Follow KVARTHA on Google news Follow Us!
ad

കേര­ളം ക­ടുത്ത വരള്‍ച്ചാഭീഷ­ണി­യി­ലെന്ന്­ മുഖ്യമന്ത്രി

കേര­ളം ക­ടുത്ത വരള്‍ച്ചാഭീ­ഷ­ണി­ നേ­രി­ടു­ക­യാ­ണെന്ന് മുഖ്യമന്ത്രി. ഇ­പ്പോള്‍ തിരുവനന്തപുരം, കേര­ളം ക­ടുത്ത വരള്‍ച്ചാഭീ­ഷ­ണി­ നേ­രി­ടു­ക­യാ­ണെന്ന് മുഖ്യമന്ത്രി. ഇ­പ്പോള്‍ തിരുവനന്തപുരം,
Dryness,Threatening, Vayanadu,Thamil nadu,Chief Minister, Thiruvananthapuram, Kollam, Idukki, palakkad, Farmers, Kerala

തിരുവനന്തപു­രം: കേര­ളം ക­ടുത്ത വരള്‍ച്ചാഭീ­ഷ­ണി­ നേ­രി­ടു­ക­യാ­ണെന്ന് മുഖ്യമന്ത്രി. ഇ­പ്പോള്‍ തിരുവനന്തപുരം, കൊല്ലം, വയനാട്­, ഇടുക്കി എന്നീ നാല്­ ജില്ല­ക­ളെ­യാണ് വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിച്ചി­ട്ടുള്ളത്. വരും ദി­ന­ങ്ങ­ളില്‍ കൂടുതല്‍ ജില്ലകളെ വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിക്കേ­ണ്ട അ­വ­സ്ഥ­യി­ലേ­ക്കാ­ണ് കാ­ര്യ­ങ്ങ­ളുടെ പോ­ക്കെ­ന്നും മു­ഖ്യ­മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു.

ബു­ധ­നാ­ഴ്­ച ചേ­രുന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗ­ത്തില്‍ വ­രള്‍­ച്ചാ പ്ര­ശ്‌­ന­ത്തിന് തീരു­മാ­നം കൈ­ക്കൊള്ളുമെന്നും മുഖ്യമ­ന്ത്രി പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന്­ മറുപടി പ­റ­യു­ക­യാ­യി­രു­ന്നു മു­ഖ്യ­മ­ന്ത്രി. പറമ്പിക്കുളം­ ആളിയാര്‍ കരാര്‍ അനുസരിച്ച്­ ജലം വിട്ടു­ത­രാന്‍ തമിഴ്‌­നാടിനോട്­ ആവശ്യപ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കിലും ഇ­തുവരെ മറുപടി ലഭിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ ആവശ്യമെ­ങ്കില്‍ ത­മി­ഴ്‌­നാ­ട് ഗ­വ.നെ­തിരെ നിയമനടപടി സ്വീകരി­ക്കു­മെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി. വരള്‍ച്ചാബാധിത ജില്ലകള്‍ക്ക്­ കൂടുതല്‍ ഫണ്ട്­ നല്‍കുന്ന കാര്യം പരിഗണനയി­ലാ­ണെ­ന്നും, നെല്‍ കര്‍ഷകര്‍ക്ക്­ ഇന്‍ഷുറന്‍സ്­ പദ്ധതി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്­ അടിയന്തരപ്രമേയത്തിനുളള അനു­മതി സ­ഭ­യില്‍ നിഷേധി­ച്ചു.

വരള്‍ച്ചാബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്­ ആരോപിച്ച ­ പ്രതിപക്ഷം സഭയില്‍ നിന്ന്­ ഇറങ്ങി­പ്പോ­യി­.വരള്‍ച്ചാ പ്രശ്‌­നം ഉന്നയിച്ച്­ മുല്ലക്കര രത്‌നാകരനാണ്­ അടിയന്തര പ്രമേയത്തിന്­ നോട്ടീസ്­ നല്‍കിയത്­. പറമ്പിക്കുളം­ ആളിയാര്‍ പദ്ധതിയില്‍ നിന്ന്­ കരാര്‍ പ്രകാരമുളള ജലം ലഭിക്കാ­ത്ത­തു­മൂലം പാലക്കാട്ട്­ ചിറ്റൂരിലെ കര്‍ഷകര്‍ പ്രതിസന്ധിയി­ലാ­ണെന്നും കേന്ദ്ര സംഘത്തിന്­ വരള്‍ച്ചയുടെ യഥാര്‍ഥ ചിത്രം ഇ­തുവരെ ലഭിച്ചി­ട്ടില്ലെന്നും മുല്ലക്കര രത്‌നാകരന്‍ പ­റഞ്ഞു. ഇ­ക്കാ­ര്യ­ത്തില്‍ സര്‍­ക്കാര്‍ കേ­ന്ദ്ര സര്‍­ക്കാ­രില്‍ സ­മ്മര്‍­ദം ചെ­ലു­ത്തി പ­രി­ഹാ­രം കാ­ണ­ണ­മെന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെട്ടു.

Keywords: Dryness,Threatening, Vayanadu,Thamil nadu,Chief Minister, Thiruvananthapuram, Kollam, Idukki, palakkad, Farmers, Kerala, Kerala in strong drought threat: Oomman Chandi

Post a Comment