ഡൽഹി ബലാൽസംഗം: ഡ്രൈവർ തിരിച്ചറിയൽ പരേഡിന് വിസമ്മതിച്ചു

 


ADVERTISEMENT

ഡൽഹി ബലാൽസംഗം: ഡ്രൈവർ തിരിച്ചറിയൽ പരേഡിന് വിസമ്മതിച്ചു
ന്യൂഡൽഹി: കൂട്ടബലാൽസംഗക്കേസിലെ മുഖ്യപ്രതിയും ഡ്രൈവറുമായ രാം സിംഗ് തിരിച്ചറിയൽ പരേഡിന് വിസമ്മതിച്ചു. ഇതിനിടെ രാംസിംഗിനെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മുഖം മൂടിക്കെട്ടിയ നിലയിലാണ് രാം സിംഗ് (30) കോടതിയിലെത്തിയത്. അറസ്റ്റിലായ നാലു പ്രതികളിൽ ഒരാളാണ് രാംസിംഗ്. ആറ് പേർ ചേർന്നാണ് മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്.

ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. സംഭവം നടന്ന ദിവസം വിദ്യാർത്ഥിനിയിൽ നിന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിൽ നിന്നും പ്രതികൾ മോഷ്ടിച്ച മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനിടെ വിദ്യാർത്ഥിനി അബോധാവസ്ഥയിൽ തന്നെ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

SUMMERY: New Delhi: The main accused in the gang-rape of a medical student in Delhi on Sunday, bus driver Ram Singh has refused to undergo a test identification parade, which now forces the police to base its case against him and his co-accused on forensic evidence.

Keywords: National, Delhi gang rape, Accused arrested, Medical student, Friend, Assault, Critical, New Delhi, Protest, Jaya Bachan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia