» » » » » എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും: മഞ്ഞളാംകുഴി


Minister Manjalamkuzhi Ali, Thiruvananthapuram, Kerala, Training Center, K. Muraleedharan, Students, Scholarship, Malayalam News, Kerala Vartha, Malayalam Vartha, Kerala News, Minority.

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നു കൊട്ടാരത്തില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ ശാക്തീകരണം വിദ്യഭ്യാസത്തിലൂടെ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ ഏറെ അവശതകള്‍ അനുഭവിക്കുന്നുണ്ട്. അവരെ ഉന്നതിയിലേക്ക് കൊണ്ടു വരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ഓരോ രാജ്യത്തെയും ന്യൂനപക്ഷങ്ങള്‍ വ്യത്യസ്തമാണെന്നതു പോലെ അവിടങ്ങളില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വൈകിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ചതെങ്കിലും ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ഏറെ കാര്യങ്ങള്‍ ചെയ്തു വരുന്നതായും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ കൊണ്ടു വന്ന് പരിഹരിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്ര ഫണ്ട് ചെലവഴിക്കുന്ന കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യഭ്യാസമില്ലെങ്കില്‍ എന്തു സൗകര്യം നല്‍കിയാലും ന്യൂനപക്ഷങ്ങളെ വളര്‍ത്താന്‍ സാധിക്കില്ല. ഇവരെ മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂനപക്ഷ വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയത്.  മുന്‍ വര്‍ഷം 10 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കുറി 17 ലക്ഷം അപേക്ഷകള്‍ ലഭിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലിയില്‍ ന്യൂനപക്ഷങ്ങളുടെ അനുപാതം കുറവാണെന്നു കണ്ടു വരുന്നുണ്ട്. ഇവരെ വിവിധ ജോലികള്‍ക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും അഭിമുഖ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കി ന്യൂനപക്ഷ സമുദായങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയില്‍ 30,000 പേരെയെങ്കിലും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ക്ഷേമനിധിയില്‍ കൂടുതല്‍ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.

Keywords: Minister Manjalamkuzhi Ali, Thiruvananthapuram, Kerala, Training Center, K. Muraleedharan, Students, Scholarship, Malayalam News, Kerala Vartha, Malayalam Vartha, Kerala News, Minority, Minority training centers will begin: Manjalam Kuzhi Ali

About kvartha delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal