Follow KVARTHA on Google news Follow Us!
ad

വിദേശജോലി വാഗ്ദാനം: തട്ടിപ്പിന് പിന്നില്‍ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘം

തിരുവനന്തപുരം: ന്യുയോര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാവില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിന് പിന്നില്‍ മുംബൈ, ബാംഗ്‌ളൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമെന്ന് വ്യക്തമായി. Kerala,
 Kerala, Racket, Job offer, New York, Mumbai, Bangalore, Job Portal, Email, KV Ravikumar, Koothattukulam Native, Youth,
തിരുവനന്തപുരം: ന്യുയോര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാവില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിന് പിന്നില്‍ മുംബൈ, ബാംഗ്‌ളൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമെന്ന് വ്യക്തമായി. വ്യജ ജോബ് പോര്‍ട്ടലുകളിലൂടെയും മറ്റും തട്ടിപ്പ് നടത്തുന്ന സംഘമാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഹോട്ടല്‍ ജോലി വാഗ്ദാനംചെയ്ത് കൂത്താട്ടുകുളം സ്വദേശിയായ യുവാവില്‍നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ ബാംഗ്ലൂര്‍ സ്വദേശിയെ കെ വി രവികുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ഇയാളെറിമാന്‍ഡ് ചെയ്തു.

കൂത്താട്ടുകുളം സ്വദേശി ബിബിന്റെ പരാതിയെ തുടര്‍ന്നാണ്പിറവം സിഐ ഇമ്മാനുവേല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരു ജേസിനഗര്‍ സ്വദേശി കെ വി രവികുമാറിനെ പിടികൂടിയത്. കൂത്താട്ടുകുളം സ്വദേശിയായ ബിബിന് ന്യൂയോര്‍ക്കിലെ അലക്‌സാന്‍ഡ്രിയ ഹോട്ടലില്‍ നാല് ലക്ഷം രൂപ ശമ്പളത്തില്‍ എച്ച്ആര്‍ മാനേജരുടെ ജോലി വാഗ്ദാനം ചെയ്ത് ഇ മെയില്‍ സന്ദേശം വന്നത് കഴിഞ്ഞ മേയിലാണ്. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ചില ടെസ്റ്റുകള്‍ നടത്തി പാസായതായി അറിയിക്കുകയുംചെയ്തു.

തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നു കാണിച്ച് കമ്പനിയുടെ കത്തും അതോറിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും രവികുമാര്‍ ബിബിന് അയച്ചുകൊടുത്തു. പിന്നീട് എലിസബത്ത് എന്ന പേരില്‍ പരിചയപ്പെടുത്തിയ യുവതി അമേരിക്കന്‍ ഹൈക്കമ്മീഷണറുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് നാല് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് അക്കണ്ട് നമ്പറും ഉടമയുടെ വിലാസവും നല്‍കി. തുടര്‍ന്ന് ബിബിന്‍ ഈ തുക പല തവണയായി നാല് അക്കൗണ്ടുകളിലായി അടച്ചു. ഇതിനുശേഷം ബിബിനോട് ഡല്‍ഹിയിലെ ഹൈക്കമ്മീഷണര്‍ ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, കഴിഞ്ഞമാസം ഡല്‍ഹിയിലെത്തിയ ബിബിന് ഫോണില്‍ താനുമായി ബന്ധപ്പെട്ടിരുന്നവര്‍ക്ക് ഈ ഓഫീസുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് നാട്ടിലെത്തിയ ബിബിന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തായത്.

മുംബൈ സ്വദേശികളായ കിരണ്‍ബാലു ഭോര്‍ലസൈ, ഫറൂഖ് രാജുഷെ ഹില്‍ക്കര്‍, വികാസ് ഹഷല്യാ യാദവ് എന്നിവരുടെ അക്കൗണ്ടുകളിലാണ് ബിബിന്‍ പണം നിക്ഷേപിച്ചത്. ഇവര്‍ വ്യാജ ജോബ് പോര്‍ട്ടലുകളും വിലാസങ്ങളും ഉണ്ടാക്കി ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘമാണെന്ന് പൊലീസ് പറഞ്ഞു.

Key Words: Kerala, Racket, Job offer, New York, Mumbai, Bangalore, Job Portal, Email, KV Ravikumar, Koothattukulam Native, Youth,

Post a Comment