» » » » » » » പ്രവാചക സ്‌നേഹം അളക്കാനാവില്ല കേന്ദ്രമന്ത്രി ഇ. അഹ്മദ്

Kozhikode, E. Ahmed, Book, Released, Nalanda Auditorium, Seminar, Inauguration

കോഴിക്കോട്: പ്രവാചക സ്‌നേഹം വിവരണാതീതമാമെന്നും ഓരോ മുസ്‌ലിമിനും പ്രവാചകനോടുള്ള സ്‌നേഹം അളന്നു തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നും വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ്. മനുഷ്യ ലോകത്തിന് നന്മ ചെയ്യാനാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മിഡില്‍ ഹില്‍ ബുക്‌സിന്റെ പ്രവാചക ചരിത്രം പുസ്തക പ്രകാശനവും ഖുര്‍ആന്‍ സന്ദേശ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് പ്രവാചകരുടെ നന്മകളും ഗുണങ്ങളും നിരവധി ഘടകങ്ങളും ഉള്‍കൊണ്ടവരാണ് അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക ആശയത്തില്‍നിന്ന് വിഭിന്നമായി ആക്രമവും തീവ്രവാദവും നടത്തുന്നവര്‍ക്ക് പ്രവാചക സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവകാശമില്ല. ഇത്തരം കാര്യങ്ങള്‍ പ്രവാചക ദര്‍ശനത്തിനും പ്രവാചകര്‍ പകര്‍ന്നുനല്‍കിയ ആശയങ്ങളിലുമുള്ള വ്യതിചലനമാണ് - അദ്ദേഹം പറഞ്ഞു.
Kozhikode, E. Ahmed, Book, Released, Nalanda Auditorium, Seminar, Inauguration

ലക്ഷദ്വീപ് സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ യു.സി.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.ജി. റസാഖ് രചിച്ച 'എന്റെ പ്രവാചകന്‍ പുസ്തകം' കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി ബാബു കുഴിമറ്റത്തിന് നല്‍കിയും 'സംസം ഒരത്ഭുത പ്രതിഭാസം' പുസ്തകം സുബൈര്‍ നെല്ലിക്കാം പറമ്പിലിന് നല്‍കിയും കേന്ദ്രസഹ മന്ത്രി ഇ. അഹ്മദ് പ്രകാശനം ചെയ്തു. കേരളാ സിറാമിക്‌സ് ചെയര്‍മാന്‍ അഹ്മദ്കുട്ടി ഉണ്ണികുളം ആമുഖ പ്രഭാഷണം നടത്തി. റഹ്മത്തുല്ല ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി.

സി. മോയിന്‍കുട്ടി എം.എല്‍.എ, കെ.എസ്.ഐ.ഇ. ചെയര്‍മാന്‍ എം.സി. മായിന്‍ ഹാജി, ഹാന്‍വീവ് ചെയര്‍മാന്‍ യു.സി. രാമന്‍, കെ.യു.ആര്‍.ഡി.എഫ്.സി. ചെയര്‍മാന്‍ കെ. മൊയ്തീന്‍, യു.കെ. രാമന്‍, പി.കെ. മുഹമ്മദ്, എം.എ. റസാഖ് മാസ്റ്റര്‍, എം.എ. മജീദ്, എസ്.വി. ഹസന്‍കോയ, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. ഹംസകുട്ടി, സുബൈദ നീലേശ്വരം, അബ്ദുല്ല കുന്നേല്‍, അബ്ദുല്‍ കരീം ദാരിമി, കെ.ടി. റസാഖ് പൂതപ്പാടി എന്നിവര്‍ സംസാരിച്ചു.

Keywords: Kozhikode, E. Ahmed, Book, Released, Nalanda Auditorium, Seminar, Inauguration, Islamic, Terrorist, Prophet Mohammed, Kerala Vartha, Malayalam News, Kerala. 

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal