Follow KVARTHA on Google news Follow Us!
ad

ഹജ്ജ് യാത്ര ഒക്‌ടോബര്‍ ആറു മുതല്‍

ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്നുളള ഹാജിമാര്‍ ഒക്ടോബര്‍ ആറുമുതല്‍ പുറപ്പെടും.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരാണ് അടുത്തമാസം ആറു മുതല്‍ കരിപ്പൂരില്‍ നിന്നു പുറപ്പെടുക. ഒക്ടോബര്‍ 20 വരെ 15 ദിവസങ്ങളിലായി 32 വിമാനങ്ങളാണു തീര്‍ഥാടകര്‍ക്കായി സൗദി എയര്‍വെയ്‌സ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. First batch of pilgrims head for Haj
കോഴിക്കോട്:  ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്നുളള ഹാജിമാര്‍ ഒക്ടോബര്‍ ആറുമുതല്‍ പുറപ്പെടും.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരാണ് അടുത്തമാസം ആറു മുതല്‍ കരിപ്പൂരില്‍ നിന്നു പുറപ്പെടുക. ഒക്ടോബര്‍ 20 വരെ 15 ദിവസങ്ങളിലായി 32 വിമാനങ്ങളാണു തീര്‍ഥാടകര്‍ക്കായി സൗദി എയര്‍വെയ്‌സ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ആദ്യ ദിവസം രണ്ടു വിമാനങ്ങളിലായി 652 തീര്‍ഥാടകര്‍  പുറപ്പെടും. ആദ്യ വിമാനം ആറിനു 10.20നും രണ്ടാമത്തെ വിമാനം ഉച്ചയ്ക്ക് 1.20നുമാണു പുറപ്പെടുക. മുഴുവന്‍ വിമാനങ്ങളും പകല്‍ സമയത്തു പുറപ്പെടുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. 350, 302, 260 വീതം തീര്‍ഥാടകര്‍ക്കു സഞ്ചരിക്കാവുന്ന മൂന്നു വ്യത്യസ്ത വിമാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറ്, ഏഴ്, 16, 19 തീയതികളില്‍ രണ്ടു വിമാനങ്ങളുണ്ടാവും. എട്ട്, ഒന്‍പത്, 11, 18, 20 തീയതികളില്‍ മൂന്നു വിമാനങ്ങളും സര്‍വീസ് നടത്തും. 13ന് നാലു വിമാനങ്ങളുമുണ്ടാകും. 10, 12, 14, 15, 17 തീയതികളില്‍ ഓരോ വിമാനങ്ങള്‍.

വിമാനം പുറപ്പെടുന്നതിന്റെ 12 മണിക്കൂര്‍ മുന്‍പ് തീര്‍ഥാടകര്‍ ഹജ്ജ് ഹൗസിലെത്തണം. ഇവരെ മൂന്നു മണിക്കൂര്‍ മുന്‍പു വിമാനത്താവളത്തിലെത്തിക്കും. കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്കാണു തീര്‍ഥാടകരെ ആദ്യം എത്തിക്കുക. ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം മക്കയിലെത്തിക്കുന്ന തീര്‍ഥാടകരെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കു ശേഷം റോഡ് മാര്‍ഗം മദീനയിലേക്കു കൊണ്ടു പോകും. അവിടെനിന്നായിരിക്കും മടക്കം. മടക്ക സര്‍വീസുകള്‍ നവംബര്‍ 16ന് ആരംഭിച്ച് 29ന് അവസാനിക്കും. തീര്‍ഥാടകര്‍ ഹജ്ജ് വേളയില്‍ ധരിക്കുന്ന ഇഹ്‌റാം വേഷത്തിലായിരിക്കും കരിപ്പൂരില്‍ നിന്നു പുറപ്പെടുക.

SUMMARY:
First batch of pilgrims head for Haj

Post a Comment