Follow KVARTHA on Google news Follow Us!
ad

നക്ഷത്ര ദീപങ്ങള്‍ മിഴിതുറന്നു; ക്രിസ്തുമസിന് നാടൊരുങ്ങി

ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ പിറന്നാള്‍ -ക്രിസ്തുമസ്- സമാഗതമായി. വരുന്ന ചൊവാഴ്ചയാണ് Christmas, Kasaragod, Kerala, Yeshu, Celebration, Message, Star, Birthday, Cake, Malayalam News, Kerala Vartha, Malayalam Bartha, Kerala News
Christmas, Kasaragod, Kerala,  Yeshu, Celebration, Message, Star, Birthday, Cake, Malayalam News, Kerala Vartha, Malayalam Bartha, Kerala Newsകാസര്‍കോട്: ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ പിറന്നാള്‍ -ക്രിസ്തുമസ്- സമാഗതമായി. വരുന്ന ചൊവാഴ്ചയാണ് ക്രിസ്തുമസ്. ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങിയിരിക്കുന്നു. വര്‍ണവിളക്കുകള്‍ കടകളിലും വീടുകളിലും മിഴിതുറന്നു. പുല്‍കുടിലുകളും സാന്താക്ലോസ് രൂപങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പല വിലയിലും തരത്തിലുമുള്ള കേക്കുകള്‍ കടകളില്‍ ഒരുക്കിവെച്ചിരിക്കുകയാണ്. ക്രിസ്തുമസിന് മുന്നോടിയായുള്ള സ്‌നേഹ സംഗമങ്ങളും കേക്ക് മുറിക്കല്‍ പരിപാടികളും പലയിടത്തും നടന്നുവരികയാണ്. 50 രൂപ മുതല്‍ 750 രൂപ വരെ വിലയുള്ള നക്ഷത്ര ദീപങ്ങള്‍ കടകളില്‍ വില്‍പനയ്ക്കുണ്ട്.

കേക്കുകള്‍ക്ക് 1,000 രൂപവരെ വിലയുണ്ട്. ആശംസാകാര്‍ഡുകളുടെ സ്ഥാനം മൊബൈല്‍ മെസേജുകളും ഫേസ് ബുക്കുകളും തട്ടിയെടുത്തിരിക്കുകയാണ്. എങ്കിലും അപൂര്‍വമായി ആശംസാകാര്‍ഡുകളുടെ കൈമാറ്റവും നടക്കുന്നു. ക്രിസ്തുമസ് അവധിക്ക് മുന്നോടിയായുള്ള പരീക്ഷകള്‍ സ്‌കൂളില്‍ നടന്നുവരികയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ബോണസും ആഘോഷ ബത്തയും ലഭിച്ചുകൊണ്ടിരിക്കുന്നു.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ രാവിനെ പകലാക്കിക്കൊണ്ടുള്ള വിശുദ്ധ കുര്‍ബാനകളും പ്രാര്‍ത്ഥനാ സംഗീത പരിപാടികളും നടന്നുവരികയാണ്. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ആശംസിച്ച് വിശ്വാസികള്‍ ക്രിസ്തുമസ്സിന്റെ സന്ദേശം ഉള്‍ക്കൊള്ളുകയാണ്. ലോകത്തിലുള്ള ഏവരുടെയും മനസില്‍ സമാധാനത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും സന്ദേശം ക്രിസ്തുമസ് ഓര്‍മപ്പെടുത്തുന്നു. ഉണ്ണിയേശു കാലിത്തൊഴുത്തില്‍ പിറന്നുവീണതിനെ അനുസ്മരിച്ചുകൊണ്ടാണ് പുല്‍കുടില്‍ ഒരുക്കുന്നത്. യേശു പിറന്നപാടെ ആകാശത്ത് ദിവ്യനക്ഷത്രം പ്രത്യക്ഷപ്പെട്ടതിന്റെ പ്രതീകമായാണ് നക്ഷത്രവിളക്കുകള്‍ തെളിയിക്കുന്നത്.

ലോകമെങ്ങും തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും വിഷം പ്രസരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ യേശുക്രിസ്തുവിന്റെ സൂക്തങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുകയാണ്. പണത്തിനും സുഗസൗകര്യങ്ങള്‍ക്കും പിറകെ പായുന്ന മനുഷ്യന് മനസമാധാനം ലഭിക്കാതെ പരക്കം പായുന്ന സ്ഥിതിയാണ്. ഇത്തരം ഒരു അവസ്ഥയില്‍ ദൈവപുത്രന്റെ ജീവിതവും സന്ദേശങ്ങളും മാനവലോകത്തിന് നേരായ വഴി കാട്ടിക്കൊടുക്കുന്നു.

Keywords: Christmas, Kasaragod, Kerala,  Yeshu, Celebration, Message, Star, Birthday, Cake, Malayalam News, Kerala Vartha, Malayalam Bartha, Kerala News, Stars blinks eyes: Xmas comes

Post a Comment