കൊച്ചി മെട്രോ: അന്തിമ തീരുമാനം ജനുവരി എട്ടിന്

 


ADVERTISEMENT

കൊച്ചി മെട്രോ: അന്തിമ തീരുമാനം ജനുവരി എട്ടിന് തിരുവനന്തപുരം: കൊച്ചി മെട്രോ റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ചകള്‍ക്കായി കേന്ദ്രമന്ത്രി കമല്‍നാഥ് ജനുവരി എട്ടിനു കേരളത്തിലെത്തും. കൊച്ചി മെട്രോയുടെ നിര്‍മാണം സംബന്ധിച്ച അന്തിമ തീരുമാനം അന്നെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഇ. ശ്രീധരന്റെ പങ്കാളിത്തത്തോടെ ഡി.എം.ആര്‍.സി. യുടെ നേതൃത്വത്തില്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നും ആര്യാടന്‍ പറഞ്ഞു. പദ്ധതി നിര്‍മാണത്തിനായി ഇ. ശ്രീധരന് ആവശ്യമുള്ള പദവി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കൊച്ചി മെട്രോ സംബന്ധിച്ചു ഡി.എം.ആര്‍.സി. ക്കു കത്തെഴുതിയ മുന്‍ എംഡി ടോം ജോസിന്റെ വിശദീകരണം കിട്ടിയോ എന്നു പരിശോധിച്ചിട്ടില്ല. അതു തന്റെ ചുമതലയല്ലെന്നും ആര്യാടന്‍ പറഞ്ഞു.

നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് ആര്യാടന്‍ മുഹമ്മദ് കൊച്ചി മെട്രോയെ സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
Keywords: Kochi, Metro, Railway, Meet, Central Government, Minister, Aryadan Muhammad, Kerala, Letter, E. Shreedharan, D.M.R.C, Jan. 8, Kochi Metro: final decision on January 8th
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia