» » » » » » » ഐപിഎല്‍: പൂണെ വാറിയേഴ്സിന്‌ ഏഴ് വിക്കറ്റ് ജയം

പൂണെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പുണെ വോറിയേഴ്സിനു ഏഴ് വിക്കറ്റ് ജയം. അവസാന ഓവറുകളില്‍ ജസ്സി റൈഡറും സ്മിത്തും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് പൂണെയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

ചെന്നൈ ഉയര്‍ത്തിയ 156 റണ്‍സ് എന്ന വിജയലക്ഷ്യം മത്സരം അവസാനിക്കാന്‍ നാല് പന്ത് ശേഷിക്കവെയാണ് പൂണെ മറികടന്നത്. ജെസി റെയ്ഡര്‍ 56 പന്തില്‍ 76റണ്ണും സ്റ്റീവന്‍ സ്മിത്ത്‌ 22 പന്തില്‍ 44 റണ്‍സുമെടുത്തു. 

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. 26 പന്തില്‍ 44 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും, 33 പന്തില്‍ 43 റണ്‍സ് എടുത്ത ഫാഫ് ഡു പ്ലെസിയുമാണ് ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. പൂണെക്ക് വേണ്ടി രോഹിത് ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

English Summery
Pune: Jesse Ryder and Steven Smith forged a match winning partnership that drove Pune Warriors to their third victory of the IPL 2012 season by seven wickets.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date