Follow KVARTHA on Google news Follow Us!
ad

മറ്റൊരു വിഷുപ്പുലരി കൂടിയെത്തി.....

ധനവും ധാന്യവും കൊണ്ട് സമൃദ്ധമായ ഒരു പുതുവര്‍ഷത്തിനായി ദേവനെ കണികണ്ട് കര്‍മ്മ മണ്ഡലങ്ങളിലേക്ക് ഇറങ്ങാനുള്ള മുഹൂര്‍ത്തമായി മറ്റൊരു വിഷുപ്പുലരി കൂടിയെത്തി. സൂര്യന്‍ മീനം രാശിയില്‍ Kerala, Kochi, Festival, Vishu
Kerala Vishu, Kvartha
കൊച്ചി: ധനവും ധാന്യവും കൊണ്ട് സമൃദ്ധമായ ഒരു പുതുവര്‍ഷത്തിനായി ദേവനെ കണികണ്ട് കര്‍മ്മ മണ്ഡലങ്ങളിലേക്ക് ഇറങ്ങാനുള്ള മുഹൂര്‍ത്തമായി മറ്റൊരു വിഷുപ്പുലരി കൂടിയെത്തി. സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിനം. വിഷു എന്ന വാക്കിന് തുല്യതയുള്ള എന്നാണ് അര്‍ത്ഥം. പകലും രാത്രിയും തുല്യ ദൈര്‍ഘ്യമുള്ള ദിനം.

 കണിയൊരുക്കലും കണികാണലുമാണ് വിഷുവിന് പ്രധാനം. നിറപറയും നിലവിളക്കും ഉണ്ണിക്കണ്ണനും ഓട്ടുരുളിയില്‍ ഉണക്കലരിയും കാരപ്പവും ചക്കയും മാങ്ങയും തേങ്ങയും മറ്റു ഫല മൂലാധികളും കണി കണ്ടുണരുന്ന ദിനം ഒരു വര്‍ഷം മുഴുവന്‍ സമൃദ്ധിയുടെ ഓര്‍മ്മയായി നിലനില്‍ക്കുന്നു. കണ്ണ് പൊത്തി മറ്റൊന്നും കാണാതെ കാണേണ്ടത് മാത്രം കാണുന്ന കണി നവവത്സര കാഴ്ചയാണ്. അന്ന് കാണുന്നത് എന്നും കാണുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കിട്ടുന്ന കൈനീട്ടങ്ങള്‍ക്ക് പൊന്‍ നാണയങ്ങളേക്കാള്‍ മൂല്യ മുണ്ടെന്നാണ് വിശ്വാസം.

വായനക്കാര്‍ക്ക് കെവാര്‍ത്ത കുടുംബത്തിന്റെ വിഷു ആശംസകള്‍

Keywords: Kerala, Kochi, Festival, Vishu

Post a Comment