്‍കേണ്ടത് കോടതിയാണ്. മഅ്ദനിയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ സംബന്ധിച്ചാല്‍ തന്നെ കര്‍ണാടക ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്നതിനെതിരെയുള്ള മറുപടിയായിരിക്കും തന്റെ ഭാഗത്തുനിന്നുമുണ്ടാവുക എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കമ്മാരന്റെ പേര് മഅ്ദനി മോചന സമ്മേളന നോട്ടീസില്‍ വന്നതിനെകുറിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ചര്‍ച മുറുകിയിട്ടുണ്ട്.

Keywords: BJP, Leader, Abdul Nasar Madani, Karnataka, Jail, PDP, Kasaragod, Kerala, Notice, Madikkai Kammaran, Press Conference, Bangalore, Court, J.M.F., Malayalam News, Kerala Vartha.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia