Follow KVARTHA on Google news Follow Us!
ad

കുട്ടികളെ നിലത്ത് കുരിശ് വരപ്പിച്ച് ശിക്ഷിച്ചു

ക്ലാസില്‍ ബഹളമുണ്ടാക്കിയതിന് കുട്ടികളെ നിലത്ത് കുരിശ് വരപ്പിച്ച് ശിക്ഷിച്ചെന്ന് പരാതി. students, school, class, sister, parents, cross, Changanasserry, English, Kurumpanadom, art, Joseph.
Cross
ചങ്ങനാശ്ശേരി: ക്ലാസില്‍ ബഹളമുണ്ടാക്കിയതിന് കുട്ടികളെ നിലത്ത് കുരിശ് വരപ്പിച്ച് ശിക്ഷിച്ചെന്ന് പരാതി. കുറുമ്പനാടം സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം എല്‍. പി.സ്‌ക്കൂളിലെ ഒന്നാം ക്ലാസ്സിലെ കുരുന്നുകള്‍ക്കായിരുന്നു ഇത്തരമൊരു വിചിത്ര ശിക്ഷ നേരിടേണ്ടിവന്നത്. തെങ്ങണ പുതുപ്പറമ്പില്‍ ബിനുവിന്റെ മകള്‍ ഹന്ന നസ് റിന്‍ (ആറ്), അക്ഷര(അഞ്ച്) എന്നിവര്‍ക്കാണ് കന്യാസ്ത്രികൂടിയായ പ്രിന്‍സിപ്പല്‍ വിചിത്ര ശിക്ഷ നല്‍കിയത്.

രാവിലെ സ്‌ക്കൂളിലെത്തിയ അക്ഷരയുടെ മാതാപിതാക്കള്‍ ടീച്ചറുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെങ്കിലും ഹന്നയുടെ മാതാപിതാക്കളോട് ഇതേ സ്‌ക്കൂളിലെ മറ്റൊരു അധ്യാപിക അപമര്യാദയായി സംസാരിച്ചത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. രക്ഷിതാക്കളുടെ ആവശ്യപ്രകാരം എ.ഇ.ഒ എ.കെ.അപ്പുക്കുട്ടന്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. പി.ടി.എ വിളിച്ചുകൂട്ടി പൊതുമാപ്പ് പറയാമെന്ന് ടീച്ചര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം തീര്‍ന്നു. എന്നാല്‍ കുട്ടികളെ ഏത്തമിടീക്കുക മാത്രമാണ് ചെയ്തതെന്ന് ആരോപണവിധേയായ അധ്യാപിക പറയുന്നു. ഇതിനിടെ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ കുരിശുരൂപം വരയ്ക്കുന്നതായി എ.ഇ.ഒ യ്ക്ക് പരാതി ലഭിച്ചതായി അറിയുന്നു.

Keywords: students, school, class, sister, parents, cross, Changanasserry, English, Kurumpanadom, art, Joseph.

Post a Comment