Follow KVARTHA on Google news Follow Us!
ad

ബലാത്സംഗം: പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്ന് പാര്‍ലമെന്റ്

ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍വച്ച് ബലാല്‍സംഗം ചെയ്‌തതിനെതിരെ പാര്‍ലമെന്റില്‍ വന്‍പ്രതിഷേധം. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നു പാര്‍ലമെന്‍റ് ആവശ്യപ്പെട്ടു. Appalled , Gang-rape, Delhi bus, Leader of Opposition ,Lok Sabha , Sushma Swaraj , Capital punishment , Zero Hour , Mental trauma, Munirka , South Delhi , Palam
Appalled , Gang-rape, Delhi bus, Leader of Opposition, Lok Sabha, Sushma Swaraj, Capital punishment, Zero Hour, Mental trauma, Munirka, South Delhi,  Palam.
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍വച്ച് ബലാല്‍സംഗം ചെയ്‌തതിനെതിരെ പാര്‍ലമെന്റില്‍ വന്‍പ്രതിഷേധം. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നു പാര്‍ലമെന്‍റ് ആവശ്യപ്പെട്ടു. ബലാത്സംഗക്കേസ് പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നതു സഭയുടെ പൊതു വികാരമാണെന്നു ലോക് സഭാ സ്പീക്കര്‍ മീര കുമാര്‍ പറഞ്ഞു.

ബിജെപിയാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്.ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്കു വധശിക്ഷ നല്‍കണമെന്നു ലോക് സഭാ പ്രതിപക്ഷ നേതാവ് സുഷമസ്വരാജ് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചാണ് വിഷയം ചര്‍ച്ച ചെയ്തത്. വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയില്‍ ടി.എന്‍. സീമയുടെ നേതൃത്വത്തില്‍സിപിഎം അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുന്‍ സ്പീക്കര്‍ നജ്മ ഹെപ്തുള്ള അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ബലാത്സംഗക്കേസുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നു വനിത കമ്മിഷന്‍ അധ്യക്ഷ ഗിരിജ വ്യാസ് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സഭയില്‍ ഹാജരാകണമെന്നു ബിജെപി ആവശ്യപ്പെട്ടു. ബിജെപിയംഗം മായ സിങ് ആണു നോട്ടിസ് നല്‍കിയത്.
വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്നു രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു.

Key Words: Appalled , Gang-rape, Delhi bus, Leader of Opposition, Lok Sabha, Sushma Swaraj, Capital punishment, Zero Hour, Mental trauma, Munirka, South Delhi,  Palam.

Post a Comment