» » » » » » മമതയെ പരിഹസിച്ച് കാര്‍ട്ടൂണ്‍; അധ്യപകന്‍ അറസ്റ്റില്‍

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരിഹസിച്ച് ഇന്റര്‍നെറ്റില്‍ കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് യൂണിവേഴ്സ്റ്റി പ്രൊഫസര്‍ അറസ്റ്റില്‍. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ രസതന്ത്ര വിഭാഗം അധ്യാപകനായ അംബികേഷ് മഹാപത്രയെയാണ് വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്്റ്റ് ചെയ്തത്.

മമതയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ ഇയാള്‍ ഒട്ടേറെ പേര്‍ക്ക് ഇന്റര്‍നെറ്റിലൂടെ അയച്ചു കൊടുത്തതായി പൊലീസ് അറിയിച്ചു. സൈബര്‍ കുറ്റകൃത്യത്തിന് കേസെടുത്തത്.

മമതയ്‌ക്കെതിരെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിന് വ്യാഴാഴ്ച രാത്രി അധ്യാപകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെയാണ് അറസ്റ്റ നടന്നത്.

Keywords: New Delhi, Arrest, Teacher, Mamata  Banerji

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date