Follow KVARTHA on Google news Follow Us!
ad

യാക്കോബായ സഭ കെ.പി.യോഹന്നാനുമായി കൈകോര്‍ക്കുന്നു

കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള സഭയെ യാക്കോബായ സഭ അംഗീകരിക്കാന്‍ തയ്യാറെടുക്കുന്നത് Jacobite, Yohannan, Thiruvalla, Ernakulam, Belivers, World, Thomas, Kerala Vartha, Malayalam News, Kerala Vartha.
 Jacobite, Yohannan, Thiruvalla, Ernakulam, Belivers, World, Thomas, Kerala Vartha, Malayalam News, Kerala Vartha.
കോട്ടയം: മലങ്കര യാക്കോബായ സഭ കെ.പി.യോഹന്നാനുമായി കൈകോര്‍ക്കുന്നു. കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള സഭയെ യാക്കോബായ സഭ അംഗീകരിക്കാന്‍ തയ്യാറെടുക്കുന്നത് പുതിയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എറണാകുളം, തിരുവല്ല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തിരക്കിട്ട് രഹസ്യമായി നടന്നുവരികയായിരുന്നു. രഹസ്യവിവരം പുറത്തറിഞ്ഞതോടെ വിശ്വാസികളില്‍ ഭൂരിപക്ഷവും പ്രതിഷേധവുമായി രംഗപ്രവേശം ചെയ്തതായാണ് സൂചന.

ബിഷപ്പ് കെ.പി.യോഹന്നാനെ സംബന്ധിച്ച് ആഗോള സഭയുടെ ഭാഗമായി തീരുകയെന്നത് വളരെ അത്യാവശ്യമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ യാക്കോബായ സഭ നിരത്തുന്ന ഏത് ഉപാധികളും അദ്ദേഹം അംഗീകരിക്കാന്‍ തയാറായതാണ് സൂചന. യാക്കോബായ സഭയുടെ ഇന്ത്യയിലെ തലവന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ്, മുന്‍ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്ജ് തുകലന്‍ തുടങ്ങിയവരാണ് ഐക്യനീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന ക്‌നാനായ വിഭാഗം പോലെ സ്വതന്ത്രവിഭാഗമായി കണക്കുകൂട്ടുന്നതിനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

സ്വതന്ത്രവിഭാഗമായി കണക്കുകൂട്ടുന്നതോടെ വിശ്വാസികള്‍ക്ക് കൂടുതല്‍ എതിര്‍ക്കാന്‍ കഴിയില്ലെന്നാണ് യാക്കോബായ സഭ കരുതുന്നത്. ഫെബ്രൂവരിയില്‍ കേരളത്തിലെത്തുന്ന പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് സഭാ പ്രഥമന്‍ ഐക്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ചര്‍ച്ചകള്‍ നടന്നതായും വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കുമെന്ന പേടിയുമാണ് ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ മടിക്കുന്നതെന്നാണ് മെത്രാപ്പോലീത്താമാരില്‍ ഒരു വിഭാഗം പറയുന്നത്.

Keywords: Jacobite, Yohannan, Thiruvalla, Ernakulam, Belivers, World, Thomas, Kerala Vartha, Malayalam News, Kerala Vartha.

Post a Comment