Follow KVARTHA on Google news Follow Us!
ad

കോ­ട­തി വിധി: സി.പി­.എം. നേ­തൃത്വം ഞെട്ടി; പക്ഷേ, മ­റ­ച്ചു­പി­ടി­ച്ചു

ഭൂമി­ദാ­ന­ക്കേ­സില്‍ പ്ര­തി­പ­ക്ഷ നേ­താ­വ് വി.എ­സ്. അ­ച്യു­താ­നന്ദ­നെ കു­റ്റ­മുക്തനാക്കിയ ഹൈ­ക്കോട­തി വി­ധി­യില്‍ സര്‍­ക്കാ­രി­നെയും Court, CPM, UDF, Pinarayi vijayan, Politics, Article, Report, P Jayarajan, Shukur murder, Kannur, Thiruvanchoor Radhakrishnan, V.S Achuthanandan
 Court, CPM, UDF, Pinarayi vijayan, Politics, Article, Report, P Jayarajan, Shukur murder, Kannur, Thiruvanchoor Radhakrishnan, V.S Achuthanandanഭൂമി­ദാ­ന­ക്കേ­സില്‍ പ്ര­തി­പ­ക്ഷ നേ­താ­വ് വി.എ­സ്. അ­ച്യു­താ­നന്ദ­നെ കു­റ്റ­മുക്തനാക്കിയ ഹൈ­ക്കോട­തി വി­ധി­യില്‍ സര്‍­ക്കാ­രി­നെയും ഭ­ര­ണ­മു­ന്ന­ണി­യെ­യും­കാള്‍ അ­ധികം ഞെ­ട്ടി­യ­ത് സി.­പി­.എം. സംസ്ഥാ­ന നേ­തൃ­ത്വം. വിഎ­സി­ന് അ­നു­കൂ­ല­മാ­യി വ­ന്ന വിധി­യോ­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­തി­ഛാ­യ കൂ­ടു­തല്‍ ന­ന്നാ­യി എ­ന്ന­താ­ണു പ്ര­ധാ­ന­കാ­രണം. ഭൂ­മി­ദാ­ന­ക്കേ­സി­ന്റെ പേ­രില്‍ ജ­ന­ങ്ങള്‍­ക്കി­ട­യില്‍ വിഎ­സി­നെ­ക്കു­റി­ച്ച് കുറ­ച്ചു മാ­സ­ങ്ങ­ളാ­യി നി­ല­നി­ന്ന സം­ശയം നീ­ങ്ങിയ­ത് സി.­പി.എം. ഔ­ദ്യോഗി­ക നേ­തൃ­ത്വ­ത്തെ അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്നു­ണ്ട്.

വിഎ­സി­നെ ഒ­ന്നാം പ്ര­ത­ി­യാ­ക്കി വി­ജി­ലന്‍­സ് അ­ടു­ത്ത­യാഴ്­ച കു­റ്റ­പത്രം നല്‍­കു­മെന്നും അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ പ്ര­തി­പ­ക്ഷ നേ­താ­വി­ന്റെ പദ­വി രാ­ജി­വ­യ്­ക്കാന്‍ വിഎ­സ് നിര്‍­ബ­ന്ധി­ത­നാ­വു­കയും ചെ­യ്യു­മെ­ന്ന് ക­ണ­ക്കു­ട്ടി­യി­രി­ക്കു­ക­യാ­യി­രു­ന്നു പാര്‍ട്ടി. അ­ക്കാ­ര്യ­ത്തില്‍ വിഎ­സിനെ­ നിര്‍­ബ­ന്ധി­ക്കേ­ണ്ടെന്നും അ­ദ്ദേ­ഹം സ­മ­യ­മെ­ടു­ത്ത് രാ­ജി­വ­യ്ക്ക­ട്ടെ എ­ന്നു­മു­ള്ള ത­ന്ത്ര­പ­രമാ­യ ഔ­ദാര്യം കാ­ണി­ക്കാ­നും പാര്‍­ട്ടി­യില്‍ ധാ­ര­ണ രൂ­പ­പ്പെ­ട്ടി­രു­ന്നു. അ­തി­നെല്ലാ­മേ­റ്റ തി­രി­ച്ച­ടി­യാ­യാ­ണ് ഹൈ­ക്കോട­തി വി­ധി വ­ന്ന­ത്. സി­.പി­.എം. സംസ്ഥാ­ന നേ­തൃത്വം അതു­കൊ­ണ്ടുത­ന്നെ ക­രു­ത­ലോ­ടെ­യാ­ണ് ഈ കേ­സി­ന്റെ കാ­ര്യ­ത്തില്‍ അ­ടു­ത്ത ചു­വ­ടു­വ­യ്­ക്കു­ന്ന­ത്. സ­ത്യ­ത്തി­ന്റെയും നീ­തി­യു­ടെയും വി­ധി­യാ­ണ് ഹൈ­ക്കോ­ട­തി­യില്‍ നി­ന്നു­ണ്ടായ­ത് എ­ന്ന് വിഎ­സ് പ്ര­തി­ക­രി­ച്ച­പ്പോള്‍, വി എസിനെതിരായ ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാ­ണെ­ന്ന് സാ­ധാ­ര­ണ­മ­ട്ടില്‍ പ­റഞ്ഞു­പോവു­ക മാ­ത്ര­മാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജ­യന്‍ ചെ­യ്­തതെന്ന­തു ശ്ര­ദ്ധേയം.

കേരളത്തില്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി കള്ളക്കേസുകള്‍ കെട്ടിപ്പൊക്കാനാണ് സര്‍ക്കാര്‍ ശ്രമി­ക്കു­ന്ന­തെ­ന്ന് പൊ­തു­വായി പ­റ­ഞ്ഞ­തല്ലാ­തെ വി എ­സി­നെ പാര്‍ട്ടി ത­ല­ത്തിലും കു­റ്റ­മു­ക്ത­നാ­ക്കു­ന്ന ത­രം ഒ­രു പ­രാ­മര്‍­ശവും പി­ണ­റാ­യി­യില്‍ നി­ന്നു­ണ്ടാ­യി­ട്ടില്ല. ഷു­ക്കൂര്‍ വ­ധ­ക്കേ­സില്‍ സി.പി.എം. ക­ണ്ണൂര്‍ ജില്ലാ സെ­ക്ര­ട്ട­റി പി ജ­യ­രാജ­നെ പൊ­ലീ­സ് അ­റ­സ്റ്റു ചെ­യ്­ത­പ്പോള്‍, കൊ­ല­ക്കേ­സാ­യി­ട്ടും അ­ദ്ദേ­ഹം പൂര്‍­ണ­മാ­യി നി­ര­പ­രാ­ധി­യാ­ണെ­ന്നാ­യി­രു­ന്നു പാര്‍­ട്ടി നേ­തൃത്വം ഒ­ന്ന­ട­ങ്കം പ്ര­തി­ക­രി­ച്ചത്. എ­ന്നാല്‍ പ്ര­മാ­ദമാ­യ ഒ­രു കേ­സില്‍ നി­ന്ന് വി എ­സി­നെ കു­റ്റ­മു­ക്ത­നാ­ക്കി കോട­തി വി­ധി വ­ന്ന­പ്പോ­ഴും, വി എ­സ് ഭൂ­മി ദാ­ന ഇ­ട­പാ­ടില്‍ നി­ര­പ­രാ­ധി­യാ­ണെ­ന്ന് പ­റ­യാന്‍ പാര്‍­ട്ടി ത­യ്യാ­റാ­യി­ട്ടില്ല. വിധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പുനപരിശോധന ന­ടത്ത­ണം എ­ന്നാ­ണ് പി­ണ­റാ­യി­യു­ടെ പ­രാ­മര്‍ശം. എ­ന്നു­വ­ച്ചാല്‍, സി­പി­എം നേ­താക്ക­ളെ കേ­സില്‍ കു­ടു­ക്കു­ന്ന നി­ല­പാ­ട് പു­ന­പ­രി­ശോ­ധിക്ക­ണം എ­ന്നു­തന്നെ.

ഭൂ­മിദാ­ന കേ­സില്‍ വി എ­സി­നെ പ്ര­തി­യാ­ക്കാം എ­ന്ന് ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് സര്‍­ക്കാ­രി­ന് നി­യ­മോ­പ­ദേ­ശം ല­ഭി­ച്ചത്. നേ­ര­ത്തേ­യു­ണ്ടാ­യി­രു­ന്ന അ­ഞ്ച് പ്ര­തി­ക­ളില്‍ നി­ന്ന് ര­ണ്ട് ഉ­ന്ന­ത ഉ­ദ്യോ­ഗസ്ഥ­രെ നീ­ക്കി വി എസും മുന്‍ മന്ത്രി കെ പി രാ­ജേ­ന്ദ്രനും ഉള്‍­പ്പെ­ടെ അ­ഞ്ചു­പേ­രെ­യാ­ണ് പ്ര­തി­ക­ളാ­ക്കി­യ­ത്. എ­ന്നാല്‍ വി എ­സി­നെ ഒ­ന്നാം പ്ര­തി­യാ­ക്കി വി­ജി­ലന്‍­സ് പ്രാ­ഥമി­ക റി­പ്പോര്‍­ട്ട് ത­യ്യാ­റാ­ക്കി­യ­പ്പോള്‍­തന്നെ, കു­റ്റ­പ­ത്ര­ത്തിലും പ്ര­തി­യാ­യാല്‍ പ്ര­തി­പ­ക്ഷ നേ­താ­വാ­യി തു­ട­രി­ല്ലെ­ന്ന് വി എ­സ് കേ­ന്ദ്ര നേ­തൃ­ത്വ­ത്തെ അ­റി­യി­ച്ചി­രുന്നു. അ­വി­ടെ എ­ത്തു­ന്ന­തി­നു മു­മ്പാ­ണ് വി എ­സി­ന് അ­നു­കൂ­ല­മാ­യി കാ­ര്യ­ങ്ങള്‍ മാ­റി­മ­റി­ഞ്ഞത്. സര്‍­ക്കാ­രിന് ഞെ­ട്ടല്‍ മ­റ­ച്ചു­വ­ച്ചി­ട്ടാ­ണെ­ങ്കിലും വി എ­സി­നെ­തി­രേ ക­ടു­ത്ത നി­ല­പാ­ട് ആ­വര്‍­ത്തി­ക്കാന്‍ ത­ട­സ­മില്ല. അതു­കൊ­ണ്ടാണ്, അ­പ്പീല്‍ പോ­കാന്‍ തീ­രു­മാ­നം വേ­ഗ­ത്തില്‍ ഉ­ണ്ടാ­യതും മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍ അ­ത് പ­റ­ഞ്ഞ­തും. എ­ന്നാല്‍ സി.പി.എം. നേ­തൃത്വം അ­മ്പ­ര­പ്പി­ലും ഗ­തി­കേ­ടി­ലു­മാണ്. മ­ന­സി­ലുള്ള­ത് തുറ­ന്നു പ്ര­ക­ടി­പ്പി­ക്കാന്‍ ക­ഴി­യാ­ത്ത സ്ഥിതി. അതു­കൊ­ണ്ടാ­ണ് അ­വര്‍ മ­യ­മു­ള്ള വാ­ക്കു­ക­ളി­ലൂ­ടെ കോട­തി വി­ധി­യെ സ്വാ­ഗ­തം ചെ­യ്യു­ന്ന­തും പാര്‍­ട്ടി­ക്കെ­തിരാ­യ ക­ള്ള­ക്കേ­സു­കള്‍­ക്കേ­റ്റ തി­രി­ച്ച­ടി­യാ­യി അ­തി­നെ വ്യാ­ഖ്യാ­നി­ക്കു­ന്ന­തും.

-എ­സ്.എ. ഗ­ഫൂര്‍

Keywords: Court, CPM, UDF, Pinarayi vijayan, Politics, Article, Report, P Jayarajan, Shukur murder, Kannur, Thiruvanchoor Radhakrishnan, V.S Achuthanandan

Post a Comment