Follow KVARTHA on Google news Follow Us!
ad

പൊതുമാപ്പിന് മലയാളികള്‍ കുറവ്

ദുബൈ: യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാരില്‍ മലയാളികള്‍ കുറവാണെന്ന് റിപ്പോര്‍ട്ട്. Gulf, Malayalees, UAE, Dubai,
 Amnesty, Gulf, UAE, Dubai, Malayalees, Outpass,  Amnesty, Kerala, Malayalees, Indians, Embassy, December, February, Malayalama News, Kerala Vartha.
ദുബൈ: യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാരില്‍ മലയാളികള്‍ കുറവാണെന്ന് റിപ്പോര്‍ട്ട്. പൊതുമാപ്പ് നിലവില്‍വന്ന് പന്ത്രണ്ട് ദിവസത്തിനകം അഞ്ഞൂറോളം ഇന്ത്യക്കാര്‍ അപേക്ഷ നല്‍കി. ഇതില്‍ മലയാളികള്‍ പൊതുവെ കുറവാണ്. അപേക്ഷകരില്‍ ഭൂരിപക്ഷവും പാസ്‌പോര്‍ട്ട് കയ്യിലില്ലാത്തവരാണ്. ഇതേസമയം, പൊതുമാപ്പ് കാലാവധി രണ്ടാഴ്ചയോട് അടുക്കുമ്പോള്‍ ഔട് പാസിനായി അപേക്ഷയുമായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും പൊതുവേ കുറവാണ്.

ബിഎല്‍എസ് കേന്ദ്രങ്ങളില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ ലഭിക്കുന്ന രേഖയുമായി ഇവിടെയാണ് ഔട്ട്പാസിനായി അപേക്ഷകര്‍ വരുന്നത്. രേഖകള്‍ പരിശോധിച്ച ശേഷം വിരലടയാളം രേഖപ്പെടുത്തി പത്തു ദിവസത്തിന് ശേഷം വരാന്‍ നിര്‍ദ്ദേശിച്ചാണ് ഇവിടെനിന്നും അപേക്ഷകരെ തിരിച്ചയക്കുന്നത്. എന്നാല്‍, പാസ്‌പോര്‍ട്ട് ഇല്ലാത്തവരെയും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരേയും ഇത്തരത്തില്‍ മടക്കി അയക്കുന്നില്ല.

പൊതുമാപ്പിനായി എത്തിയ ഇന്ത്യക്കാരില്‍ ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. പൊതുമാപ്പിന് അപേക്ഷയുമായി എത്തുന്ന വിവിധ രാജ്യക്കാരില്‍ പാകിസ്താനില്‍ നിന്നുള്ളവരാണ് മുന്നില്‍. ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പെയ്ന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിന്നില്‍.

Keywords: Amnesty, Gulf, UAE, Dubai, Malayalees, Outpass,  Amnesty, Kerala, Malayalees, Indians, Embassy, December, February, Malayalama News, Kerala Vartha.

Post a Comment