Follow KVARTHA on Google news Follow Us!
ad

മക്കയില്‍ തീപിടിത്തം: മലയാളികളെ മാറ്റിപ്പാര്‍പ്പിച്ചു

മക്കയില്‍ ഹജ്ജ് തീര്‍ഥാടകരുടെ താമസസ്ഥലത്ത് തീപിടുത്തം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയ തീര്‍ഥാടകരുടെ താമസ സ്ഥലത്താണ് സംഭവം. fire in hajj camp, malayalees evacuated

മക്ക:  മക്കയില്‍ ഹജ്ജ് തീര്‍ഥാടകരുടെ താമസസ്ഥലത്ത് തീപിടുത്തം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയ തീര്‍ഥാടകരുടെ താമസ സ്ഥലത്താണ് സംഭവം. ഇതേത്തുടര്‍ന്ന് 494 തീര്‍ഥാടകരെ മാറ്റിപ്പാര്‍പ്പിച്ചു. മക്കയ്ക്കടുത്തു ജര്‍വയില്‍ തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണു തീയും പുകയും കണ്ടത്.  തീര്‍ഥാടകര്‍ നമസ്‌കരിക്കാനായി പോയിരിരുന്നതിനാല്‍ അപകടങ്ങളോ ആളപായമോ ഉണ്ടായില്ല. ഭക്ഷണ പദാര്‍ഥങ്ങളും വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന ചൊവ്വാഴ്ച  യാത്ര പുറപ്പെട്ട തീര്‍ഥാടകരാണ് ജര്‍വയില്‍ താമസിച്ചിരുന്നത്. നമസ്‌കരിക്കാന്‍ പോയപ്പോള്‍ റൂമിലെ എയര്‍ കണ്ടീഷണര്‍ ഓഫാക്കാന്‍ മറന്നതു മൂലം ഉണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് അഗ്‌നി ബാധയ്ക്ക് കാരണമെന്നു കരുതുന്നു. അഗ്‌നിബാധ ഉണ്ടായ കെട്ടിടത്തിനടുത്ത് താമസിക്കുന്ന ഒരു തീര്‍ഥാടകനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹത്തെ സഹായിക്കാനെത്തിയ ഹജ്ജ് വോളണ്ടിയര്‍മാരാണ് തൊട്ടടുത്ത കെട്ടിടത്തിലെ അടച്ചിട്ട മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്.

ഹജ്ജ് വോളണ്ടിയര്‍മാരാണ്  സൗദി അഗ്‌നിശമന സേനാ വിഭാഗത്തെ അറിയിച്ചത്. അഗ്‌നിശമന സേനാ വിഭാഗം മുഴുവന്‍ തീര്‍ഥാടകരെയും പുറത്തിറക്കി തീയണച്ചു. തീര്‍ഥാടകരെ അഞ്ചു മണിയോടെ സമീപത്തെ കെട്ടിടത്തിലേക്കു മാറ്റി പാര്‍പ്പിച്ചു.

Keywords: Hajj-2012, Fire, Hajj camp, Malayalees, Muslim pilgrims, 

Post a Comment