പാലത്തില്‍ നിന്നും നദിയിലേയ്ക്ക് ചാടിയ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയെ കാണാതായി

 


ADVERTISEMENT

പാലത്തില്‍ നിന്നും നദിയിലേയ്ക്ക് ചാടിയ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയെ കാണാതായി
നെടുമങ്ങാട്: പാലത്തില്‍ നിന്നും നദിയിലേയ്ക്കു ചാടിയ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയെ കാണാതായി. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശമായ കരമനയാറ്റിലെ കൂവക്കുടിയിലെ പാലത്തില്‍ നിന്നാണ് നദിയിലേയ്ക്കു ചാടിയത്. സി.എം.പി നേതാവ് ജി.സുഗുണന്റെ ഏക മകന്‍ ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് എഞ്ചിനിയറിംഗ് ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയുമായ പുതുക്കുളങ്ങര ചേങ്കോട് എസ്.എല്‍.ഭവനില്‍ എസ്.എല്‍ സമ്പത്തിനെ(21)യാണ് കാണാതായത്.

സമ്പത്തിന്റെ ബൈക്ക്,ബാഗ്,മൊബൈല്‍ ഫോണ്‍,മോതിരം,വാച്ച് എന്നിവ പാലത്തിനു സമീപം കണ്ടെത്തി. ബൈക്കിന്റെ സീറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.സുഗുണന്‍ സ്ഥലത്തെത്തി ബൈക്കും വസ്ത്രങ്ങളും തിരിച്ചറിഞ്ഞു. തിങ്കളാഴ്ച പതിവുപോലെ സമ്പത്ത് വീട്ടില്‍ നിന്ന് കോളജിലേക്ക് പോയതായിരുന്നു. ഉച്ചയോടെ ബൈക്കില്‍ ഇവിടെയെത്തിയ യുവാവ് ഫോണില്‍ സംസാരിച്ച് പാലത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം ആറ്റിലേയ്ക്ക് ചാടുന്നതായി അകലെനിന്ന് ചിലര്‍ കണ്ടിരുന്നു.

ഉഴമലയ്ക്കല്‍ എസ് എന്‍ എച്ച് എസ് റിട്ട.പ്രിന്‍സിപ്പല്‍ ലതാംബികയാണ് സമ്പത്തിന്റെ മാതാവ്.

keywords:  Engineering Student, Missing, River, Mobile Phone, House, Mother, Father, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia