Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ജയില്‍ ആക്രമിച്ച് 400 തടവുകാരെ രക്ഷപ്പെടുത്തി

പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ജയില്‍ ആക്രമിച്ച് 400 തടവുകാരെ രക്ഷപ്പെടുത്തി. World, Pakistan, Taliban Terrorists, Jail,
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ജയില്‍ ആക്രമിച്ച് 400 തടവുകാരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ തീവ്രവാദികളും ഉള്‍പ്പെടും. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബന്നു നഗരത്തിലെ ജയിലാണ്‌ ഭീകരര്‍ ആക്രമിച്ചത്. തടവിലുള്ള താലിബാന്‍ തീവ്രവാദികളെ രക്ഷപെടുത്താനാണ് തോക്കുകളും ഗ്രനേഡുകളുമായി ഭീകരര്‍ ജയില്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഒട്ടേറപ്പേര്‍ക്ക് പരുക്കേറ്റു. 944 തടവുകാരാണ് ഇവിടെ ഉണ്ടായിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ക്വയ്ദയുമായി അടുത്തബന്ധം പുലര്‍ത്തുന്ന പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. നൂറുകണക്കിന് താലിബാന്‍ തീവ്രവാദികളെ മോചിപ്പിച്ചെന്ന്, ഉത്തരവാദിത്തം ഏറ്റുകൊണ്ടുള്ള സന്ദേശത്തില്‍ പാക് താലിബാന്‍ നേതൃത്വം അവകാശപ്പെട്ടു.

English Summery
Nearly 400 prisoners escaped from a jail in northwest Pakistan early on Sunday after it was attacked by militants armed with guns and rocket propelled grenades, a senior police official said.

Post a Comment