» » » » » » » » » » » » » » » » » മ­ഞ്­ജു­വി­ന്റെ തി­രി­ച്ചു­വ­ര­വ് ആ­ളു­ക­ളു­ടെ സൃഷ്ടി മാത്രം: ദി­ലീപ്

 Manju Varier, Dileep, Kochi, Cinema, Actor, Guruvayoor, Dance, Husband, Malayalam, Bollywood, Kahaani, Vidya Balan, News, Mollywood, Family, Kerala

കൊച്ചി: മ­ഞ്­ജു വാ­രി­യ­രു­ടെ സി­നി­മ­യി­ലേ­ക്കു­ള്ള തി­രി­ച്ചു വര­വ് ആ­ളു­ക­ളു­ടെ സൃ­ഷ്ടി മാ­ത്ര­മാ­ണെ­ന്ന് ന­ടന്‍ ദി­ലീപ്.

മഞ്­ജു വി­ജ­യ­ദശ­മി നാ­ളില്‍ ഗു­രു­വാ­യൂ­രില്‍ ന­ടത്തിയ നൃത്ത പ്രകടനത്തിന് ശേഷം വീണ്ടും സി­നി­മ­യി­ല്‍ സ­ജീ­വ­മാ­കു­ന്നു എ­ന്ന അ­ഭ്യൂ­ഹം ഉ­ണ്ടാ­യി­രുന്നു. എ­ന്നാല്‍ ഈ അ­ഭി­പ്രായ­ത്തെ മ­ഞ്­ജു­വി­ന്റെ ഭര്‍­ത്താവും ന­ട­നുമാ­യ ദി­ലീ­പ് ശ­ക്ത­മാ­യി എ­തിര്‍­ക്കു­ക­യാണ്.

ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഹാനി എന്ന ചിത്രം മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യുകയാണെന്നും ഈ ചി­ത്ര­ത്തില്‍ വിദ്യ അവതരിപ്പിച്ച കഥാപാത്രം മഞ്ജു വാരി­യര്‍ ആ­ണ് മ­ല­യാ­ള­ത്തില്‍ അ­വ­ത­രി­പ്പി­ക്കു­ക­യെ­ന്നു­മു­ള്ള വാര്‍­ത്ത­ക­ളാ­ണ് പ്ര­ച­രിച്ചു കൊ­ണ്ടി­രു­ന്നത്. ദി­ലീ­പാ­ണ് ചിത്രം നിര്‍­മി­ക്കു­ന്ന­തെന്നും വാര്‍­ത്ത വ­ന്നി­രുന്നു.

കഹാനിയെ മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യുന്നതിനെ കുറിച്ചോ മഞ്ജു വീണ്ടും അഭിനയരംഗത്തെത്തുന്നതിനെ കുറിച്ചോ തത്കാലം ചിന്തിക്കേണ്ടന്നാണ് മഞ്ജുവിന്റെ ഭര്‍ത്താവായ ദി­ലീപ് പ­റ­യുന്നത്. കഹാനി മലയാളത്തി­ലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണ്. ഇതുവരെ അത്തരത്തില്‍ ഒരു ചര്‍­ചയും നടന്നിട്ടില്ല. ജ­ന­ങ്ങള്‍ ഇല്ലാക്കഥകള്‍ മെ­ന­യു­ക­യാ­ണെ­ന്നും, ദിവസവും പുതിയ കഥകള്‍ കേള്‍ക്കേണ്ട ഗതികേടിലാണ് താനും ക­ടും­ബ­വു­മെന്നും ദി­ലീ­പ് പ­റഞ്ഞു.

കഹാനി മോളിവുഡിലെത്തിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ സുരേഷ് നായര്‍ പറയുന്നു. നല്ല ഒരു ഓഫര്‍ വരികയാണെങ്കില്‍ അതെ കുറിച്ച് ആലോചിക്കും. ചിത്രത്തിലേയ്ക്ക് മഞ്ജുവെത്തുന്നുവെന്ന വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരണമെന്നാണ് തന്റേയും ആഗ്രഹമെന്ന് സുരേഷ് പറഞ്ഞു. കഹാനിയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടി മഞ്ജു തന്നെയാണെന്നും സുരേഷ് വ്യക്തമാക്കി.

Keywords : Manju Varier, Dileep, Kochi, Cinema, Actor, Guruvayoor, Dance, Husband, Malayalam, Bollywood, Kahaani, Vidya Balan, News, Mollywood, Family, Kerala

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date