ഡൽഹി ബലാൽസംഗം: രാജ്യസഭയിൽ ജയാബച്ചൻ കരഞ്ഞു

 


ADVERTISEMENT

ഡൽഹി ബലാൽസംഗം: രാജ്യസഭയിൽ ജയാബച്ചൻ കരഞ്ഞു
ന്യൂഡൽഹി: നിരവധി രാജ്യസഭാംഗങ്ങൾ ഡൽഹി ബലാൽസംഗത്തിനിരയായ പെൺകുട്ടിയെക്കുറിച്ച് വളരെ ദുഖത്തോടെ സംസാരിച്ചപ്പോൾ സമാജ് വാദി പാർട്ടി എം.പി ജയാ ബച്ചൻ പെൺകുട്ടിയെക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി സംസാരിക്കാൻ കഴിയാതെയായി. രാജ്യസഭാ അദ്ധ്യക്ഷൻ പിജെ കുര്യനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് ജയ സങ്കടം കൊണ്ട് വിതുമ്പിയത്. ബലാൽസംഗത്തിനിരയായ കുട്ടിയുടെ കുടുംബത്തോട് സർക്കാർ ഇതുവരെ ക്ഷമാപണം നടത്താത്തത് തെറ്റായിപ്പോയെന്നും ജയ പറഞ്ഞു.

സ്ത്രീകളെ ആരാധിച്ചിരുന്ന ഒരു രാജ്യത്ത് കാര്യങ്ങള്‍ ഈ നിലയിലേക്ക് തരംതാണതായി ജയാബച്ചന്‍ പറഞ്ഞു. ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്നാണ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീകളുടെ സംരക്ഷണം എവിടെയാണെന്ന് അവര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകാതെ ഈ സഭയില്‍ ഇങ്ങനെ നില്‍ക്കുന്നതില്‍ തനിക്ക് നാണക്കേടുണ്ടെന്നും അവര്‍ പറഞ്ഞു. ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ജയാബച്ചനോട് സീറ്റില്‍ ഇരുന്ന് സംസാരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല.

SUMMERY: New Delhi: While many Rajya Sabha members became emotional while condemning the gangrape of a young woman in a moving bus in Delhi, Samajwadi Party MP Jaya Bachchan broke down.

Keywords: National, Delhi gang rape, Accused arrested, Medical student, Friend, Assault, Critical, New Delhi, Protest, Jaya Bachan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia