കോളജില്‍ മദ്യപിച്ചെത്തിയാല്‍ സ്ഥിരമായി വീട്ടിലിരിക്കാം: ഡി ടി ഇയുടെ സര്‍ക്കുലര്‍
Dec 25, 2012, 10:26 IST
ADVERTISEMENT
തിരുവനന്തപുരം: മദ്യപിച്ച് എന്‍ജിനീയറിംഗ് കോളജിനുള്ളിലോ ക്യാമ്പസിലോ പ്രവേശിച്ചാല്‍ പിന്നെ സ്ഥിരമായി വീട്ടിലിരിക്കാം. വിദ്യാര്‍ഥിയാണെങ്കില്‍ പഠനവും അധ്യാപകനോ മറ്റു ജീവനക്കാരനോ ആണെങ്കില്‍ തൊഴിലും അവസാനിക്കും. ഇതു സംബന്ധിച്ച ശക്തമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി ടി ഇ) പുറത്തിറക്കി. എന്‍ജിനീയറിംഗ് കോളജുകളിലെ ചില അധ്യാപകരും വിദ്യാര്‍ത്ഥികളും മദ്യപിച്ചെത്തുന്നതായി തുടര്‍ച്ചയായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കുലറെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ജെ.ലത ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വിവിധ കോളജുകളിലെ അധ്യാപക- രക്ഷാകര്‍തൃ സംഘടനകളില്‍ നിന്നുള്പെടെയാണ് പരാതി. അതേസമയം, പ്രമുഖ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജിലെ ഏതാനും അധ്യാപകരുടെ പേരെടുത്തു പറഞ്ഞുതന്നെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊതുവായ സര്‍ക്കുലര്‍ പുറത്തിറക്കാന്‍ ഡോ. ലത തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പോളിടെക്നിക്കുകളിലെയും എന്‍ജിനീയറിംഗ് കോളജുകളിലെയും പി.ടി.എ.കളാണത്രെ പരാതി കൊടുത്തത്. മദ്യപിച്ചെത്തുന്നവര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് പരാതിയെന്നാണ്് വിശദീകരണം.
അത്തരം ഏന്തെങ്കിലും സംഭവം ഇനിയുണ്ടായാല്‍ അപ്പോള്‍തന്നെ സസ്പെന്‍ഷനില്‍ കുറയാത്ത ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് സ്ഥാപന മേധാവിക്ക് സര്‍ക്കുലര്‍ നിര്‍ദേശം നല്കുന്നു.
മദ്യപാനത്തിനു തുടര്‍ച്ചയായി മറ്റു പല സാമൂഹിക വിരുദ്ധ കാര്യങ്ങളും നടക്കുന്നുവെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റുവിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും അച്ചടക്കവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇത് പ്രേരണയാകുന്നു.
സ്റ്റാഫ് റൂം, ലാബ് തുടങ്ങിയ സ്ഥലങ്ങള്‍ മദ്യപാനത്തിന് ഉപയോഗിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടത്രേ. സര്‍വീസ് സംഘടനകളുടെ പിന്തുണയുള്ളതുകൊണ്ടാണ് ചില അധ്യാപകരും അനധ്യാപക ജീവനക്കാരും ഇങ്ങനെ പെരുമാറാന്‍ ധൈര്യപ്പെടുന്നതെന്നാണ് വിമര്‍ശനം. എന്നാല്‍ ഡോ. ലതയുടെ സര്‍ക്കുലറില്‍ അത്തരം പരാമര്‍ശങ്ങളൊന്നുമില്ല.

Keywords: College,House, Thiruvananthapuram, Engineering Student, Teacher, Education, Study, Director, Complaint, Technical, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.