Follow KVARTHA on Google news Follow Us!
ad

അമീര്‍ ഖാന്റെ ടി വി ഷോയില്‍ പങ്കെടുത്ത യുവാവിനെ വെടിവെച്ചു കൊന്നു

Abdul Hakim , Aamir Khan, TV show ,Satyamev Jayate, Bulandshahr , Mehwish , Audio clip , Shabnam , Love marriage, Mumbai, , Asif Anwar, Superintendent of policeഅമീര്‍ ഖാന്റെ ടി വി ഷോയില്‍ പങ്കെടുത്ത യുവാവിനെ വെടിവെച്ചു കൊന്നു
Abdul Hakim , Aamir Khan, TV show ,Satyamev Jayate, Bulandshahr , Mehwish , Audio clip , Shabnam , Love marriage, Mumbai, , Asif Anwar, Superintendent of police
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ദുരഭിമാന കൊലയെ എതിര്‍ത്ത് സംസാരിച്ച യുവാവിനെ വെടിവെച്ചു കൊന്നു. അബ്ദുല്‍ ഹക്കീം എന്ന യുവാവാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. അമീര്‍ഖാന്റെ ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ സത്യമേവ ജയതേയില്‍ പങ്കെടുത്ത് ദുരഭിമാന കൊലയെ എതിര്‍ത്തതിനാണ് കിരാത നടപടി. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരായ തങ്ങളുടെ ജീവന് ഭീഷണിയുള്ളതായി അഞ്ച് മാസം മുമ്പ് ടി വി പരിപാടിയില്‍ പങ്കെടുത്ത് ഹക്കിം പറഞ്ഞിരുന്നു. ഭാര്യയുടെ സഹോദരങ്ങളാണ് ഹക്കീമിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളുള്ള മുസ്ലീം കുടുംബങ്ങളിലെ അബ്ദുല്‍ ഹക്കിം(28), മെഹ്വിഷ് എന്നിവര്‍ വിവാഹിതാരായതിനുശേഷം ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണയില്‍ കഴിഞ്ഞ മെയ് അഞ്ച് മുതലാണ് ഇവര്‍ ഡല്‍ഹിയില്‍ താമസമാക്കിയത്. ബുലന്‍ധഷര്‍ ജില്ലയിലെ അഡോലി ഗ്രാമത്തില്‍ അസുഖ ബാധിതയായി കഴിയുന്ന യുവാവിന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ ഹക്കീമും ഭാര്യയും രണ്ടാഴ്ച മുമ്പ് പോയിരുന്നു. ഈ സമയത്ത് മെഹ്വിഷ് ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. ഇവിടുത്തെ ഒരു പ്രദേശിക പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ഹക്കീമിന് വെടിയേറ്റത്.

അഡോലി ഗ്രമത്തിലെ അയല്‍വാസികളായിരുന്ന ഇവര്‍ 2009 ജൂണിലാണ് രഹസ്യമായി വിവാഹം ചെയ്തത്. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ്  ഗ്രാമത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന താഴ്ന്ന ഫക്കീര്‍ സമുദായത്തിലെ ഹക്കീമുമായുള്ള വിവാഹബന്ധത്തെ തന്റെ കുടുംബം എതിര്‍ത്തിരുന്നതായി മെഹ്വിഷ് വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് ഹക്കീമിന്റെ പിതാവിനെ മെഹ്വിഷിന്റെ കുടുംബം കൊലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊലീസ് റെക്കോര്‍ഡുകളില്‍ ഇത് ആത്മഹത്യയായാണ് രേഖപ്പെടുത്തിയത്.

അവര്‍ ഞങ്ങളെ സാമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും, ഇപ്പോള്‍ അവരുടെ പ്രതികാരം പൂര്‍ത്തികരിച്ചതായും മെഹ്വിഷ് കഴിഞ്ഞ ദിവസം പറഞ്ഞു. അതേസമയം, പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ദമ്പതികള്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നതായി അമീര്‍ഖാന്‍ ജയ്പ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിരുന്നില്ല. സംഭവം ലജ്ജിപ്പിക്കുന്നതും നിര്‍ഭാഗ്യകരവുമാണ്' അമീര്‍ പ്രതികരിച്ചു.

Key Words: Abdul Hakim , Aamir Khan, TV show ,Satyamev Jayate, Bulandshahr , Mehwish , Audio clip , Shabnam , Love marriage, Mumbai, , Asif Anwar, Superintendent of police

Post a Comment