Follow KVARTHA on Google news Follow Us!
ad

സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്ന് അനൂപ് ജേക്കബ്

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ നടത്തുന്ന പരിശോധനകളെ പ്രതിരോധിക്കുന്നവര്‍ക്ക് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ മുന്നറിയിപ്പ്. Kerala, Anoop Jacob,
Kerala, Anoop Jacob, Black market, Waning, Civil supplies minister, Rice, Traders, Market, CN Balakrishnan,
തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ നടത്തുന്ന പരിശോധനകളെ പ്രതിരോധിക്കുന്നവര്‍ക്ക് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ മുന്നറിയിപ്പ്. പരിശോധനകളെ പ്രതിരോധിക്കാനായി
കടയടപ്പുപോലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുമായി വന്നാല്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കില്ല. സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലം സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാനായിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു.

സര്‍ക്കാരിന്റെ വിപണിയിലെ ഇടപെടല്‍ തുടരുമെന്നും സിവില്‍ സപൈ്‌ളസ് വഴിയും റേഷന്‍ കടകള്‍ വഴിയും അരി വിതരണം ഊര്‍ജ്ജിതമാക്കാനായി പരിശ്രമിക്കും. എറണാകുളം വിപണിയില്‍ ശനിയാഴ്ച 38 രൂപയായിരുന്ന കര്‍ണാടക വടി അരിക്ക് 36 രൂപയായി ചുരുങ്ങി. ജയ അരിക്ക് 26 രൂപയായും പാലക്കാടന്‍ മട്ടയ്ക്ക് 36 രൂപയായും വില താഴ്ന്നു. വെള്ളയരിക്ക് 24.50 രൂപയായും പച്ചരിക്ക് 21 മുതല്‍ 23 രൂപ വരെയായും താഴ്ന്നതായി മന്ത്രി പറഞ്ഞു. പൊതുമാര്‍ക്കറ്റിലും സ്വകാര്യ ഗോഡൗണിലും വരെ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള അരി മൊത്തവ്യാപാരികള്‍ ഇന്നു മുതല്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് ഏറ്റെടുത്ത് വിതരണം ചെയ്യും. സംസ്ഥാനത്ത് അരിയുമായി എത്തേണ്ട റെയില്‍വേ വാഗണുകള്‍ എത്തുന്നതില്‍ കാലതാമസം നേരിടുന്നുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ കത്തയച്ചതായും മന്ത്രി പറഞ്ഞു.

കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ നടത്തുന്ന പരിശോധനകള്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയുളളതാണ്. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച വിവരങ്ങള്‍ ശരിയാണെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പലയിടത്തും പൂഴ്ത്തിവെയ്പും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Keywords: Kerala, Anoop Jacob, Black market, Waning, Civil supplies minister, Rice, Traders, Market, CN Balakrishnan, 

Post a Comment