Follow KVARTHA on Google news Follow Us!
ad

കാലാവസ്ഥാ വ്യതിയാനം ബാധിക്കുക അറബ് രാജ്യങ്ങളെ

Arab nations , U.N. talks , Climate change, Environmental, Qatar , U.N. Kyoto Protocol, Greenpeace Arab World Project, Gulf state ആഗോള കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുക അറബ് രാജ്യങ്ങളെയാണെന്ന് റിപ്പോര്‍ട്ട്.
Arab nations , U.N. talks , Climate change, Environmental,  Qatar , U.N. Kyoto Protocol, Greenpeace Arab World Project, Gulf state
ദോഹ: ആഗോള കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുക അറബ് രാജ്യങ്ങളെയാണെന്ന് റിപ്പോര്‍ട്ട്. ലോകബാങ്കാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കുടിവെള്ളക്ഷാമവും ഭക്ഷ്യദൗര്‍ലഭ്യവും രൂക്ഷമാക്കുമെന്നും യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ അറബ് മേഖലയില്‍ മാത്രം അഞ്ഞൂറ് മില്ല്യന്‍ ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തത്തിന് ഇരകളായിട്ടുണ്ട്. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ ദുരിതം ഇരട്ടിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്തരീക്ഷ താപനില ഉയരുന്നതോടെ നൈല്‍ നദി അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാകും. 2006ല്‍ 600 പേരുടെ മരണത്തിന് ഇടയാക്കിയ നൈല്‍ നദിയിലെ വെള്ളപ്പൊക്കം ഇതിന് തെളിവായി റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. ലോകബാങ്ക് റിപ്പോര്‍ട്ട് പ്രധാനമായും പരാമര്‍ശിക്കുന്നത് വടക്കന്‍ അമേരിക്കയും മധ്യപൂര്‍വ്വേഷ്യയും  ഉള്‍പ്പെടുന്ന മിനാ മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ്.

വരും വര്‍ഷങ്ങളില്‍ അറബ് മേഖലയിലെ അന്തരീക്ഷ താപനിലയില്‍ നാലു ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇത് നിലവിലെ റിപ്പോര്‍ട്ടുകളെ നിരാകരിക്കുന്നതാണ്. കുടിവെള്ള ക്ഷാമമാണ് ചൂടു വര്‍ധിക്കുന്നതിലൂടെയുണ്ടാകുന്ന ആദ്യ പ്രത്യാഘാതം. ജലദൗര്‍ലഭ്യത വര്‍ധിക്കുതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട വേള്‍ഡ് ബാങ്ക് വൈസ് പ്രസിഡന്റ് റെയ്ചല്‍ കെയ്റ്റ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ ഒരുമിച്ചും ഓരോ രാജ്യങ്ങള്‍ പ്രത്യേകമായും നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും റെയ്ചല്‍ കെയ്റ്റ് പറഞ്ഞു.

Key Words:
Arab nations , U.N. talks , Climate change, Environmental,  Qatar , U.N. Kyoto Protocol, Greenpeace Arab World Project, Gulf state

Post a Comment