Follow KVARTHA on Google news Follow Us!
ad

ലോകാവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു

ലോക അവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു. ലോകാവസാനത്തിന് ഏതാനും ദിനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് ചിലരുടെ അഭിപ്രായം. Kaliforniya, America, Bomb, World End, December, Ron Hubbard's Underground Bunker, Nuclear, Chemical, Room, Sofa, Kitchen, World, Malayalam News, Doomsday fears
Kaliforniya, America, Bomb, World End, December, Ron Hubbard's Underground Bunkerകാലിഫോര്‍ണിയ: ലോകാവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു. ലോകാവസാനത്തിന് ഏതാനും ദിനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് ചിലരുടെ അഭിപ്രായം. ഡിസംബര്‍ 22 ന് വെള്ളിയാഴ്ചയായിരിക്കും ലോകാവസാനമെന്നാണ് ഒരുവിഭാഗം ജനങ്ങള്‍ പറയുന്നത്.

സര്‍വനാശത്തിനുള്ള സാധ്യത അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ പോലും തള്ളികളഞ്ഞെങ്കിലും അത് വിശ്വസിക്കാതെ ചിലര്‍ രക്ഷയ്ക്ക് ഒരുക്കം തുടങ്ങിയിരിക്കുകയാണ്.
Kaliforniya, America, Bomb, World End, December, Ron Hubbard's Underground Bunker

കാലിഫോര്‍ണിയയിലെ മോണ്ടിബെല്ലോയിലുള്ള റോണ്‍ ഹബ്ബാര്‍ഡ് എന്ന കമ്പനിയാണ് ഭൂമിക്കടിയില്‍ ഭൂഗര്‍ഭ അറയും രക്ഷാപേടകവും സ്ഥാപിച്ചുകൊടുക്കുന്നത്. ഭൂഗര്‍ഭ അറയില്‍ അത്യാധുനിക സൗകര്യങ്ങള്‍ എല്ലാമുണ്ട്. ലെതര്‍ സോഫ, പ്ലാസ്മ ടി വി, വുഡന്‍ ഫ്‌ളോറിങ് തുടങ്ങിയ അത്യാഡംബര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Kaliforniya, America, Bomb, World End, December, Ron Hubbard's Underground Bunkerന്യൂക്ലിയര്‍, കെമിക്കല്‍ ആയുധങ്ങളാല്‍പോലും ചെറുക്കാന്‍ തന്റെ ബങ്കറിന് കഴിയുമെന്നാണ് റോണിന്റെ വാഗ്ദാനം. ബെഡ്ഡുകളും കിച്ചനുകളും ഫല്‍ഷിങ് ടോയിലറ്റുകളും എന്തിന് ഫയര്‍ പ്ലേസുകളുമൊക്കെ ബങ്കറില്‍ സജ്ജീകരിച്ചിരിക്കുന്നു. 46,000 പൗണ്ടാണ് ഭൂഗര്‍ഭ അറയൊരുക്കാന്‍ ഈടാക്കുന്നത്.

21ന് താനുമൊരു ബങ്കറിലേക്ക് നീങ്ങുമെന്ന് കമ്പനിയുടെ എംഡിയായ റോണ്‍ വെളിപ്പെടുത്തി. എല്ലാവരും ലോകം അവസാനിക്കുമെന്ന് പറയുമ്പോള്‍ അത് ചെവിക്കൊള്ളാതെ പുറത്തിരിക്കുന്നത് മണ്ടത്തരമാകില്ലേ ബങ്കര്‍ നിര്‍മാതാവ് പറയുന്നത്.

കാലിഫോര്‍ണിയയിലുള്ള 500 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള സിലിണ്ടര്‍ ആകൃതിയിലെ ബങ്കറുകളാണ് റോണ്‍ നിര്‍മിച്ചുനല്‍കുന്നത്. പത്തടി വ്യാസവും 50 അടി നീളവുമുണ്ട്. 

Keywords: Kaliforniya, America, Bomb, World End, December, Ron Hubbard's Underground Bunker, Nuclear, Chemical, Room, Sofa, Kitchen, World, Malayalam News, Doomsday fears

Post a Comment