ശിവജി പാർക്കിൽ നിന്നും താക്കറേ സ്മാരകം നീക്കി

 


ADVERTISEMENT

ശിവജി പാർക്കിൽ നിന്നും താക്കറേ സ്മാരകം നീക്കി
ന്യൂഡൽഹി: അന്തരിച്ച ശിവസേന നേതാവ് ബാൽ താക്കറേയുടെ താൽക്കാലിക സ്മാരകം ശിവസേന ശിവജി പാർക്കിൽ നിന്നും നീക്കി. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെയാണ് സ്മാരകം നീക്കിയത്. നവംബർ 17ന് അന്തരിച്ച ബാൽ താക്കറേയുടെ സംസ്ക്കാരചടങ്ങുകൾ നടന്നത് ശിവജി പാർക്കിലാണ്. എന്നാൽ സംസ്ക്കാരശേഷവും ശിവസേന ശിവജി പാർക്കിലെ സംസ്ക്കാരസ്ഥലം ബാരിക്കേഡുകൾ ഉയർത്തി വളച്ചെടുക്കുകയും അവിടെ താക്കറേയുടെ ഫോട്ടോ സ്ഥാപിക്കുകയും ആരാധനകൾ നടത്തുകയും ചെയ്തുവന്നിരുന്നു. ഇതിനിടെ ശിവജി പാർക്കും രാമജന്മഭൂമിയും ശിവസൈനീകർക്ക് ഒരുപോലെയാണെന്ന് ശിവസേന നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന സർക്കാരും ശിവസേനയും താക്കറേ സ്മാരകത്തിന്റെ പേരിൽ വാക്പോരിലേർപ്പെടുകയും ചെയ്തു.

തുടർന്ന് ബോംബെ മുനിസിപ്പൽ കോർപ്പറേഷനോട് താക്കറേ സ്മാരകം നീക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ശിവജി പാർക്കിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിന്റെ സംസ്ക്കാരചടങ്ങുകൾ നടക്കുന്നത്. ലക്ഷകണക്കിനാളുകൾ എത്തിച്ചേരുന്ന സംസ്ക്കാരചടങ്ങിന് യോജിച്ച ഇടം നൽകുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ വ്യക്തമാക്കി. ശിവജി പാർക്കിൽ സ്മാരകം നിർമ്മിക്കുന്നത് നിയമത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SUMMERY: Mumbai: The Shiv Sena has finally removed the makeshift memorial of party founder Bal Thackeray from Mumbai's Shivaji Park, where he was cremated last month. The Sainiks reportedly removed the memorial at around 3 am.

Keywords: National, Mumbai, Shiv Sena, Removed, Makeshift memorial, Party founder, Bal Thackeray, Shivaji Park, Cremated, The Sainiks, Reportedly, Memorial, Maharashtra, Chief Minister, Prithviraj Chavan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia