» » » » » » » » യുവതിയെ പതിനാലു വര്‍ഷം പീഡിപ്പിച്ചക്കേസില്‍ ക്ഷേത്ര പൂജാരി റിമാന്‍ഡില്‍

Janardhana Poojary
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി പതിനാല് വര്‍ഷക്കാലം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ഷേത്ര പൂജാരി തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ കീഴടങ്ങി.

ദേളി തായത്തൊടിയിലെ ജനാര്‍ദ്ദന പൂജാരിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. മയിലാട്ടി ചൗക്കി സ്വദേശിനിയായ 38 കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജനാര്‍ദ്ദന പൂജാരിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്. പതിനാല് വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പൂജാരി മോതിരമണിയിച്ചിരുന്നുവെങ്കിലും വിവാഹത്തിന് തയ്യാറാകാതെ യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവരികയായിരുന്നു. മോതിര മാറ്റം നടത്തിയതിന് ശേഷം യുവതിയെ കേരളം, ക ര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി ലോഡ്ജുകളില്‍ താമസിപ്പിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയുമായിരുന്നു.

വിവാഹത്തിന് കാലതാമസമുണ്ടാകുമെന്നും ഇപ്പോള്‍ വിവാഹിതരായാല്‍ രണ്ട് പേര്‍ക്കും ദോഷം വരുമെന്നും വിശ്വസിപ്പിച്ചാണ് പൂജാരി യുവതിയെ തന്റെ ഇംഗിതത്തിന് വിധേയയാക്കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂജാരി വിവാഹത്തിനുള്ള തയ്യാറെടുപ്പ് നടത്താതിരിക്കുകയും പിന്നീട് കൈയ്യൊഴിയുകയും ചെയ്തതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കടന്ന പൂജാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Keywords: Kasaragod, kanhangad, Kerala, Molestation, Accused, Remanded


About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date