Follow KVARTHA on Google news Follow Us!
ad

50 അടി ഉയരത്തില്‍ നിന്ന് നദിയില്‍ ചാടി പ്രതിഷേധം

ബെയ്ജിങ്: ചൈനീസ് സര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധം. ഗ്വാങ്ഷുവിലെ ഗങ്‌ഡോങ് പ്രവിശ്യയില്‍ 50 അടി ഉയരമുള്ള പാലത്തില്‍ നിന്ന് ചായി ലിയ സുണ്‍ എന്ന യുവതിയാണ് പ്രതിഷേധിച്ചത്. Dramatic moment , Woman , Government, China, Lia Sun, Zhujiang river,Guagzhou, Local officials , Guangdong province,
ബെയ്ജിങ്: ചൈനീസ് സര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധം.
ഗ്വാങ്ഷുവിലെ ഗങ്‌ഡോങ് പ്രവിശ്യയില്‍ 50 അടി ഉയരമുള്ള പാലത്തില്‍ നിന്ന് ചായി ലിയ സുണ്‍ എന്ന യുവതിയാണ് പ്രതിഷേധിച്ചത്. കുടുംബ വീട് ഗവണ്‍മെന്റ് ഏറ്റെടുത്തതിന് നല്‍കിയ നഷ്ടപരിഹാരം അതിന്റെ യഥാര്‍ഥ വിലയേക്കാള്‍ തീരെ കുറവായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ലിയ സുണ്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.

ആത്മഹത്യാ ഭീഷണിയുമായെത്തിയ യുവതി ടോപ്പും ട്രാക്ക്‌സ്യൂട്ടും കാലില്‍ സോക്‌സും ധരിച്ചാണ് എത്തിയത്. ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ നാട്ടുകാരും പൊലീസും തടിച്ചുകൂടി. എല്ലാവരെയും സാക്ഷിയാക്കിയാണ് യുവതി താഴേക്ക് ചാടിയത്. ഭൂമി ഏറ്റെടുക്കുന്നതിനെയും അതിന് നല്‍കുന്ന നഷ്ടപരിഹാരത്തെയും ചൊല്ലി ഗവണ്‍മെന്റും സാധാരണക്കാരും തമ്മില്‍ ചൈനയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ സംഭവം.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് സര്‍ക്കാര്‍ സ്ഥനം ഏറ്റെടുത്തത്. അന്ന് നാട്ടുകാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഗ്രാമീണന്‍ മരിച്ചു. 2004 മുതല്‍ 2008 വരെ നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ ഭൂമിയേറ്റെടുക്കലിനെച്ചൊല്ലി ഉണ്ടായിട്ടുണ്ട്. കൃഷിക്കാരടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് യുവതിയുടെ പ്രതിഷേധം.

Key Words: Dramatic moment , Woman, Government, China, Lia Sun, Zhujiang river, Guagzhou, Local officials, Guangdong province,

Post a Comment