മ­അദ­നി­യു­ടെ അ­റ­സ്റ്റി­ന് പി­ന്നില്‍ വി.എ­സി­ന്റെ ക­ടും­പി­ടുത്തം?

 


ADVERTISEMENT

മ­അദ­നി­യു­ടെ അ­റ­സ്റ്റി­ന് പി­ന്നില്‍ വി.എ­സി­ന്റെ ക­ടും­പി­ടുത്തം? പ്ര­ത്യേ­ക ലേ­ഖകന്‍
തി­രു­വ­ന­ന്ത­പുരം: ബം­ഗ­ളൂ­രു സ്‌­ഫോ­ട­ന പ­ര­മ്പ­ര­ക്കേ­സില്‍ പ്ര­തി­യാ­യി കര്‍­ണാ­ട­ക­യി­ലെ പര­പ്പ­ന അ­ഗ്ര­ഹാ­ര സെ­ന്‍­ട്രല്‍ ജ­യി­ലില്‍ ക­ഴി­യു­ന്ന അ­ബ്ദു­ന്നാ­സര്‍ മ­അ്­ദ­നി­യു­ടെ അ­റ­സ്­റ്റി­ന് ക­ടും­പി­ടു­ത്തം കാ­ണിച്ച­ത് മുന്‍ മു­ഖ്യ­മ­ന്ത്രി വി. എസ്. അ­ച്യു­താ­ന­ന്ദ­നെ­ന്നു സൂചന. മ­അ്­ദ­നി­യു­ടെ ആ­സ്ഥാ­നമാ­യ കൊല്ലം ശാ­സ്­താം­കോ­ട്ട­യി­ലെ അന്‍­വാ­റുല്‍ ഇ­സ്്‌ലാം യ­ത്തീം­ഖാ­ന­യില്‍ നി­ന്ന് 2010 ആ­ഗ­സ്റ്റ് 17ന് അ­റ­സ്റ്റു ചെ­യ്യും­മു­മ്പ് ഇ­ക്കാ­ര്യ­ത്തില്‍ വി. എ­സ്. അ­ന്ത്യ­ശാസ­നം പു­റ­പ്പെ­ടു­വി­ച്ചെ­ന്നാ­ണു വിവ­രം.

മ­അദ­നി­യു­ടെ അ­റ­സ്റ്റി­ന് പി­ന്നില്‍ വി.എ­സി­ന്റെ ക­ടും­പി­ടുത്തം?അ­റ­സ്റ്റു­ണ്ടാ­യി­ല്ലെ­ങ്കില്‍ താന്‍ മു­ഖ്യ­മന്ത്രി സ്ഥാ­നം രാ­ജി­വ­ച്ച് നി­യമ­സ­ഭ പി­രി­ച്ചു­വി­ടാന്‍ ശു­പാര്‍­ശ ചെ­യ്യു­മെ­ന്ന ഭീ­ഷ­ണി­ക്കു­മു­ന്നില്‍ സി­.പി­.എം നേ­തൃത്വം വ­ഴ­ങ്ങേ­ണ്ടി­വ­രി­ക­യാ­യി­രുന്നു. വി. എ­സ് മാ­ത്ര­മാ­യി രാ­ജി­വച്ചു­പോ­കു­ന്ന­തില്‍ പാര്‍­ട്ടി­ക്ക് വി­രോ­ധ­മു­ണ്ടാ­യി­രു­ന്നില്ല. എ­ന്നാല്‍ കാ­ലാ­വ­ധി തി­ക­യാ­തെ സര്‍­ക്കാ­രി­നെ ബലി­കൊ­ടു­ത്ത് തെ­ര­ഞ്ഞെ­ടു­പ്പി­നെ നേ­രി­ടാന്‍ നേ­തൃ­ത്വ­ത്തി­നു താല്‍­പ­ര്യ­മു­ണ്ടാ­യി­രു­ന്നു­മില്ല. മ­അ്­ദ­നി­യെ പി­ടി­ച്ചു ക­ര്‍­ണാ­ടക പോ­ലീ­സി­നു കൊ­ടു­ക്കാന്‍ അമി­ത താല്‍­പര്യ­മൊന്നും കാ­ണി­ക്കാ­തി­രു­ന്ന കേ­രള പൊ­ലീ­സി­ന് അന്ന­ത്തെ ആ­ഭ്യ­ന്ത­ര മന്ത്രി കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ വ്യ­ക്തമാ­യ നിര്‍­ദേ­ശം നല്‍­കിയ­ത് വി. എ­സി­ന്റെ ഭീ­ഷ­ണി­ക്കു ശേ­ഷ­മാണ്. തു­ടര്‍­ന്ന് കേ­രള പൊ­ലീ­സി­ന്റെ സ­ഹാ­യ­ത്തോ­ടെ മ­അ്­ദ­നി­യെ കര്‍­ണാ­ടക പൊ­ലീ­സ് അ­റ­സ്റ്റു ചെ­യ്യു­ക­യാ­ണു­ണ്ടാ­യ­ത്. മ­അ്­ദ­നി­യു­മാ­യി അ­ടു­പ്പ­മു­ള്ള പി­.ഡി­.പി­യു­ടെ സംസ്ഥാ­ന നേ­താവി­നോ­ട് സി­.പി­.എം നേ­താ­ക്ക­ളില്‍ ചി­ലര്‍ ത­ന്നെ പ­റ­ഞ്ഞ­താണ് ഈ വി­വ­രം.

എ­ന്നാല്‍ മ­അ്­ദ­നി­യോ­ടു­ള്ള പ­കയോ അ­ദ്ദേ­ഹ­ത്തെ ജ­യി­ലി­ലാക്ക­ണം എ­ന്ന നിര്‍ബ­ന്ധമോ ആ­യി­രു­ന്നില്ല വി. എ­സിന്റെ ഈ നി­ല­പാ­ടി­നു പി­ന്നി­ലെ­ന്നാ­ണ് വി­ശ­ദീ­ക­ര­ണ­ത്തില്‍ നി­ന്നു മ­ന­സി­ലാ­കു­ന്ന­ത്. മ­അ്­ദ­നി­യെ അ­റ­സ്­റ്റു ചെ­യ്യാന്‍ കേ­ര­ള­ത്തി­ലെത്തി­യ കര്‍­ണാ­ടക പോ­ലീ­സ് സം­ഘ­ത്തി­ന് ദി­വ­സ­ങ്ങ­ളാ­യിട്ടും അ­തി­ന് കേ­രള പോ­ലീ­സി­ന്റെ പൂര്‍­ണ സ­ഹ­കര­ണം ല­ഭി­ച്ചി­രു­ന്നില്ല. മു­ക­ളില്‍ നി­ന്നു വ്യ­ക്തമാ­യ നിര്‍­ദേ­ശം എ­ത്താത്ത­ത് ആ­യി­രു­ന്നു കാ­ര­ണം. ഇ­തി­നി­ട­യില്‍ മ­അ്­ദ­നി­ സു­പ്രീം­കോ­ട­തി­യില്‍ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ നല്‍­കു­ക­യും ചെ­യ്­തു.

ജ­സ്്­റ്റി­സ് മാര്‍­ക്ക­ണ്ഡേ­യ ക­ട്­ജു­വി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഡി­വി­ഷന്‍ ബെ­ഞ്ചാ­ണ് ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ച്ച­ത്. മുന്‍­കൂര്‍ ജാമ്യം ല­ഭിക്കും എ­ന്ന പ്ര­തീ­ക്ഷ പി­.ഡി­.പി നേ­താ­ക്കള്‍ക്കും മ­അ്­ദ­നി­യു­ടെ കു­ടും­ബ­ത്തി­നു­മു­ണ്ടാ­യി­രുന്നു. അ­തേ ക­ണ­ക്കു­കൂ­ട്ടല്‍ ത­ന്നെ കര്‍­ണാ­ടക പോ­ലീ­സി­ന്റെ പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സം­ഘ­ത്തി­നു­മു­ണ്ടായി. ആ­ഗ­സ്റ്റ് 17നാ­ണ് ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ച്ച­ത്. അ­തി­നു മു­മ്പുത­ന്നെ മ­അ്­ദ­നി­യെ അ­റ­സ്­റ്റു ചെ­യ്യേണ്ട­ത് കര്‍­ണാ­ട­ക പോ­ലീ­സി­ന്റെ അ­ഭിമാ­ന പ്ര­ശ്‌­ന­മാ­യി മാറി. എ­ന്നാല്‍ സു­പ്രീം കോ­ട­തി­യു­ടെ വി­ധി വ­രു­ന്ന­തുവ­രെ അ­റ­സ്റ്റി­നോ­ടു സ­ഹ­ക­രി­ക്കേ­ണ്ട എ­ന്ന­ത­ര­ത്തി­ലാ­യി­രു­ന്നു സി­.പി­.എം നേ­തൃത്വം തീ­രു­മാ­നി­ച്ചി­രു­ന്ന­ത്. പോ­ലീ­സി­ന് ല­ഭി­ച്ചി­രു­ന്ന നിര്‍­ദേ­ശവും അ­ത­നു­സ­രി­ച്ചാ­യി­രുന്നു. ജാ­മ്യാ­പേ­ക്ഷ തള്ളി­യാല്‍ ഉ­ടന്‍ അ­റ­സ്റ്റു ചെ­യ്യാന്‍ വേ­ണ്ട സ­ന്നാ­ഹം പോ­ലീ­സ് ഒരു­ക്കു­കയും ചെ­യ്­തു.

എ­ന്നാല്‍ മുന്‍­കൂര്‍ ജാമ്യം ല­ഭി­ച്ചേക്കും എ­ന്ന ആ­ശ­ങ്ക മൂലം, കേ­രള പോ­ലീ­സി­ന്റെ സ­ഹാ­യ­മി­ല്ലെ­ങ്കി­ലും യ­ത്തീം­ഖാ­ന കോ­മ്പൗ­ണ്ടില്‍ കട­ന്ന് മ­അ്­ദ­നി­യെ അ­റ­സ്റ്റു ചെ­യ്യാന്‍ കര്‍­ണാ­ടക പോ­ലീ­സ് തീ­രു­മാ­നിച്ചു. ഇ­ത് അ­വര്‍ കേ­രള പോ­ലീ­സി­നെ അ­റി­യി­ക്കു­കയും ചെ­യ്തു. കാ­ര്യ­ങ്ങള്‍ ഈ വി­ധം മാ­റി­മ­റി­ഞ്ഞ­ത് അ­റി­ഞ്ഞ വി .എസ്, പാര്‍­ട്ടി നേ­തൃ­ത്വ­ത്വ­വു­മായും ആ­ഭ്യ­ന്ത­ര മ­ന്ത്രി­ കോ­ടി­യേ­രി­യു­മായും ബ­ന്ധ­പ്പെ­ട്ടു. മ­റ്റൊ­രു സം­സ്ഥാന­ത്തെ പൊ­ലീ­സ് സ്വ­ന്തം നി­ല­യില്‍ അ­ത്ത­മൊ­രു നീ­ക്കം ന­ട­ത്തു­കയും കേ­രള പോ­ലീ­സ് സ­ഹ­ക­രി­ക്കാ­തി­രി­ക്കു­കുയും ചെ­യ്­താല്‍ താന്‍ പി­ന്നെ മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കു­ന്ന­തില്‍ അര്‍­ഥ­മില്ല എ­ന്നാ­യി­രു­ന്നു വി. എ­സി­ന്റെ നി­ല­പാട്. അങ്ങ­നെ താന്‍ പോ­യാല്‍ നി­യമ­സ­ഭ പി­രി­ച്ചു­വി­ടാന്‍ ഗ­വര്‍­ണ­റോ­ട് ശു­പാര്‍­ശ ചെ­യ്തു­കൊ­ണ്ടാ­യി­രിക്കും രാ­ജി­വ­യ്ക്കു­ക എന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി.

ഇ­തോ­ടെ­യാണ്, സു­പ്രീം­കോ­ട­തി­യു­ടെ വി­ധി വ­രു­ന്ന­തി­നു മു­മ്പ് കേ­രള പോ­ലീ­സി­ന്റെ സ­ഹാ­യ­ത്തോ­ടെ മ­അ്­ദ­നി­യെ അ­റ­സ്റ്റു ചെ­യ്യാന്‍ സാ­ഹ­ചര്യ­മൊ­രു­ങ്ങി­യ­ത്. മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണിച്ചു­കൊ­ണ്ടി­രു­ന്ന സു­പ്രീം­കോട­തി ബെ­ഞ്ചില്‍ ക­ര്‍­ണാ­ട­ക സര്‍­ക്കാ­രി­ന്റെ പോ­ലീ­സി­ന്റെ അ­ഭി­ഭാ­ഷകന്‍ ഈ വിവ­രം അ­റി­യി­ക്കു­കയും ചെ­യ്തു. അ­ല്­പം മു­മ്പ് മ­അ്­ദ­നി­യെ അ­റ­സ്റ്റു ചെ­യ്­തു ക­ഴി­ഞ്ഞെ­ന്നും ഇ­നി മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കു­ന്ന­തില്‍ അര്‍­ഥ­മി­ല്ലെ­ന്നു­മാ­ണ് അദ്ദേ­ഹം അ­റി­യി­ച്ചത്. ഇ­തോ­ടെ കോട­തി മ­അ്­ദ­നി­യു­ടെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട തു­ടര്‍ ന­ട­പ­ടി­കള്‍ അ­വ­സാ­നി­പ്പി­ക്കു­കയും ചെ­യ്തു.

അ­തി­നിടെ, മ­അ്­ദ­നി­യുടെ കാ­ര്യ­ത്തില്‍ മു­സ്്‌ലിം ലീ­ഗ് നേ­തൃ­ത്വവും കെ­.പി­.സി­.സി പ്ര­സി­ഡന്റും ശ­നി­യാഴ്ച ന­ടത്തി­യ അ­പ്ര­തീക്ഷി­ത പ്ര­തി­ക­ര­ണ­ങ്ങ­ളില്‍ അ­മ്പ­ര­പ്പി­ലാണ് സി­.പി­.എം. എ­ന്താ­ണു യു­.ഡി­.എ­ഫി­ന്റെ അ­ജണ്ട­യെ­ന്നു മ­ന­സി­ലാ­ക്കാ­നാ­കാ­ത്ത­താ­ണു കാ­രണം. ഇ­ക്കാ­ര്യ­ത്തില്‍ സി­.പി­.എ­ം സംസ്ഥാ­ന നേ­തൃ­ത്വ­ത്തി­ന്റെ പ്ര­തി­കര­ണം ഉ­ട­നു­ണ്ടാ­യേ­ക്കു­മെ­ന്നാ­ണു വി­വ­രം. സംസ്ഥാ­ന സെ­ക്രട്ട­റി പി­ണ­റാ­യി വി­ജ­യന്‍ ത­ന്നെ മാ­ധ്യമ­ങ്ങ­ളോ­ടു സം­സാ­രി­ക്കും. മ­അ്­ദ­നി­യു­മാ­യി 2009 ലെ ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ പൊ­ന്നാ­നി­യില്‍ വേ­ദി പ­ങ്കി­ട്ട­തി­ന് പി­ണ­റാ­യി­യെ പ്ര­തി­ക്കൂ­ട്ടില്‍ നിര്‍­ത്തി­യ­ത് യു­.ഡി­.എ­ഫ് ആ­യി­രു­ന്നു. പി­ന്നീ­ട് തെ­ര­ഞ്ഞെ­ടു­പ്പി­നു ശേ­ഷം സി­.പി­.എം ആ കാ­ര്യ­ത്തില്‍ പു­നരാ­ലോ­ച­ന ന­ട­ത്തു­ക­യും പി­.ഡി­.പി ബ­ന്ധം അ­ബ­ദ്ധ­മാ­യെ­ന്നു വി­ല­യി­രു­ത്തു­കയും ചെ­യ്­തു.

എ­ന്നാല്‍ തെ­ര­ഞ്ഞെ­ടു­പ്പു രം­ഗത്തു­പോലും മ­അ്­ദ­നി­യെ ക്രൂ­ശി­ക്കാന്‍ ശ്ര­മി­ച്ച­വ­രാ­ണ് ഇ­പ്പോള്‍ അ­ദ്ദേ­ഹ­ത്തി­നു വേ­ണ്ടി കണ്ണീ­രൊ­ഴു­ക്കാന്‍ ശ്ര­മി­ക്കു­ന്ന­തെ­ന്ന വാ­ദ­മാ­ണ് സി­.പി­.എം ഉ­യര്‍ത്തു­ക എ­ന്ന് അ­റി­യുന്നു. യു­.ഡി.എ­ഫ് നേ­തൃത്വം ത­യ്യാ­റാ­ണെ­ങ്കില്‍ മ­അ്­ദ­നി­ക്ക് നീ­തി ഉ­റ­പ്പാ­ക്കു­ന്ന­തി­ന് ഇ­ട­പെ­ടാന്‍ സ­ര്‍­വക­ക്ഷി സം­ഘം ഉ­ണ്ടാ­ക്ക­ണ­മെന്നും അ­തു­മാ­യി സ­ഹ­ക­രി­ക്കാന്‍ സി­.പി­.എം ത­യ്യാ­റാ­ണെന്നും പ്ര­ഖ്യാ­പ­ന­മു­ണ്ടാ­യേ­ക്കും. ഇ­ക്കാര്യം കൂ­ല­ങ്ക­ഷ­മാ­യി ആ­ലോ­ചി­ക്കു­ക­യാ­ണ് സി­.പി.എം.

Keywords: Abdul Nasar Madani, Bangalore, Bomb blast, Case, Arrest, V.S.Achuthanadan, Pinarayi Vijayan, CPM, UDF, Bail, Election, Karnataka, Arrest, Advocate, PDP, Kerala, Malayalam news
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia