Follow KVARTHA on Google news Follow Us!
ad

ഗോഡ്‌സെയെ തൂക്കി­ലേ­റ്റിയ വാരം

മഹാത്മാ ഗാന്ധിയെ ഓര്‍ത്തി­രി­ക്കു­ന്ന­വര്‍ക്ക് പോയ­വാ­ര­ത്തി­ലെ ന­വംബര്‍ 15നെ മറ­ക്കാ­നൊ­ക്കി­ല്ല. 1910ലെ വിവ­രി­ക്കാ­നാ­വാത്ത ആ Article, Mahatma Gandhi, A.K Antony, Minister, Woman, Article, Prathibha-Rajan, Salary, Hospital
Nathuram-godse, Article
ഹാത്മാ ഗാന്ധിയെ ഓര്‍ത്തി­രി­ക്കു­ന്ന­വര്‍ക്ക് പോയ­വാ­ര­ത്തി­ലെ ന­വംബര്‍ 15നെ മറ­ക്കാ­നൊ­ക്കി­ല്ല. 1910ലെ വിവ­രി­ക്കാ­നാ­വാത്ത ആ മുഹൂര്‍ത്ത­ത്തി­ലാണ് മഹാ­ത്മാ­വി­ന്റെ ഘാത­കന്‍­ ­ഗോ­ഡ്‌സെ­യെ ദില്ലി­ക്ക­ടു­ത്തുള്ള അംബാലാ ജയിലിലെ തൂക്കു മര­ത്തില്‍ വെച്ച് തൂക്കി­ക്കൊ­ന്ന­ത്. എന്തു കൊണ്ടും ചരിത്രം മറ­ക്കാത്ത ആ ദിവ­സ­ത്തിന്റെ മറ്റൊരു പ്രത്യേ­കത സ്വതന്ത്ര ഭാര­ത­ത്തിലെ ആദ്യത്തെ വധ­ശി­ക്ഷ­ നട­പ്പാ­ക്കല്‍ കൂടി­യാ­യി­രുന്നു അത് എന്ന­താണ്.

ഹൈന്ദവ സമു­ദായ സ്‌നേഹി­യാ­യി­രുന്ന ഗോഡ്‌സെ ഹൈസ്‌കൂളില്‍ നിന്നു തന്നെ വിദ്യാ­ഭ്യാസം ഉപേ­ക്ഷിച്ച് ഹിന്ദു മഹാ സഭ­യില്‍ സജീ­വ­മാ­യി. ഗോഡ്‌സെ­യുടെ സംഘ­ടന കോണ്‍ഗ്ര­സി­നെ­യും, ഇന്ത്യന്‍ യൂണി­യന്‍ മുസ്ലീം ലീഗി­നേയും ഒരു പോലെ എതിര്‍ത്തി­രു­ന്നു. എ­തിര്‍പിനു ജീവന്‍ നല്‍കാ­നായി പ്രാഥമിക വിദ്യാ­ഭ്യാസം മാത്ര­മുള്ള ഗോഡ്‌സെ സ്വന്ത­മായി ഒരു പത്രം വരെ തുട­ങ്ങി. മറാത്തി പത്ര­മായ അഗ്രാണിയാണ് പിന്നീട് ഹിന്ദു രാഷ്ട്ര എന്ന പത്ര­മായി വിക­സി­ച്ച­ത്.

ബ്രീട്ടീഷ് ഇന്ത്യ­യു­മാ­യുള്ള സമ­ര­ത്തിന്റെ ആദ്യ­കാ­ല­ഘട്ട­ങ്ങ­ളില്‍ ഗോഡ്‌സെ­യുടെ പാര്‍ട്ടി ഗാന്ധി­ജി­യൊ­ടൊപ്പവും, സ്വതന്ത്ര ഇന്ത്യക്കു വേണ്ടി പോരാ­ടുന്ന മുസ്ലീ­മു­ക­ളോ­ടൊ­പ്പവും നിന്നു പ്രവര്‍ത്തി­ച്ചി­രു­ന്നു. 1938ല്‍ നടന്ന പ്രവൃശ്യ തെരെ­ഞ്ഞെ­ടു­പ്പില്‍ സിന്ധ്, കിഴ­ക്കന്‍ ബംഗാള്‍ എന്നി­വി­ട­ങ്ങളില്‍ ഇന്ത്യന്‍ യൂണി­യന്‍ മുസ്ലീം ലീഗു­മായി ചേര്‍ന്ന് സര്‍ക്കാ­രു­ക­ളു­മു­ണ്ടാ­ക്കി­യി­രു­ന്നു. പാക്കി­സ്ഥാന്‍ പ്രത്യേക രാഷ്ട്ര­മാ­ക്ക­ണ­മെന്ന അഭി­പ്രാ­യ­ത്തോട് വിയോ­ജി­പ്പു­ണ്ടാ­യി­രു­ന്നെ­ങ്കിലും പ്രമേ­യ­ങ്ങള്‍ സര്‍ക്കാരില്‍ പാസ്സാ­ക്ക­പ്പെ­ട്ടി­രു­ന്നു. അന്ന് അതിന്റെ പേരില്‍ തങ്ങ­ളുടെ മന്ത്രി­മാരെ സര്‍ക്കാ­രില്‍ നിന്നും ഹിന്ദു മഹാ സഭ പിന്‍വ­ലി­ക്ക­പ്പെ­ട്ടി­രു­ന്നി­ല്ല.

Article, Mahatma Gandhi, A.K Antony, Minister, Woman, Article, Prathibha-Rajan, Salary, Hospitalക്വിറ്റ് ഇന്ത്യ സമ­ര­ത്തോടു കൂടി­യാ­ണ് ഹിന്ദു മഹാ സഭ ഗാന്ധി­ജി­യോട് ഇട­ഞ്ഞ് ഇംഗ്ലീ­ഷു­കാ­രൊ­ടൊപ്പം നിന്ന­ത്. ഹിന്ദു താല്‍പ­ര്യ­ങ്ങ­ളേയും ഹൈന്ദവ ദേശീ­യ­ത­യേയും ബലി­ക­ഴി­ക്കുന്ന നില­യില്‍ മുസ്ലീം വികാ­ര­ങ്ങളെ പ്രീതി­പ്പെ­ടു­ത്താന്‍ ഗാന്ധിജി ശ്രമി­ക്കു­ന്നു­വെന്ന ചിന്ത വ്യാപി­ക്ക­പ്പെ­ട്ടു. രാജ്യത്തെ വിഭ­ജനം നട­ത്താ­നുള്ള ഗാന്ധി­ജി­യുടെ ഒത്താ­ശ­യും, അതിന്റെ ഫല­മായി ഉണ്ടായ വര്‍ഗീയ കലാ­പ­ങ്ങ­ളും, കൂട്ട­ക്കു­രു­തികളും ഗോഡ്‌സെ­യുടെ പാര്‍ട്ടിയെ ഗാന്ധി­ജി­യുടെ കുല­ശ­ത്രു­വാക്കി മാറ്റി. ഒടു­വില്‍ ഒരു കൂടി­യാ­ലോ­ച­ന­ക്കു ശേഷം 1948 ജനു­വരി 30ന് ഗാന്ധി­ജിയെ വധി­ക്കാന്‍ ഗോഡ്‌സെ നിയോ­ഗി­ക്ക­പ്പെ­ട്ടു.

ഗോഡ്‌സെ ആര്‍ എസ് എസ്സു കാര­നാ­ണെന്ന് പരക്കെ അഭി­പ്രാ­യ­മു­ണ്ട്. എന്നാല്‍ വധ­ശ്ര­മം അന്വേഷിച്ച കമ്മീ­ഷ­നോ, കുറ്റസമ്മ­ത­ത്തി­ലോ, കോട­തി­യുടെ വിധി­ന്യാ­യ­ത്തിലോ ഗോഡ്‌സെ ആര്‍.­എ­സ്.­എ­സ്സു­കാ­ര­നാ­ണെന്ന് എവി­ടെയും പറ­ഞ്ഞി­ട്ടി­ല്ല. ഗോഡ്‌സെ 1938നു മുമ്പു തന്നെ ആര്‍­എ­സ്­എസു വിട്ടി­രു­ന്നു­വെന്നും ഞങ്ങ­ളുടെ പാര്‍ട്ടിക്കാ­ര­നല്ല ഇയാ­ളെന്നും നേതൃത്വം വ്യക്ത­മാ­ക്കി­യി­രുന്നു.

ആന്റ­ണി­യുടെ പൂബാ­ണ­മേ­റ്റത് കരീ­മിന്

ഇടി­വെ­ട്ടേ­റ്റ­വനെ പാമ്പു കടി­ച്ചതു പോലെ­യായി ഇത് ഉമ്മന്‍ ചാണ്ടി­ക്ക്. വെറും പാമ്പ­ല്ല, വെമ്പാ­ല. കോണ്‍ഗ്ര­സിന്റെ തല­തൊ­ട്ട­പ്പന്‍ കേര­ള­ത്തില്‍ വന്ന് തൊടുത്ത ബ്രഹ്മാസ്ത്രത്തില്‍ വിഷം പുര­ണ്ടി­രു­ന്നു. ആ ബ്രഹ്മാസ്ത്രം പാര്‍ട്ടിക്ക് നെഞ്ചില്‍ തന്നെ കൊണ്ടു­വെ­ങ്കിലും എള­മരം കരീ­മിന് അത് പുഷ്പ­ബാ­ണ­മാ­യി­രു­ന്നു. അല്ലെ­ങ്കിലും പ്രതി­പക്ഷ ബഹു­മാ­ന­ത്തിന്റെ കൂരമ്പു­കള്‍ എന്നും ആന്റ­ണി­യുടെ ആവ­നാ­ഴി­യില്‍ ഒഴി­യാ­റി­ല്ലല്ലോ.

പ്രതി­സ­ന്ധി­ക­ളു­ണ്ടാ­കു­മ്പോള്‍ മാത്രം വള­രുന്ന പാര്‍ട്ടി­യാണ് കോണ്‍ഗ്ര­സെന്ന് അറി­യാത്ത ആളല്ലല്ലോ ആന്റ­ണി. ഈ കുറ്റ­പ്പെ­ടു­ത്തല്‍ അത്ത­ര­ത്തി­ലുള്ള ഒരു നമ്പ­റാ­ണ്. മുര­ളീ­ധ­രന്‍ കെ.പി­.സി.സി. പ്രസി­ഡ­ണ്ടാ­യി­രി­ക്കുന്ന കാലത്തും, ആന്റണി മുഖ്യ­മ­ന്ത്രി­യാ­യി­രി­ക്കു­മ്പോളൊക്കെ ഇവിടെ പാര്‍ട്ടി വളര്‍ത്താന്‍ മുണ്ടൂ­രല്‍ രാഷ്ട്രീയം വരെ നട­ന്നി­ട്ടു­ണ്ട്. രാഷ്ട്രീ­യ­ത്തിലെ രണ്ടു ചാണ­ക്യ­ന്മാര്‍ എ, ഐ ഗ്രൂപ്പു­ക­ളായി തിരിഞ്ഞ് കോണ്‍ഗ്ര­സിന്റെ മുറ­ത്തില്‍ കേറി കൊത്തി­ക്ക­ളി­ച്ച­പ്പോഴും പാര്‍ട്ടി വളര്‍ന്നിട്ടേ ഉ­ള്ളു.

Article, Mahatma Gandhi, A.K Antony, Minister, Woman, Article, Prathibha-Rajan, Salary, Hospitalപ്രതി­സ­ന്ധി­കള്‍ വന്ന­പ്പോള്‍ പിടിച്ചു നിന്ന­വര്‍ ചിലര്‍. പാര്‍ട്ടി­വിട്ട് ഇംഗ്ലീഷ് അക്ഷ­ര­മാ­ല­കള്‍ തേടി ഗ്രൂപ്പു­ണ്ടാ­ക്കി­യ­വര്‍ മറ്റു ചിലര്‍. ഗ്രൂപ്പു സമ­വാ­ക്യ­ങ്ങള്‍ പാര്‍ട്ടി­യുടെ കാത­ലാണ് എന്ന് ആത്മ ബല­ത്തോടെ പറ­യാന്‍ കോണ്‍­ഗ്രസുകാര്‍ക്ക് ധൈര്യം നല്‍കു­ന്ന­ത­വി­ടെ­യാ­ണ്. രണ്ടാം യു.ഡി­.എഫ്. സര്‍ക്കാര്‍ ന്യൂന­പ­ക്ഷ­മാ­യ­തും, പാര്‍ട്ടിക്ക് വേണ്ടത്ര സീറ്റു ലഭി­ക്കാതെ പോയതും ഗ്രൂപ്പി­ല്ലാ­ത്ത­തി­നാ­ലാ­ണ­ത്രെ. ഗ്രൂപ്പ് അടി­സ്ഥാ­ന­ത്തില്‍ സീറ്റു വിഭ­ജനം നട­ത്തി­യി­രു­ന്നു­വെ­ങ്കില്‍ ഇതി­നേ­ക്കാ­ളേ­റെ സീറ്റു ലഭി­ക്കു­മാ­യി­രുന്നുവെന്ന് കെ.പി­.സി.­സിയുടെ ഫ്രീസ­റില്‍ തണുത്തു വിറച്ചു കിട­ക്കുന്ന റിവ്യു റിപ്പോ­ട്ടി­ലു­ണ്ടെ­ന്നാണ് അനു­മാ­നം.

ചെന്നി­ത്ത­ല­യുടെ നേതൃ­ത്വ­ത്തി­ലുള്ള കോണ്‍ഗ്ര­സിന്റെ കീഴില്‍ പത്തി താഴ്ത്തിയ ഗ്രൂപ്പു­കള്‍ ഇപ്പോള്‍ മെല്ലെ മാള­ത്തില്‍ നിന്നും പുറ­ത്തി­റ­ങ്ങി­യി­രി­ക്കു­ക­യാ­ണ്. ഈയ്യി­ടെ­യായി പുതിയ ഒരു ഗ്രൂപ്പിന്‍കുഞ്ഞു കൂടി തളിര്‍ത്തു. ഹരിത ഗ്രൂപ്പെ­ന്നാണ് ഇതിന്റെ പേര്. ഈ ഗ്രൂപ്പിനെ കോണ്‍ഗ്ര­സ്സ­ല്ലാ­ത്ത­വര്‍ പോലും ജാതി­പ്പേര് വിളി­ച്ചാ­ക്ഷേ­പി­ച്ച­പ്പോള്‍ പിതൃത്വം നല്‍കി­യ­വര്‍ക്ക് മിണ്ടാ­ട്ട­മി­ല്ലാ­യി­രു­ന്നു.

ഇപ്പോള്‍ ഗ്രൂപ്പു­ക­ളെല്ലാം ചേര്‍ന്ന് മുന്നണി സംവി­ധാ­ന­ത്തിന്റെ താളം തെറ്റി­ക്കു­ക­യാ­ണ്. മിണ്ടാ­തി­രി­ക്കാന്‍ പറ­ഞ്ഞാല്‍ കൂടു­തല്‍ ഉറക്കെ പറ­യുക തങ്ങ­ളുടെ പാര­മ്പ­ര്യ­മാ­ണ­ല്ലോ. അതു കൊണ്ടു തന്നെ കോണ്‍ഗ്ര­സി­നെ­ക്കു­റിച്ച് ഘടക കക്ഷി­ക­ളുടെ സ്വതന്ത്ര മാസി­കള്‍ വരെ അച്ചുനിരത്തി തുട­ങ്ങി. മാണി വലിയ പിണ­ക്ക­ത്തി­ലാ­ണ്. വേണ്ടി വന്നാല്‍ മന്ത്രി­സ­ഭ­യില്‍ നിന്നു പോലും മാറി നില്‍ക്കാന്‍ തയ്യാ­റായി നില്‍ക്കു­ക­യാണ് ലീഗു നേതൃ­ത്വം.

ഇപ്പോള്‍ കോണ്‍ഗ്ര­സിനെ നയി­ക്കു­ന്നത് ചെന്നി­ത്ത­ല­യ­ല്ല, ഗ്രൂപ്പു­ക­ളാ­ണ്. ഇതാ­യി­രു­ന്നില്ല പ്രതി­പ­ക്ഷ­ത്തു­ണ്ടാ­യി­രുന്ന കോണ്‍ഗ്ര­സ്. എന്‍­.എ­സ്­.എസ്, എസ്.എന്‍.­ഡി.പി. നേതൃ­ത്വ­ങ്ങള്‍ പാര്‍ട്ടി­യു­ണ്ടാ­ക്കി­യാല്‍ അവ­രേയും ചേര്‍ത്ത് വിശാല ഐക്യ­മു­ന്നണി ഉണ്ടാക്കി ഒരു നായര്‍ തറ­വാ­ട്ടു­കാ­രനെ - ചെന്നി­ത്ത­ലയെ - മുഖ്യ­നാ­ക്കാ­നുള്ള പരിപ്പ് കഴുകി വെച്ചി­രി­ക്കു­ക­യാ­ണ്. വഴിയെ അത് വെന്തോ­ളും.

ഭാര്യാശമ്പളവിഹിതനി­യമം വരുന്നു, ഭര്‍ത്താ­ക്ക­ന്മാര്‍ കുരു­ക്കില്‍

ഭാര്യാ­ശമ്പളവിഹിത ബില്ല് നിയ­മ­മാ­കാന്‍ പോകു­ന്നു. ബില്ല് ഉടന്‍ മന്ത്രിസഭ­യുടെ പരി­ഗ­ണ­യി­ലേ­ക്കെ­ത്തും. പിന്നെ പാര്‍ലി­മെന്റെ മുന്നി­ലും.

ഇനി­മു­തല്‍ ഭര്‍ത്താ­വിന്റെ ശമ്പ­ള­ത്തില്‍ നിന്നും 10 മുതല്‍ 20 ശത­മാനം വരെ ശമ്പള വിഹി­ത­മായി സഹ­ധര്‍മി­ണിക്ക് വേത­ന­മായി നല്‍ക­ണ­മെ­ന്നാണ് നിയ­മം. ഇല്ലെ­ങ്കില്‍ പോലീ­സിനും കോട­തിക്കും കേസെ­ടു­ക്കാം. ശിക്ഷ ഉറ­പ്പ്.

അഞ്ചക്ക ശമ്പ­ള­മുള്ള ഉദ്യോ­ഗപ്രഭു­ക്ക­ന്മാര്‍ക്കു മാ­ത്രമേ നിയമം ബാധ­ക­മാ­വു­ക­യുള്ളു എന്നു കരുതി സാദാ ഭര്‍ത്താ­ന്മാര്‍ ആശ്വ­സി­ക്കേ­ണ്ട. ദാ­രിദ്ര്യ രേഖ­ക്കു മുക­ളിലും താഴേ­യു­മുള്ള ഏവര്‍ക്കും തൊഴി­ലു­റ­പ്പു­കാര്‍ക്കു പോലും നിയമം ഒരു പോലെ ബാധ­കം. ഭാര്യക്കോ തനിക്കോ ബാങ്ക് എക്കൗ­ണ്ടി­ല്ലെന്നു പറഞ്ഞു ഒഴി­യാനും നോക്കേ­ണ്ട. ബാങ്കി­ലി­ടാന്‍ വയ്യെ­ങ്കില്‍ പണം റൊക്കം നല്‍കി റവന്യു സ്റ്റാമ്പ് ഒട്ടിച്ച രസീത് വാങ്ങി സ്വന്തം പെട്ടി­യില്‍ സൂക്ഷി­ക്ക­ണം. ഏപ്പോ­ഴാണ് കേസ് വരി­ക­യെ­ന്ന­റി­യാന്‍ പാടി­ല്ല­ല്ലോ.

വേതനം നിശ്ച­യി­ക്കു­ന്ന­തി­നു­മുണ്ട് മാന­ദ­ണ്ഡ­ങ്ങള്‍. വിവിധ ജോലി­കള്‍ ചെയ്യുന്നവ­ളായി ഭാര്യയെ പരി­ഗ­ണി­ക്കും. അല­ക്കു­കാ­രി, തോട്ടം സൂക്ഷി­പ്പു­കാ­രി, പല­ച­രക്കു കട­യിലും മറ്റും പോകുന്ന പുറം വേല­ക്കാ­രി, അടിച്ചു തളി­ക്കാ­രി, ഗാര്‍ഹിക പാചക തൊഴി­ലാളി, ട്യൂഷന്‍ ടീ­ച്ചര്‍... സാധാ­ര­ണ­യായി പട്ടി­ക­യില്‍ വരിക ഇത്തരം തസ്തി­ക­ക­ളാ­ണ്. ഇവ നോക്കി­യാണ് 10 മുതല്‍ 20 ശത­മാനം വരെ­യുള്ള വേതന സ്ലാബ് നിശ്ച­യി­ക്കു­ക.

വിവാഹം ഒരു തൊഴില്‍ കരാറു കൂടി­യാ­വു­ക­യാ­ണ്. ഇത് നട­പ്പില്‍ വന്നാല്‍ വിവാ­ഹ­ത്തിനു മുമ്പേതന്നെ വധു­വിന് തനിക്കു സാധി­ക്കുന്ന തൊഴിലും അതിന്റെ വേത­നവും സംബ­ന്ധിച്ചു ഒത്തു തീര്‍പിലും കരാ­റി­ലു­മെ­ത്താന്‍ സാധി­ക്കും. കൂടു­തല്‍ ശമ്പളം ഓഫര്‍ ചെയ്യു­ന്ന­വനെ തെരെ­ഞ്ഞെ­ടു­ക്കാ­നു­മാ­വും. സാമ്പ­ത്തിക വല്‍ക്ക­രണ പ്രണ­യ­മാവും ഇനി.

ആശ­ങ്കള്‍ ബാക്കി വെച്ചു കൊണ്ട് ബില്ല് പണി­പ്പു­ര­യി­ലാ­ണ്. പത്തു മാസം നൊന്തു പ്രസ­വിച്ച് അമ്മ­യാ­വുന്ന ഭാര്യ ഭര്‍ത്താ­വിന്റെ ബീജം വയ­റ്റില്‍ കൊണ്ടു നട­ന്ന­തിന് ബോണ­സ­ടക്കം പ്രത്യേക വേതനം ആവ­ശ്യ­പ്പെ­ടാന്‍ വകു­പ്പുണ്ടോ എന്ന സംശ­യ­ത്തി­ലാണ് ഭര്‍ത്താ­ക്ക­ന്മാര്‍. അവര്‍ ചോദി­ക്കു­ന്നു. വിവാഹം തൊഴില്‍ കരാ­റെ­ങ്കില്‍ തൊഴി­ലില്‍ തൃപ്തി­യി­ല്ലെ­ങ്കില്‍ ആനു­കൂ­ല്യ­ങ്ങള്‍ നല്‍കി പിരിച്ചു വിട്ടു മറ്റൊ­ന്നിനെ ഭാര്യാ പദ­വി­യി­ലേക്ക് നിയ­മി­ക്കാന്‍ വ്യ­വ­സ്ഥ­യുണ്ടോ നിയ­മ­ത്തില്‍?

രോഗം വളര്‍ത്തുന്ന ആശു­പ­ത്രി­കള്‍

ഈ സര്‍ക്കാ­രിനു മുമ്പു ആരോ­ഗ്യ­മ­ന്ത്രിയാ­യിരു­ന്നത് പി.കെ. ശ്രീമതി ടീച്ച­റാ­യി­രു­ന്നു­വ­ല്ലോ. ടീച്ച­റുടെ ഭരണ നിര്‍വഹ­ണം സംബന്ധിച്ച് നിര­വധി ആക്ഷേ­പ­ങ്ങള്‍ ജന­ങ്ങളും അന്നത്തെ പ്രതി­പ­ക്ഷവും ഉന്ന­യി­ച്ചി­രു­ന്നു. എങ്കില്‍ പോലും സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ വീടു­ക­ളി­ലും ക്ലിനി­ക്കു­ക­ളിലും പ്രാക്റ്റീസ് ചെയ്യു­ന്നത് നിരോ­ധിച്ചു കൊണ്ടുള്ള ഉത്ത­രവ് നല്‍കു­ന്ന­ത­ടക്കം നിര­വധി വിപ്ല­വ­ക­ര­മായ മാറ്റ­ങ്ങള്‍ ആ മേഖല­യില്‍ നട­ത്താന്‍ എല്‍.ഡി.­എഫ്. സര്‍ക്കാ­രിന്‍ കഴി­ഞ്ഞി­ട്ടു­ണ്ട്. മരുന്നു ലോബി­കളെ നില­ക്കു­നിര്‍ത്താന്‍ സാധി­ച്ചതും ജീവന്‍ രക്ഷാ മരു­ന്നു­ക­ളുടെ വില നിയ­ന്ത്രി­ച്ചതും അതില്‍ ചിലവ മാത്രം.

അന്തര്‍ ദേശീയ യാത്രാ മന്ത്രിയെന്ന് തന്റെ അണി­കള്‍ തന്നെ അടക്കം പറ­യുന്ന വി.എസ്. ശിവ­കു­മാര്‍ ഇട­പെട്ട് ആരോ­ഗ്യ­വ­കു­പ്പിന്റെ ശവ­ദാഹം നട­ത്തി­യി­രി­ക്കു­ക­യാ­ണ്. തിരു­വ­ന്ത­പുരം ജന­റല്‍ ആശു­പ­ത്രി­യില്‍ ഒരു തുണി പോലും മുഖ­ത്തി­ടാതെ കിട­ത്തി­യി­രി­ക്കുന്ന ശവ­ത്തിനു മുന്നി­ലി­രുന്ന് ഒരു രോഗി ഭക്ഷണം കഴി­ക്കുന്ന ചിത്രം മാധ്യ­മ­ങ്ങള്‍ ലോക­ത്തെ അറിയി­ച്ച­പ്പോള്‍ ജനം ഞെട്ടിത്തെറി­ച്ചു.

മന്ത്രി കുറെ ക്യാമ­റ­ക്ക­ണ്ണു­ക­ളേയും കൂട്ടി ജന­റല്‍ ആശു­പ­ത്രി­യി­ലേക്ക് കുതി­ച്ചു. നേരത്തെ വിവരം ലഭി­ച്ചി­രു­ന്ന­തി­നാല്‍ ജീവ­ന­ക്കാര്‍ രോഗി­കളെ ചുടു­വെ­ള്ള­ത്തില്‍ കു­ളി­പ്പിച്ച് പ്രസന്നവദ­ന­രാക്കി ക്യാമ­റക്കു മുന്നില്‍ അവ­ത­രി­പ്പി­ച്ചു. എല്ലാം, ശുഭം. കുറെ വാ­ഗ്ദാന­ങ്ങ­ളും, രണ്ടു സസ്‌പെന്‍ഷ­നു­ക­ളുമോടെ കര്‍ട്ടണ്‍ താണു. അടുത്ത ദിവസം പുല­രു­ന്നത് പഴയ അവ­സ്ഥ­യില്‍ തന്നെ­യാ­യി­രി­ക്കു­മെന്ന് ഓര്‍മിപ്പി­ക്കുന്ന നിര­വധി സംഭ­വ­ങ്ങ­ളുടെ അക്ഷയ പാത്ര­ങ്ങ­ളാണ് സര്‍ക്കാര്‍ ആശു­പ­ത്രി­കള്‍. ഒരു വ്യാഴ­വ­ട്ട­ത്തിനു മുമ്പ­ത്തെ ഒരു സംഭവം വായി­ച്ചെ­ടു­ത്തത് ഓര്‍ത്തു പോകു­ന്നു. ഇ­തേ ഒ­മ്പതാം വാര്‍ഡില്‍ വെച്ചു മരിച്ച രാഗി എന്ന യുവ­തിയെ പൂര്‍ണ നഗ്ന­യായി കിടത്തി മ­നു­ഷ്യത്വമി­ല്ലാ­യ്മക്കു റെക്കാര്‍ഡിട്ട ആശു­പ­ത്രി­യാ­ണി­ത്.

ദിക്ക­റി­യാത്ത കു­ട്ടി­യേ­പ്പോ­ലെ, ആരോഗ്യ വകു­പ്പില്‍ ചേക്കേറി രാഷ്ട്രീയ പക്വ­ത­യി­ല്ലാ­യ്മ­യുടെ ചേഷ്­ട­കള്‍ കാണിച്ച മന്ത്രി അടൂര്‍ പ്രകാ­ശിനെ മാറ്റി ശിവ­കു­മാ­റിനെ വകുപ്പ് ഏല്‍പ്പി­ക്കു­മ്പോള്‍ ജനം എന്തൊ­ക്കെയോ പ്രതീ­ക്ഷി­ച്ചി­രു­ന്നു. അദ്ദേഹം കേര­ള­ത്തിന് നല്‍കി­യത് നിരാശ മാത്രം.

കേര­ള­മു­ണ്ടായ കാലം തൊട്ട് രൂപ­പ്പെ­ടു­ത്തി­യെ­ടുത്ത ശുചിത്വ കേരള സ്വപ്ന­ങ്ങ­ളില്‍ നിറയെ രോഗാ­ണു­ക്കള്‍ പടര്‍ന്നു കേറി­യി­രി­ക്കു­ന്നു. ആരോഗ്യ കേര­ള­ത്തിന്റെ രോഗ വിമോ­ചന മന്ത്രം വിജ­യ­ക­ര­മാ­ക്കി­യ­തിന്റെ തെളി­വായി നമ്മില്‍ നിന്നും അകന്നു മാറിയ മന്തി­നേയും, വസൂ­രി­യേ­യും, കോള­റ­യേയും പോളി­യോ­വി­നേയും അശുദ്ധ കേരളം തിരിച്ചു വിളി­ക്കു­ന്നു. അതു കൂടാതെ പുത്തന്‍ രോഗ­ങ്ങ­ളായ ഡെങ്കിയും എലി­പ്പ­നിയും മറ്റും കേര­ള­മാകെ നൃത്തം ചവി­ട്ടു­ക­യാ­ണ്. കേരളം മാലി­ന്യ­ക്കൂ­മ്പാ­ര­ങ്ങള്‍ക്ക് അടി­മ­പ്പെ­ട്ടി­രി­ക്കു­ന്നു. മന്ത്രി­മാര്‍ അധി­കാ­ര­ത്തി­ന്റെയും അതിന്റെ കൂട­പ്പി­റ­പ്പു­ക­ളായ അഴി­മ­തി­യു­ടേയും സ്വജന പക്ഷ­പാ­ത­ത്തി­ന്റെയും ഗുഹ­ക­ളില്‍ സുഖിച്ചു കഴി­യു­ന്നു.

ഒരു രൂപ പെന്‍ഷന്‍കാര്‍

പ്രോവി­ഡന്‍ഡ് ഫണ്ടും അതിന്റെ പെന്‍ഷനും നാല­ക്ക­ത്തിന്റെ മിനുക്കു പണി­യില്‍ നില്‍ക്കു­മ്പോഴും കാസര്‍­കോട് ജില്ല­യില്‍ ഏതാനും പേര്‍ക്ക് പിഎഫ് പെന്‍ഷന്‍ ഒരു രൂപ മാത്ര­മെന്ന് റിപോര്‍ട്ട്. ബീഡി മേഖലയിലെ അവശ തൊഴി­ലാ­ളി­ക­ളാണ് ഈ അവസ്ഥ നേരി­ടു­ന്ന­ത്.

ഇതു ബാങ്കു വഴി മാത്രമെ ലഭ്യ­മാ­കു­ക­യു­ള്ളു. ഒരു വര്‍ഷം ആകെ ലഭി­ക്കുന്ന പെന്‍ഷന്‍ 12 രൂപ. 500 രൂപ­യെ­ങ്കിലും വേണം ബാങ്ക് എക്കൗണ്ട് തുട­ങ്ങാന്‍. ബസ്സു കൂലി പോലും ലഭി­ക്കാത്ത പെന്‍ഷന്‍ തൊഴി­ലാ­ളി­കളെ പല്ലി­ളിച്ചു കളി­യാ­ക്കു­ക­യാ­ണ്.

ഇന്ത്യ­യില്‍ പെന്‍ഷന്‍ നിയമം വന്നത് 1995ലാണ്. മിനിമം പെന്‍ഷന്‍ 500 രൂപ­യായി നിജ­പ്പെ­ടു­ത്തി. 2008ല്‍ ഇതിന് ഭേദഗതി വ­ന്നു.­ അ­ശാ­സ്ത്രീ­യ­മായ ഭേദ­ഗ­തി­യാണ് തൊഴി­ലാ­ളി­കളെ വല­ച്ച­ത്. 2010ലെ കണക്കു പ്രകാരം രാജ്യത്ത് 35 ലക്ഷം പിഎഫ് പെന്‍ഷന്‍കാരു­ണ്ട്. പുതിയ ഭേദ­ഗ­തി­പ്ര­കാരം 14 ലക്ഷം പേര്‍ക്ക് 500ല്‍ താഴെ­മാ­ത്ര­മാണ് വേത­നം. കേര­ള­ത്തില്‍ മാത്രം ഇത് 2.77 ലക്ഷം വരും. നിയമ ഭേദ­ഗ­തി­പ്ര­കാരം ജോലി­യില്‍ നിന്നും വിര­മി­ക്കുന്ന വര്‍ഷ­ത്തില്‍ തൊഴി­ലാ­ളി­യുടെ വരു­മാ­ന­ത്തിനു കണ­ക്കാ­ക്കി­യാണ് പെന്‍ഷന്‍ നിശ്ച­യി­ക്കു­ന്ന­ത്. യുവ­ത്വ­ങ്ങ­ളില്‍ ചെയ്യുന്ന ജോലി­യുടെ ആയി­ര­ത്തില്‍ ഒന്നു പോലും വിര­മി­ക്കുന്ന വയസുകാലത്ത് തൊഴി­ലാ­ളിക്ക് ചെയ്യാന്‍ സാധി­ക്കാ­ത്ത­തി­നാ­ലാണ് പെന്‍ഷന്‍ അശാ­സ്ത്രീ­യ­വും, വേത­ന­ക്കു­റവും സംഭ­വി­ക്കു­ന്ന­ത്.ഇതി­നെ­തിരെ പ്രതി­ക­രി­ക്കാന്‍ ട്രേഡ് യൂണി­യ­നു­കള്‍ രംഗത്തു വരേ­ണ്ടി­യി­രി­ക്കു­ന്നു.

-പ്രതിഭാ രാ­ജന്‍

Keywords: Article, Mahatma Gandhi, A.K Antony, Minister, Woman, Article, Prathibha-Rajan, Salary, Hospital

Post a Comment