» » » » » രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിംഗ്‌സ് ജയം

Sports, Cricket, Renji Trophy, Kerala, Tripura, Captain, Rohan Prem,
അഗര്‍ത്തല: ത്രിപുരക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ഇന്നിംഗ്‌സ് ജയം. കേരളം ഇന്നിംഗ്‌സിനും 78റണ്‍സിനും ത്രിപുരയെ തകര്‍ത്തു. സീസണില്‍ കേരളത്തിന്റെ ആദ്യ ജയമാണിത്.

ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെ 170റണ്‍സിന്റെ മികവില്‍ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 400റണ്‍സെടുത്തു. അറ് വിക്കറ്റ് വീഴ്ത്തിയ മനു കൃഷ്ണന്റെ ബൗളിംഗ് മികവില്‍ ത്രിപുര ഒന്നാം ഇന്നിംഗ്‌സില്‍ 127റണ്‍സിന് പുറത്തായി. ഇതോടെ കേരളം ആതിഥേയരോട് ഫോളോ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. രണ്ടാം ഇന്നിംഗ്‌സില്‍ ത്രപുര 196റണ്‍സിന് ഓള്‍ ഔട്ടായി .

കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ 5വിക്കറ്റ് വീഴ്ത്തി. പരുക്കില്‍ നിന്നും മോചിതനായി ടീമില്‍ മടങ്ങിയെത്തിയ ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടി. ഇന്നിംഗ്‌സ് ജയം നേടിയതിനാല്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് 7പോയിന്റ് ലഭിച്ചു. സീസണില്‍ 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് ആകെ 11പോയിന്റാണുള്ളത്.

Keywords: Sports, Cricket, Renji Trophy, Kerala, Tripura, Captain, Rohan Prem, 

About Kvartha TVM Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal