യുവാക്കളെ പറ്റിച്ച് പണവും മൊബൈലും കവര്‍ന്ന യുവതി അറസ്റ്റില്‍
Dec 18, 2012, 18:04 IST
ADVERTISEMENT
കോട്ടയം: പുതുപ്പള്ളി സ്വദേശികളായ യുവാക്കളെ പറ്റിച്ച് പണവും മൊബൈലും കവര്‍ന്ന കേസില്‍ കോട്ടയം ഈസ്റ്റ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കോട്ടയം പുല്ലരിക്കുന്ന് സ്വദേശി ഗൗരി എന്ന ബിന്ദുവിനെയാണ് (25) അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 14 ന് വൈകുന്നേരം പുതുപ്പള്ളി മന്ദിരം ജങ്ഷനില്‍ എത്തിയ യുവതി കടയുടമ മുരളിയുടെ അടുത്തെത്തി താന്‍ മന്ദിരം ആശുപത്രിയിലെ നഴ്‌സാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. തനിക്ക് താമസിക്കാന്‍ വാടകവീട് ശരിപ്പെടുത്തിത്തരണമെന്ന ആവശ്യപ്പെട്ടു. തുടര്‍ന്ന് മുരളിയുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മുങ്ങുകയായിരുന്നു.
പണം നല്‍കാതെ മുരളിയുടെ കടയില്‍നിന്ന് മൊബൈല്‍ റീചാര്‍ജ് അടക്കം 400 രൂപയുടെ സാധനങ്ങള്‍ വാങ്ങിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. കൂടാതെ കടയിലെ സഹായിയായ ഓട്ടോഡ്രൈവര്‍ മോഹനനെ ഓട്ടംവിളിച്ച് പണവും മൊബൈലും കവര്‍ന്നു.
ഓട്ടോക്കാരന്‍ മോഹനനോട് കോട്ടയത്തേക്ക് പോകാന്‍ ആശുപത്രി ജങ്ഷനില്‍ വരാന്‍ യുവതി ഫോണ്‍ ചെയ്തു. ജങ്ഷനിലെത്തിയ മോഹനന് യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരിച്ചു വിളിച്ചപ്പോള്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് റെയില്‍വേ സ്‌റ്റേഷനിലെത്തിയ മോഹനനെ മറ്റൊരു ഓട്ടോക്കാരന്റെ സഹായത്തോടെ വനിതാ പോലീസെന്ന് ഭീഷണിപ്പെടുത്തി 700 രൂപയും മൊബൈലും കവര്‍ന്നു.
മോഹനന് ഫോണ്‍ വിളിച്ച് ശല്യം ചെയ്ത് 10,000 രൂപ തട്ടിയെടുത്തുവെന്ന് യുവതി നാട്ടുകാരോട് പരാതി പറയുകയും തുടര്‍ന്ന് നാട്ടുകാര്‍ മോഹനനെ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുരളിയെയും മോഹനനെയും ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Youth, Cash, Mobil Phone, Women, Arrest, Police, Kottayam,Hospital, Nurse, Auto Driver, Railway, Complaint, Custody, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
