Follow KVARTHA on Google news Follow Us!
ad

നാലുവർഷത്തോളം ദുബൈ ആശുപത്രിയിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശി നാട്ടിലേയ്ക്ക് മടങ്ങി

ദുബൈ: നാലുവർഷത്തിലേറെയായി ഓർമ്മ നഷ്ടപ്പെട്ട് പകുതി മരവിച്ച ശരീരവുമായി ദുബൈയിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി നാട്ടിലേയ്ക്ക് മടങ്ങി. Gulf, Dubai, Tamilnadu, hospital,
Gulf, Dubai, UAE, A bed-ridden, Partially paralysed, Expatriate worker, Successfully, Repatriated, Tamil Nadu, Admitted, Al Rashid Hospital, Heart attack, Indian social workers, Indian Consulate officials, Chronically ill patient,
ദുബൈ: നാലുവർഷത്തിലേറെയായി ഓർമ്മ നഷ്ടപ്പെട്ട് പകുതി മരവിച്ച ശരീരവുമായി ദുബൈയിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി നാട്ടിലേയ്ക്ക് മടങ്ങി. അൽ റാശിദ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ചുടല മുത്തു രാജഗോപാൽ (71) എന്നയാളാണ് ഒടുവിൽ നാട്ടിലേയ്ക്ക് മടങ്ങിയത്. നാലുവർഷം പിന്നിട്ടിട്ടും ഇയാളുടെ ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ചില സാമൂഹ്യപ്രവർത്തകരും ഇന്ത്യൻ എംബസിയും ചുടലമുത്തുവിന്റെ വിഷയത്തിൽ മുന്നിട്ടിറങ്ങിയത്. ഹൃദയാഘാതത്തെതുടർന്നായിരുന്നു ചുടലമുത്തുവിനെ ദുബൈ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിൽ ശരീരം തളർന്ന് കിടപ്പിലായ മുത്തുവിന് തന്റെ ഓർമ്മയും ഭാഗീകമായി നഷ്ടപ്പെട്ടിരുന്നു. അവ്യക്തമായി സംസാരിക്കുന്ന മുത്തുവിൽ നിന്നും ബന്ധുക്കളെക്കുറിച്ചറിയാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.

തുടർന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസുൽ മേധാവി എം.പി സിംഗിന്റെ നേതൃത്വത്തിൽ മുത്തുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമമാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി തമിഴ്നാട്ടിലെ പത്രങ്ങളിൽ ചുടലമുത്തുവിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചു. ദിവസങ്ങൾക്കുള്ളിൽ മുത്തുവിന്റെ മകൻ എംബസിയുമായി ബന്ധപ്പെടുകയും പിതാവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. മുത്തുവിന്റെ ചികിൽസയ്ക്കായി ചിലവായ ഭീമമായ തുക എഴുതിതള്ളിയ ആശുപത്രി മാനേജ്മെന്റിന്റെ നടപടി പ്രശംസനീയമായി. മുത്തുവിന്റെ യാത്രാ ചിലവുകൾ ഇന്ത്യൻ കോൺസുലേറ്റാണ് നിർവ്വഹിച്ചത്.

SUMMERY: A bed-ridden, partially paralysed expatriate worker has been successfully repatriated to his hometown in Tamil Nadu, almost four-and-a-half years after he was admitted in the Al Rashid Hospital, following a heart attack.

Keywords: Gulf, Dubai, UAE, A bed-ridden, Partially paralysed, Expatriate worker, Successfully, Repatriated, Tamil Nadu, Admitted, Al Rashid Hospital, Heart attack, Indian social workers, Indian Consulate officials, Chronically ill patient,

Post a Comment