» » » » » ഡി.സി.സി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം

Oommen Chandy, Minister
ആലപ്പുഴ: ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറിന്റെ രാജി ആവശ്യപ്പെട്ടും, മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍നും അഭിവാദ്യം അര്‍പ്പിച്ചും യൂത്ത് കോണ്‍ഗ്രസ്സ് എ വിഭാഗം പ്രകടനം നടത്തി. പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ്സുമായി ബന്ധമില്ലെന്ന് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്. ദീപു അറിയിച്ചു. ഗ്രൂപ്പ് യോഗംചേര്‍ന്ന് ഡി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചെന്നാരോപിച്ചായിരുന്നു പ്രകടനം.

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് നവപുരം ശ്രീകുമാര്‍, കൗണ്‍സിലര്‍ ഒ.കെ ഷഫീഖ്, ആര്‍.ബി നിജോ, അവിനാഷ് രങ്കന്‍, ഷാരോന്‍ സലസ്, എം.ബി സജി, ബിനു കരുനാഗപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. എ ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രൂപ്പ് യോഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ദേശീയ നേതൃത്വത്തിന് പരാതി നല്‍കി.

Keywords: Alappuzha, youth, congress, committee, president, minister, relation, group, meeting, DCC, A.A Shukoor.

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal