ദുബൈയില്‍ ശിക്ഷ ലഭിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് സമ്മാനം

 


ADVERTISEMENT

ദുബൈയില്‍ ശിക്ഷ ലഭിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് സമ്മാനം
ദുബൈ: ഒരു വിധത്തിലുമുള്ള ട്രാഫിക് നിയമ ലംഘനം നടത്താത്തവര്‍ക്ക് ദുബൈ പോലീസിന്റെ പാരിതോഷികം. പിഴശിക്ഷ ലഭിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് ദുബൈ പോലീസിന്റെ തീരുമാനം. ദുബൈ എമിറേറ്റില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവരെയാണ് ഇതിനായി പരിഗണിക്കുക.

സാലിക്, മറ്റു പിഴകള്‍ ഒന്നും ലഭിക്കാതെ വാഹനം ഓടിച്ചവരുടെ പേര്, നറുക്കിട്ട് പത്തു പേര്‍ക്ക് സമ്മാനം നല്‍കും. ഫെബ്രുവരിയില്‍ നടക്കുന്ന നറുക്കെടുപ്പില്‍ കാറാണ് സമ്മാനമായി നല്‍കുക സുരക്ഷിതമായ ഡ്രൈവിംഗിനെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Keywords: Gulf, UAE, Dubai, Drivers, Gift, Best drivers, Traffic police, Fine, Draw, Public, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia