Follow KVARTHA on Google news Follow Us!
ad

വിവാദ സിനിമ: പ്രതിഷേധത്തിനിടെ പാക്കിസ്ഥാനില്‍ രണ്ട് മരണം

പ്രവാചക നിന്ദയുണ്ടെന്ന് ആരോപിക്കപ്പെടുന്ന സിനിമയ്‌ക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പാകിസ്ഥാനില്‍ രണ്ട് മരണം. 2 dead in Pakistan protests over anti-Islam film
കറാച്ചി:  പ്രവാചക  നിന്ദയുണ്ടെന്ന് ആരോപിക്കപ്പെടുന്ന സിനിമയ്‌ക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പാകിസ്ഥാനില്‍ രണ്ട് മരണം.  പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണമുണ്ടായത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യൂ ട്യൂബ് അടക്കമുള്ള വെബ്‌സൈറ്റുകളില്‍ നിന്നു വിവാദ സിനിമ നിരോധിക്കാന്‍ പാക് സുപ്രീം കോടതി ഉത്തരവിട്ടു.

വടക്കു പടിഞ്ഞാറന്‍ അപ്പര്‍ ദിര്‍ ജില്ലയിലെ ഖൈബര്‍പത്തുന്‍ഖ്വ പ്രവശ്യയിലാണ് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. ആയിരത്തോളം വരുന്ന ജനക്കൂട്ടം പ്രസ് ക്ലബ്ബിനും പൊലീസ് സ്‌റ്റേഷനും തീയിട്ടു. തുടര്‍ന്നു പൊലീസ് വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. പെഷവാറില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന പ്രക്ഷോഭകാരികള്‍ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി.

കഴിഞ്ഞദിവസം കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിനു നേരെ പ്രകടനം നടത്തിയവരും സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 44 പോലീസുകാരടക്കം നിരവധിപേര്‍ക്കു പരുക്കേറ്റിരുന്നു. കോണ്‍സുലേറ്റിലേക്ക് ഇരമ്പിക്കയറാനുള്ള പ്രക്ഷോഭകാരികളുടെ ശ്രമമാണ് സംഘര്‍ഷത്തിനു കാരണം.
ഇന്തോനേഷ്യയിലും വിവിധ നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറി. തലസ്ഥാനമായ ജക്കാര്‍ത്തയിലെ യുഎസ് എംബസിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസ് തടഞ്ഞു.


SUMMARY: Two protesters died on Monday as rallies in Pakistan over an anti-Islam film intensified, with thousands taking to the streets, burning US flags and an effigy of President Barack Obama. 

Post a Comment