» » » » » മെസി ബാഴ്‌സയില്‍ തുടരും

Lionel Messi, Contract renewal, Barcelona team, Sports, Football, Spanish club, 2016,
ബാഴ്‌സലോണ: വര്‍ത്തമാന ഫുട്ബോളിലെ ഏറ്റുവും മികച്ച താരമായി ലയണല്‍ മെസി സ്‌പാനിഷ് ക്ലബായ ബാഴ്സലോണയുമായുളള കരാര്‍ പുതുക്കി. പുതിയ കരാര്‍ അനുസരിച്ച മെസ്സി 2018വരെ ബാഴ്‌സിലോണയില്‍ തുടരും. മെസിക്ക് പുറമേ സാവി, പുയോള്‍ എന്നിവരുടെ കരാറും ബാഴ്‌സ പുതുക്കി.

മെസ്സിയുമായുളള​പുതിയ കരാര്‍ അടുത്ത ആഴ്ച ഒപ്പുവയ്ക്കുമെന്ന് ബാഴ്‌സ അധികൃതര്‍ വ്യക്തമാക്കി. മെസിയുടെ നിലവിലുള്ള കരാര്‍ 2016വരെയാണ്. എന്നാല്‍ അതിനു മുന്‍പേ പുതിയ കരാര്‍ ഒപ്പുവച്ചിരിക്കുകയാണ് ബാഴ്‌സ. പുയുളിന്റെ കരാര്‍ 2013വരെയും, സാവിയുടെത് 2014വരെയുമാണ്. പതിമൂന്നാം വയസ്സില്‍​ബാഴ്‌സലോണയില്‍ എത്തിയ മെസി 2004 ഓക്ടോബറിലാണ് ആദ്യമായി ബാഴ്‌സയുടെ സീനിയര്‍ ടീമിനായി കളത്തില്‍ ഇറങ്ങിയത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കുടുതല്‍ ഗോള്‍ എന്ന നേട്ടം മെസ്സി ഇത്തവണ സ്വന്തമാക്കിയിരുന്നു. ഇതുവരെ ഈ വര്‍ഷം 90 ഗോളാണ് മെസി നേടിയത്. ജര്‍മനിയുടെ ഗെര്‍ഡ് മുളളറുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത്.

Keywords: Lionel Messi, Contract renewal, Barcelona team, Sports, Football, Spanish club, 2016, 

About Kvartha TVM Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal