Follow KVARTHA on Google news Follow Us!
ad

മത്സ്യത്തിന്റെയും കക്കയുടെയും ഉല്പാദനം കുറയുന്നതായി റിപ്പോര്‍ട്

കായലിലെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കുന്ന യന്ത്രം ഉപയോഗിച്ചുള്ള മണല്‍ഘനനവും കക്കാഘനനവുമാണ് മീന്‍ ലഭ്യത കുറയാന്‍ കാരണം Fish, Production, Report, Lake, Machine, Thanniermukkam, Bund, Kerala Vartha, Malayalam Vartha, Malayalam News, River, Sea.
 Fish, Production, Report, Lake, Machine, Thanniermukkam, Bund, Kerala Vartha, Malayalam Vartha, Malayalam News, River, Sea.
മുഹമ്മ: വേമ്പനാട്ടുകായലില്‍ മത്സ്യത്തിന്റെയും കക്കയുടെയും ഉല്പാദനം കുറയുന്നതായി റിപ്പോര്‍ട്. കായലിലെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കുന്ന യന്ത്രം ഉപയോഗിച്ചുള്ള മണല്‍ഘനനവും കക്കാഘനനവുമാണ് മീന്‍ ലഭ്യത കുറയാന്‍ കാരണം.

മുന്‍പ് കായലില്‍ സുലഭമായി കിട്ടിയിരുന്ന മത്സ്യ ഇനങ്ങള്‍ പലതും ഇന്ന് പേരിനുപോലുമില്ല. ആറ്റുകൊഞ്ചിന്റെ ലഭ്യത വളരെ കുറഞ്ഞിട്ടുണ്ട്. കരിമീന്‍, കക്ക, കാളാഞ്ചി എന്നിവയുടെ സ്ഥിതിയും ഭിന്നമല്ല. ഓരുജലമാണ് മത്സ്യങ്ങളുടെ പ്രജനനത്തിന് ആവശ്യമായ ഘടകം. തണ്ണീര്‍മുക്കം ബണ്ട് വന്നതോടെ ഓരു ജലത്തിന്റെ കടന്നു കയറ്റം ഇല്ലാതായി. ബണ്ട് അടക്കുന്നതോടെ വേമ്പനാട്ട് കായലിന്റെ ഏറ്റവും വിസ്തൃതമായ തണ്ണീര്‍മുക്കം മുതല്‍ തെക്കോട്ടുള്ള ഭാഗങ്ങളില്‍ ഉപ്പുവെള്ളം കിട്ടാതാവും. താരന്‍, കാര, ചൂടന്‍, തെള്ളി, എന്നീ ചെമ്മീന്‍ ഇനങ്ങളും കണമ്പ്, പൂമീന്‍, വറ്റ തുടങ്ങിയ മത്സ്യ ഇനങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കടലില്‍ നിന്ന് കയറുന്ന മത്സ്യ ഇനങ്ങളും തണ്ണീര്‍മുക്കം മുതല്‍ തെക്കോട്ട് ലഭിക്കില്ല.

വൃശ്ചിക വേലിയേറ്റ സമയത്ത് തെരണ്ടി, ചൊ­റക്, ചെമ്മീന്‍ എന്നിവയും കായലില്‍ സുലഭമായി എത്തിച്ചേരേണ്ടതാണ്. വേമ്പനാട്ട് കായലില്‍ മത്സ്യത്തിന്റെയും കക്കയുടെയും ഉല്പാദനം കുറയുന്നത് മത്സ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നതാണെന്നാണ് സൂ­ചന.

Keywords: Fish, Production, Report, Lake, Machine, Thanniermukkam, Bund, Kerala Vartha, Malayalam Vartha, Malayalam News, River, Sea.

Post a Comment