Follow KVARTHA on Google news Follow Us!
ad

ടയറിന് അടിയില്‍പ്പെട്ട വീട്ടമ്മയുടെ വലതുകാല്‍ മുറിച്ചു­മാറ്റി

ബസില്‍ കയറുന്നതിനു മുന്‍പ് വണ്ടി മുന്‍പോട്ട് നീങ്ങിയതിനെ തുടര്‍ന്ന് മുന്‍ ചക്രത്തിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ Driver, Bus, Conductor, Santhamma, Hospital, Sister, Food, Kerala Vatha, Malayalam Vartha, Malayalam News.
Driver, Bus, Conductor, Santhamma, Hospital, Sister, Food, Kerala Vatha, Malayalam Vartha, Malayalam News.
കോട്ടയം: ടയറിന് അടിയില്‍പ്പെട്ട വീട്ടമ്മയുടെ വലതുകാല്‍ മുറിച്ചുമാറ്റി. ബസില്‍ കയറുന്നതിനു മുന്‍പ് വണ്ടി മുന്‍പോട്ട് നീങ്ങിയതിനെ തുടര്‍ന്ന് മുന്‍ ചക്രത്തിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ വില്ലൂന്നി കുന്നം പുറത്ത് പരേതനായ കെ.എന്‍ വാസുവിന്റെ ഭാര്യ ശാന്തമ്മ(60)യുടെ വലതുകാലാണ് മുട്ടിനുമുകളില്‍ മുറിച്ചുമാറ്റിയ­ത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിക്ക് ഉച്ചഭക്ഷണവുമായി പോയതായിരുന്നു ശാ­ന്ത. ഡ്രൈവര്‍ അശ്രദ്ധയോടെ ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കോലാട്ട് അമ്പലത്തിനു സമീപമുള്ള ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ശ്രീലക്ഷ്മി ബസില്‍ കയറാനെത്തിയതാണ് ശാന്തമ്മ. ഫുട് ബോര്‍­ഡി­നടുത്ത് എത്തിയപ്പോഴേക്കും ബസ് മുന്നോട്ട് നീങ്ങി. അപകടത്തെ തുടര്‍­ന്ന് ഡ്രൈവറും കണ്ടക്ട്‌റും ഓടി രക്ഷപെട്ടു.

Keywords: Driver, Bus, Conductor, Santhamma, Hospital, Sister, Food, Kerala Vatha, Malayalam Vartha, Malayalam News.

Post a Comment