Follow KVARTHA on Google news Follow Us!
ad

ബ്രിട്ടീഷ് രാജകുടുംബം ഫ്രഞ്ച് മാഗസിനെതിരേ കേസ് കൊടുത്തു

ബ്രിട്ടീഷ് രാജകുടുംബം ഫ്രഞ്ച് മാഗസിനെതിരേ കേസ് കൊടുത്തു Royals open criminal case over nude pics
ലണ്ടന്‍: ബ്രിട്ടനിലെ യുവരാജാവായ വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടന്റെ അര്‍ധ നഗ്‌നചിത്രം പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിനെതിരെ രാജകുടുംബം നിയമ നടപടി ആരംഭിച്ചു. ചിത്രം പ്രസിദ്ധീകരിച്ച ന്‍ ക്ലോസര്‍ മാഗസിനെതിരെ പാരിസിലെ പ്രോസിക്യൂട്ടര്‍മാര്‍ വഴിയാണു കേസ് ഫയല്‍ ചെയ്തത്. വിവാദ ചിത്രമെടുത്ത വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെയും നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

മാഗസിനും ഫോട്ടോഗ്രാഫറും ഫ്രഞ്ച് സ്വാകാര്യതാ നിയമം ലംഘിച്ചെന്നും കേറ്റും വില്യമും പരാതിയില്‍ ആരോപിക്കുന്നു. മേല്‍വസ്ത്രം ധരിക്കാതെ വെയില്‍കായുന്ന കേറ്റിന്റെ പുറത്ത് വില്യം സണ്‍ക്രീം പുരട്ടുന്നതടക്കമുള്ള ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച്ചയാണു ക്ലോസര്‍ പ്രസിദ്ധീകരിച്ചത്.

ഫോട്ടോഗ്രാഫര്‍ ആരെന്നു മാസിക വെളിപ്പെടുത്തിയിരുന്നില്ല. വലേറിയ സൗ എന്ന ഫോട്ടോഗ്രാഫറാണു ചിത്രങ്ങള്‍ എടുത്തതെന്നു റിപ്പോര്‍ട്ടുണ്ട്. അതിനിടെ, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇറ്റാലിയന്‍ മാഗസിന്‍ ചിയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
രാജ്ഞി നഗ്‌നയാണെന്ന തലക്കെട്ടില്‍ പുറത്തിറക്കിയ പ്രത്യേക എഡിഷനില്‍ കേറ്റിന്റെ 38 ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

SUMMARY: Britain's Prince William and his wife Kate filed a criminal complaint in France on Monday over the publication by Closer magazine of photographs of the princess sunbathing topless at a private villa

Post a Comment