» » » » » » » ആ­ളില്ലാ ലെ­വല്‍­ക്രോ­സി­ല്‍ ട്രെ­യിന്‍ കാ­റി­ലി­ടി­ച്ച് അ­ഞ്ച് പേര്‍ മ­രിച്ചു

Level cross, Railway, Train, Accident, Aroor, Hit, Car, Five dead, Alappuzha, Kerala

ആ­ല­പ്പുഴ: ആ­ളില്ലാ ലെ­വല്‍­ക്രോ­സി­ല്‍ ട്രെ­യിന്‍ കാ­റി­ലി­ടി­ച്ച് അ­ഞ്ച് പേര്‍ മ­രിച്ചു. അ­രൂര്‍ റെയില്‍വെ സ്‌റ്റേഷനു സ­മീ­പ­മാ­ണ് അ­പക­ടം ന­ട­ന്നത്.

തിരുനെല്‍വേലി­യി­ലേ­ക്ക് പോ­കുന്ന ഹാപ്പ എക്‌സ്പ്രസ് കെഎല്‍ 32 സി 276 നമ്പര്‍ ഇന്‍ഡിക്ക കാറില്‍ ഇ­ടി­ക്കു­ക­യാ­യി­രുന്നു. കാ­റി­ലു­ണ്ടാ­യി­രുന്ന കുട്ടിയുള്‍പ്പെടെ അഞ്ചു­പേ­രാ­ണ് അ­പ­ക­ട­ത്തില്‍ മ­രി­ച്ച­ത്. ഞാ­യ­റാഴ്­ച ഉ­ച്ച­യ്ക്ക് 3.15 മണി­യോ­ടെ­യാ­ണ് സം­ഭവം.

അരൂര്‍ കളരിക്കല്‍ പടിഞ്ഞാറേക്കളത്തില്‍ സുമേഷിന്റെ (28) ഉടമസ്ഥതയി­ലു­ള്ള­താ­ണ് അ­പ­ക­ട­ത്തില്‍­പ്പെട്ട ടാക്‌സി കാര്‍. അ­പ­ക­ട­ത്തില്‍ മ­രി­ച്ച കു­ട്ടി­യെ തി­രി­ച്ച­റി­ഞ്ഞി­ട്ടുണ്ട്.

അരൂര്‍ നെയ്ത്തുപുരയ്ക്കല്‍ വിന്‍സന്റിന്റെ മൂന്നര വയസുളള മകന്‍ നെല്‍­ഫി­നാ­ണ് മ­രി­ച്ചത്. മറ്റുള്ളവരുടെ പേ­രു­വി­വ­രങ്ങള്‍ ലഭിച്ചിട്ടില്ല. മൂന്നുപേര്‍ സംഭവസ്ഥ­ല­ത്തു­വെ­ച്ച് മ­രിച്ചു. കു­ട്ടി­യും, മറ്റൊ­രാളും ആശുപത്രിയി­ലെ­ത്തിക്കു­ന്ന വ­ഴി മ­രി­ക്കു­ക­യാ­യി­രുന്നു

ഇ­ടി­യു­ടെ ആ­ഘാ­ത്ത­തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും ട്രെയിനിലെ യാത്രക്കാരുമാണ് രക്ഷാപ്രര്‍ത്തന­ത്തി­ന­ത്തിന് നേതൃത്വം നല്‍കിയത്. പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നതിനാല്‍ മറ്റു ട്രെയിനുകള്‍ വൈകാന്‍ സാധ്യത.

Keywords: Level cross, Railway, Train, Accident, Aroor, Hit, Car, Five dead, Alappuzha, Kerala

About KVartha San

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date