Follow KVARTHA on Google news Follow Us!
ad

ജൂലിയന്‍ അസാഞ്ചിനെ സ്വീഡനിലേക്കു മാറ്റും

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനിലേക്കു മാറ്റുമെന്ന് ഇക്വഡോര്‍. ഇക്കാര്യത്തില്‍ ബ്രിട്ടനോട് അനുവാദം ചോദിക്കുമെന്ന് ഇക്വഡോര്‍ വിദേശകാര്യമന്ത്രി റിക്കാര്‍ഡോ പാറ്റിനോ.Ecuador offers to send Assange to Sweden
മെക്‌സിക്കോ സിറ്റി: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനിലേക്കു മാറ്റുമെന്ന് ഇക്വഡോര്‍. ഇക്കാര്യത്തില്‍ ബ്രിട്ടനോട് അനുവാദം ചോദിക്കുമെന്ന് ഇക്വഡോര്‍ വിദേശകാര്യമന്ത്രി റിക്കാര്‍ഡോ പാറ്റിനോ. സ്വീഡിഷ് നിയമസംവിധാനത്തിനു കീഴില്‍ അസാഞ്ചിനു കേസ് നടത്താന്‍ സഹായമാകുമെന്നതിനാലാണു തീരുമാനം.

അസാഞ്ചിനെ സ്വീഡനിലേക്ക് മാറ്റിയാലും അദ്ദേഹത്തിന് എല്ലാവിധ സംരക്ഷണവും ഇക്വഡോര്‍ ഉറപ്പാക്കുമെന്നും പാറ്റിനോ അറിയിച്ചു. അടുത്തയാഴ്ച യുഎന്‍ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തുന്ന പറ്റിനോ ഇക്കാര്യം ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി വില്യം ഹേഗുമായി ചര്‍ച്ച ചെയ്യും. ലൈംഗികാരോപണക്കേസിലാണ് അസാഞ്ചിനെതിരേ സ്വീഡനില്‍ കേസ് നിലനില്‍ക്കുന്നത്.

സ്വീഡനിലേക്കു നാടുകടത്തരുതെന്ന അസാഞ്ചിന്റെ ആവശ്യം ലണ്ടന്‍ സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഇതോടെ അദ്ദേഹം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടി. ഇക്വഡോര്‍ ഇദ്ദേഹത്തിന് അഭയവും നല്‍കി. എന്നാല്‍ എംബസി കെട്ടിടത്തിനു പുറത്തിറങ്ങിയാല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണു ബ്രിട്ടണ്‍. സ്വീഡനിലെത്തിച്ചാല്‍ തന്നെ യുഎസിനു കൈമാറുമെന്ന് അസാഞ്ച് പറഞ്ഞു.


SUMMARY: Ecuador offers to send Assange to Sweden

Post a Comment